'അയാള് പോലും കൂളായി പൊടിയുംതട്ടിപ്പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്': പ്രകാശ് ബാരെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ കേസിലെ പ്രതികള്‍ എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ കൃത്യമായ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതിജീവിത പറയുന്നതൊക്കെ കള്ളമാണെന്ന് ആരോപിച്ച് ഇങ്ങനയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ത്ത്, കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു.
പ്രകാശ് ബാരെയുടെ പ്രതികരണം:
നമ്മള്‍ പറയും അവരുടെ കൂടെയാണ് അവരുടെ കുടെയാണെന്ന് എന്നിട്ട് പറയും, ഈ കേസിലെ പ്രതികള്‍ എങ്ങോട്ടാണ് പോകുന്നു എന്നതിന്റെ കൃത്യമായ സൂചനയല്ലേ ഇങ്ങനെയൊരു സംഭവമേ നടന്നില്ല, ഒരു പുകമറയായിരുന്നു, ഇവര്‍ അതിജീവിതയല്ല, ഇവര്‍ ഒരു കള്ള ആരോപണം ഉണ്ടാക്കിയിരിക്കുകയാണ് ..ഇതല്ലേ ആറ് വര്‍ഷത്തിന് ശേഷം നിങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നുണ്ട്, ഈ പള്‍സര്‍ സുനി ശിക്ഷിക്കപ്പെടണമെന്ന്. അയാള്‍ പോലും പൊടിയുംതട്ടി കൂളായി പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്. ഇത് ഏതൊരു മനുഷ്യനും കണ്ടാല്‍ മനസ്സിലാവില്ലേ, പ്രകാശ് ബാരെ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിക്കെതിരെയും പ്രകാശ് ബാരെ നേരത്തെ വിമർശനം നടത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വിചാരണ കോടതി കളങ്കമായി മാറിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.. ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും വളരെ അസാധരണമായകാര്യങ്ങളാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. ജഡ്ജി പോകുന്നിടത്തൊക്കെ ഈ കേസ് സ്യൂട്ട് കേസിൽ തൂക്കി കൊണ്ടുപോകുകയാണെന്നും പ്രകാശ് ബാരെ പറഞ്ഞിരുന്നു.

'വളരെ അധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോകുന്നത്. കോടതിയെ അല്ല ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോടതിയുടെ അകത്ത് വെച്ച് മർമ്മ പ്രധാനമായ തെളിവ് പലതവണ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടെന്ന് കണ്ടെത്തിയിട്ടും അക്കാര്യത്തിൽ ഒരു അന്വേഷണം പോലും നടത്താൻ തയ്യാറാകാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അനാവശ്യ വിമർശനം ഉന്നയിക്കുകയാണ് കോടതി.

നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമായി മാറുകയാണ് കോടതി.ഈ കേസിൽ ഇത്തരം മാനിപുലേഷൻ മാറ്റാതെ നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. പ്രോസിക്യൂഷനും അതിജീവിതയും നടത്തുന്ന നീക്കം ശരിയായ കാര്യമാണ്. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. പ്രതിഭാഗത്തിന് ഈ ജഡ്ജി തന്നെ വേണമെന്ന ആവശ്യമാണ്. അതിന് കീഴ്വഴക്കങ്ങളും നിയമസാധുകളൊന്നും പ്രശ്നമല്ല, എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം, അതിജീവിതയെ ആക്ഷേപിച്ച് പിസി ജോർജ് രംഗത്തെത്തിയിരുന്നു. കേസ് കൊണ്ട് ഗുണമുണ്ടായത് നടിക്ക് മാത്രമാണെന്നും നിരവധി സിനിമകളിൽ കേസ് കൊണ്ട് അവസരം കിട്ടിയെന്നും ദിലീപിന് എതിരെ കേസ് കൊടുത്തതിനാൽ അതിജീവിത രക്ഷപെട്ടെന്നുമാണ് പിസി ജോർജ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവർ രക്ഷപ്പെട്ടുവെന്നും പിസി ജോർജി പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിൽ അവർക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാൽ ഈ ഇഷ്യു ഉണ്ടായതിനാൽ പൊതുമേഖലയിൽ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോർജ് പറഞ്ഞു.
ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...
Recommended Video

അതേസമയം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരിക്കുകയാണ്. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications