അക്കാര്യം ദിലീപ് അറിഞ്ഞില്ല; സായ് ശങ്കറിനെ പോലീസ് കുടുക്കിയത് ഇങ്ങനെ... പട്ടികയില്‍ ഇനിയും ചിലര്‍

കൊച്ചി: നടി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും ദിലീപ് പ്രതിയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ആറാമന്റെ പേര് അടുത്തിടെയാണ് ചേര്‍ത്തത്.

ഇപ്പോള്‍ ഏഴാമനായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ചേര്‍ത്തിരിക്കുകയാണ്. ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്. സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയ പിന്നാലെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇയാളുമായുള്ള പല ഇടപാടുകളും ദിലീപ് അറിഞ്ഞുകൊണ്ടായിരുന്നില്ലെന്നാണ് വിവരം...

1

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തത് സായ് ശങ്കറാണ് എന്ന് പോലീസ് പറയുന്നു. കൊച്ചിയിലെ ഹോട്ടലില്‍ വച്ചും അഭിഭാഷകന്റെ ഓഫീസില്‍ വച്ചുമാണ് രേഖ നീക്കിയതത്രെ. രണ്ടിടത്തെയും വൈഫൈ നെറ്റ് കണക്ഷന്‍ സായ് ശങ്കര്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് സായ് ശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.

2

സായ് ശങ്കറുമായി ദിലീപ് നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാത്രമല്ല, ഫോണിലെ രേഖകള്‍ നീക്കുമ്പോള്‍ ദിലീപ് അറിയാതെ ഇയാള്‍ മറ്റൊരു ഡിവൈസില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് സായ് ശങ്കറിനെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

3

തൃപ്പൂണിത്തുറയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ നേരത്തെ പ്രതിയായിരുന്നു സായ് ശങ്കര്‍. ഈ കേസില്‍ സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത് ഡിവൈഎസ്പി ബൈജു പൗലോസ് ആയിരുന്നു. ദിലീപ് പ്രതിയായ കേസ് അന്വേഷിക്കുന്നതും ബൈജു പൗലോസ് തന്നെയാണ്. തന്നോടുള്ള പക വീട്ടുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്ന് സായ് ശങ്കര്‍ സംശയിക്കുന്നു.

4

വധഗൂഢാലോചന കേസില്‍ സായ് ശങ്കര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ കേസില്‍ പ്രതിയല്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് ഹൈക്കോടതി തീര്‍പ്പാക്കി. കേസെടുത്താലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാകും ചുമത്തുക എന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇസ്ഹാക്കിനെ ചുംബിക്കുന്ന ഭാവന; ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

5

തിങ്കളാഴ്ചയാണ് സായ് ശങ്കറിനെ വധഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തത്. ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപ്, സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ്, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് ജി നായര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ശരതിനെ രണ്ടു ദിവസം കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

6

നടി ആക്രമിക്കപ്പെട്ട കേസ് തുടരന്വേഷണം നടത്തുന്ന സംഘം അനൂപിനെയും സുരാജിനെയും വൈകാതെ ചോദ്യം ചെയ്യും. ശേഷം കാവ്യമാധവനെയും ചോദ്യം ചെയ്യും. സുരാജിന്റെ ചില ഫോണ്‍ സംഭാഷണ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ മുഴുവന്‍ തെളിവുകളും ഉള്‍പ്പെടുത്തി അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

7

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ നീണ്ടുപോകുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നാലാം പ്രതി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കേസിലെ എല്ലാ പ്രതികളും ജാമ്യം നേടി പുറത്തിറങ്ങിയതിനാല്‍ തനിക്കും ജാമ്യം വേണമെന്ന് സുനി ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച വാഹനത്തിലുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയവരാണ് സുനിയും വിജീഷും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+