Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർണ്ണായക മുന്നേറ്റവുമായി പൊലീസ്: സായ് ശങ്കറിനെ പിടികൂടി, ഇനി കഥമാറും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഡാലോചന കേസിലും പിടിമുറുക്കി അന്വേഷണ സംഘം. വധ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ സൈബർ വിദഗ്ധന്‍ സായി ശങ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദീർഘനാളായി ഇദ്ദേഹത്തിനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സംസ്ഥാന വിട്ടതായുള്ള സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എവിടുന്നാണ് സായ് ശങ്കറെ കസ്റ്റഡിയില്‍ എടുത്തത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചത്

ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ ഇദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ചും മുന്‍കൂർ ജാമ്യം തേടിയും നിരവധി തവണ അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

നാടന്‍ മാത്രമല്ല മോഡേണും ഇവിടെ വഴങ്ങും: അതിംഗംഭീര ഫോട്ടോഷൂട്ടുമായി നവ്യ നായർ

മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി

മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാനായിരുന്നു നിർദേശിച്ചത്. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദവസം വീണ്ടും കോടതിയെ സമീപിച്ചത്.

തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസെടുത്തു

തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നുവെന്നായിരുന്നു സായി ശങ്കറിന്റെ ആരോപണം. തനിക്കെതിരെ തുടരെ തുടരെ കേസുകളെടുക്ക സാഹചര്യമാണുള്ളതെന്നും സായ് ശങ്കർ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. കോഴിക്കോട്ടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുന്‍കൂർ ജാമ്യാപേക്ഷയിലായിരുന്നു സായ് ശങ്കർ ഇക്കാര്യങ്ങള്‍ കൂടി അറിയിച്ചത്.

ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രനെതിരെ

ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രനെതിരായിട്ടായിരുന്നു സായ് ശങ്കർ ആരോപണങ്ങള്‍ ഉന്നയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നിരന്തരം കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രന്‍ പറഞ്ഞുവെന്നാണ് സായ് ശങ്കർ അവകാശപ്പെടുന്നത്. ഇതിനിടെയായിരുന്നു എസ്പി മോഹനചന്ദ്രന്റേയും സായി ശങ്കറിന്റെ സുഹൃത്തിന്റേതുയം ഫോണ്‍സംഭാഷണവും പുറത്ത് വന്നത്.

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:ദിലീപും താനും അനുഭവിക്കുന്നത് ഒരേ മനപ്രയാസം; അദ്ദേഹത്തിനും പെണ്‍കുട്ടികളുണ്ട്: ജിഷയുടെ അമ്മ

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൌലോസ്

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചും സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സായ് കൃഷ്ണ ആരോപിച്ചത്. അതേസമയം, കേസില്‍ നിർണ്ണായക തെളിവായി മാറിയേക്കാമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായി ശങ്കർ മുറിയെടുത്തിരുന്നു സായ് ശങ്കർ തെളിവ് നശിപ്പിച്ചത്.

അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+