Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യയെ കുടുക്കാന്‍ വെച്ചത്, അതില്‍ ചേട്ടന്‍ കയറിപ്പിടിച്ചു, കെട്ടിയ വൈരാഗ്യം'; പുതിയ ഓഡിയോ പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് ശക്തമാക്കുകയാണ്. ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ടതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലില്‍ കാവ്യയുടെ പേരും പരാമർശിച്ചിരുന്നു.

ലളിതം സുന്ദരം ഒപ്പം കരുത്തും; ഇത് മഞ്ജു വാര്യർ സ്റ്റൈല്‍, വൈറലായി പുതിയ ചിത്രങ്ങള്‍

ഇതുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖയും പുറത്ത് വന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട പല തെളിവുകളും പുറത്ത് വിട്ട റിപ്പോർട്ടർ ടിവി തന്നെയാണ് ഈ തെളിവും പുറത്ത് വിട്ടിരിക്കുന്നത്.

കേസിലെ വി ഐ പി ശരത്തും സഹോദരി ഭര്‍ത്താവ് സൂരജും

കേസിലെ വി ഐ പി ശരത്തും സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ശബ്ദരേഖയാണ് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരിക്കുന്നത്. കേസിലെ വിഐപിയെന്ന് വിശേഷിപ്പിക്കപ്പെടെന്ന ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോ

കാവ്യയെ പറ്റി സൂരജ് ശരത്തിനോട് സംസാരിക്കുന്നതാണ്

കാവ്യയെ പറ്റി സൂരജ് ശരത്തിനോട് സംസാരിക്കുന്നതാണ് റിപ്പോർട്ടർ ടിവി പുറത്ത് വിട്ട ശബ്ദ രേഖയില്‍ പ്രധാനമായും കേള്‍ക്കാനാവുന്നത്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ് ഇതെന്നും പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നുണ്ട്.

ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്

'ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ്'- ശബ്ദരേഖയില്‍ ശരത്തിനോടായി സുരാജ് പറയുന്നു.

'ജയിലില്‍ നിന്ന് വന്ന കോള്‍ എടുത്ത ശേഷമാണ് കേസ്

'ജയിലില്‍ നിന്ന് വന്ന കോള്‍ എടുത്ത ശേഷമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതിലുണ്ടാവുക. കാവ്യയെ കുടുക്കാന്‍ വേണ്ടി വെച്ച സാധനമാണ്. അതില്‍ ചേട്ടന്‍ കയറി പിടിച്ചതാണ്. ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും'-എന്നും സുരാജ് പറയുന്നതായി ശബ്ദരേഖയിലുണ്ട്.

അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി

'അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം. കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ് ' എന്നും ശബ്ദരേഖയിലുണ്ട്. അതേസമയം ഇപ്പോള്‍ പുറത്ത് വന്ന ഈ ശബ്ദ രേഖയടക്കം പൊലീസിന്റെ കയ്യില്‍ നേരത്തെ തന്നെ ലഭിച്ചുവെന്നാണ് സൂചന.

 കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉള്‍പ്പടെ ഉടന്‍ ചോദ്യം

അതേസമയം, കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉള്‍പ്പടെ ഉടന്‍ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കാവ്യ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്തേക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ദീലീപ് ഉള്‍പ്പടെ ഹാജരാക്കിയ ഫോണുകളിലെ പല വിവരങ്ങളും തിരിച്ചെടുക്കാന്‍ സാധിച്ചതാണ് പൊലീസിന് കൂടുതല്‍ സഹായകരമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+