കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. ആർ ശ്രീലേഖയേയും ഈ കേസിൽ പ്രതി ചേർക്കേണ്ടതാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. 24 ന്യൂസ് ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

ആർ ശ്രീലേഖ ഇപ്പോള്‍ ദിലീപിന്റെ വിഴുപ്പലക്കാന്‍ നടക്കുകയാണെന്നും രണ്ട് മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയേണ്ടതുണ്ട് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

1

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ' അല്‍പം പോലും വിശ്വാസത്തിലെടുക്കാന്‍ പറ്റാത്ത വ്യക്തിയാണ് ശ്രീലേഖയെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുളളതാണ്. അവര്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ആദ്യം ശ്രീലേഖ പറഞ്ഞത് പള്‍സര്‍ സുനി മുന്‍പും ഇതേ തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നും ചില നടികള്‍ ഇതേ രീതിയില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നുമാണ്. അത് അറിയാമായിരുന്ന ശ്രീലേഖ എന്തുകൊണ്ട് ഒരു നടപടിക്ക് മുതിര്‍ന്നില്ല?'

2

'ഒരു തെറ്റ് ഒളിച്ച് വെയ്ക്കുകയല്ലേ ചെയ്തത്. അന്ന് പള്‍സര്‍ സുനിയെ സംരക്ഷിച്ചത് കൊണ്ടാണ് വീണ്ടും കേരളത്തില്‍ ഒരു ക്വട്ടേഷന്‍ ബലാത്സംഗം ഉണ്ടായത്. അല്ലെങ്കില്‍ ഉണ്ടാകുമായിരുന്നില്ല. അതിന് കാരണക്കാരി ശ്രീലേഖ തന്നെയാണ്. അവരും ഈ കേസില്‍ പ്രതിയാകേണ്ടതാണ്. വെറും പോലീസുകാരിയല്ല, ജയില്‍ ഡിജിപി ആയിരുന്ന, സംസ്ഥാന ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെട്ട ആളാണ് ഈ വിളിച്ച് കൂവുന്നത്'.

3

'ഇവരുടെ സഹപ്രവര്‍ത്തകയായ പോലീസുകാരിയോട് മേലുദ്യോഗസ്ഥന്റെ മുറിയിലേക്ക് കയറി ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞ് തടയിട്ട ആളാണ് താനെന്ന് ഒരിക്കല്‍ വിളിച്ച് പറയുകയുണ്ടായി. അതിന്റെ ഉദ്ദേശം എന്താണ്. അതും ഒരു ക്രൈം അല്ലേ. ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ പെന്‍ഷന്‍ പറ്റിയ ശേഷം വെളിയിലിരുന്ന് വാചകമടിക്കാന്‍ ഇവര്‍ക്ക് നാണമുണ്ടോ ? അല്‍പമെങ്കിലും വിവരം ഇവരുടെ അടുത്ത് കൂടി പോയിട്ടുണ്ടോ?'

4

'ഇപ്പോള്‍ ദിലീപിന്റെ വിഴുപ്പലക്കാന്‍ നടക്കുകയാണ്. രണ്ട് മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയേണ്ടതുണ്ട്. ദിലീപ് ഈ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ആശുപത്രിയില്‍ ആണെന്ന് കള്ളത്തെളിവ് ഉണ്ടാക്കി. ഡോ. ഹൈദറിന്റെ മൊഴി സഹിതം പുറത്ത് വന്നു. ഇതില്‍ ആര് പറയുന്നത് ആണ് വിശ്വസിക്കേണ്ടത്. ഡോക്ടര്‍ പറഞ്ഞതോ അതോ പോലീസ് പറയുന്നതോ'.

5

'ശ്രീലേഖയും ദിലീപും തമ്മിലുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വരുന്നുണ്ട്. പോലീസ് മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തതാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍. ശ്രീലേഖയ്ക്കും ദിലീപിനും എന്താണ് വാട്‌സ്ആപ്പ് ചാറ്റുകളില്‍ ഇത്രയേറെ പറയാനുളളത്. ഒരു പോലീസുകാരി എന്ന നിലയില്‍ ഈ കുറ്റകൃത്യത്തില്‍ ഒന്നാം പ്രതി ആകേണ്ടയാളാണ് അവര്‍. പല തെറ്റുകളും ചെയ്ത പള്‍സര്‍ സുനി എന്ന ക്രൂരനെ സംരക്ഷിച്ചു'.

6

'250 കയ്യില്‍ ഇല്ലാത്ത പള്‍സര്‍ സുനിക്ക് 5 ലക്ഷം കൊടുത് സുപ്രീം കോടതിയില്‍ പോകാന്‍ ആരാണ് കാശ് കൊടുത്തത്. ജിന്‍സണ്‍ ആണ് സുനിക്ക് 250 രൂപ ജയിലിലേക്ക് അയച്ച് കൊടുത്തത്. ദിലീപിന് വേണ്ടി ശ്രീലേഖ പറയുന്ന കാര്യങ്ങള്‍ ആദ്യം തന്നെ എറിഞ്ഞ് കൊടുക്കും. ദാ ഇങ്ങനെ സംഭവിക്കാന്‍ പോകുന്നു. ജയിലില്‍ ചെന്നപ്പോള്‍ അവിടെ കരഞ്ഞ്, പനി പിടിച്ച് സുഖമില്ലാതെ കിടക്കുകയായിരുന്നു എന്നൊക്കെ'.

7

'കലൂര്‍ ജംഗ്ഷന്‍ വഴി ആണല്ലോ ഈ പറയുന്ന ശ്രീലേഖ 24 മണിക്കൂറും യാത്ര ചെയ്യുന്നത്. കലൂര്‍ പാലത്തിന് താഴെ നൂറുകണക്കിന് ആളുകള്‍ തണുപ്പത്ത് വിറച്ച് ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കിടക്കുന്നുണ്ട്. അത്ര കരുണ ഉളള ആളാണ് എങ്കില്‍ അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഇവര്‍ക്ക് തോന്നിയിട്ടുണ്ടോ. ദിലീപിന് മാത്രമെന്താണ് പ്രത്യേകത. മോന്‍സണ്‍ മാവുങ്കലും ശ്രീലേഖയും പഴയൊരു എസ്പിയും തമ്മിലുളള ബന്ധം എന്താണ് എന്ന് പരിശോധിക്കണം'.

'ദിലീപ് ഇരയല്ലേ, എന്തുകൊണ്ട് ദിലീപിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല'? ആർ ശ്രീലേഖയോട് ഭാഗ്യലക്ഷ്മി'ദിലീപ് ഇരയല്ലേ, എന്തുകൊണ്ട് ദിലീപിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല'? ആർ ശ്രീലേഖയോട് ഭാഗ്യലക്ഷ്മി

അമേയാ... ഇന്ന് പൊളി ലുക്കാണല്ലോ, ഒന്നും പറയാനില്ല,അടിപൊളിയേ; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep Actress Case: R Sreelekha should answer these questions, demands director Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X