"ദിലീപ് വലിയ ഗുണ്ടയൊന്നുമല്ലെന്ന് എല്ലാവർക്കും അറിയാം: അദ്ദേഹത്തിന് അതൊക്കെ സാധിക്കുമോ"
കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തെളിവുകള്‍ കിട്ടുമോയെന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഈ ഗൂഡാലോചന കേസ് എന്നത് വളരെ ശരിയായ കാര്യമാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കേരളത്തിലെ ബോധവും വിദ്യഭ്യാസവുള്ള ആർക്കും അറിയാവുന്ന കാര്യമാണ് ഈ അന്വേഷണ ഉദ്യോഗസ്ഥരെയൊന്നും കൊല്ലാന്‍ പറ്റില്ല. ഇതൊക്കെ തികച്ചും അസ്വാഭാവികമായ കാര്യമാണ്.
വേദിയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി ഞെട്ടിച്ച് ഭാവന: നിറഞ്ഞ കയ്യടിയോടെ വരവേറ്റ് സദസ്സ്
സിനിമയില്‍ പോലും ഇങ്ങനെ ഒരു കഥ കേട്ടാല്‍ ജനം എഴുന്നേറ്റിരുന്ന് കൂവും. അത്രമാത്രം അമാനുഷികനാണോ ദിലീപ് എന്നും അദ്ദേഹം ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് വധിക്കാന്‍ ശ്രമിച്ചെന്നും അതിന്റെ തെളിവുകള്‍ അദ്ദേഹം നശിപ്പിച്ചെന്നുമാണല്ലോ അവകാശപ്പെടുന്നത്. എന്നാല്‍ ബോംബൈ അധോലോകം ഒരുമിച്ച് വന്നാലും ഈ അഞ്ച് ഉദ്യോഗസ്ഥരെ കൊല്ലാന്‍ പറ്റുമോ, പോട്ടെ ഒരാളെ കൊല്ലാന്‍ പറ്റുമോ. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടക്കുമ്പോള്‍ ദിലീപിനെ പോലൊരാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമോ. ദിലീപ് വലിയ ഗുണ്ട ഒന്നുമല്ല. അത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്.

പക്ഷെ പലരും അത് സമ്മതിക്കില്ലാതിരിക്കും. പക്ഷെ ആ മനുഷ്യനെക്കൊണ്ട് ഇങ്ങനെയുള്ള ക്രൂരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. ചെയ്താല്‍ തിരിച്ചടിയാവുക അദ്ദേഹത്തിന് തന്നെയായിരിക്കില്ലേ. പ്രത്യേകിച്ച് വിചാരണയും നടക്കുകയാണ്. അതുകൊണ്ട് തന്നെ ഇതൊന്നും വിശ്വസനീയമായ കാര്യമല്ലെന്നും സജി നന്ത്യാട്ട് പറയുന്നു.

ബോംബൈയിലേക്ക് കൊടുത്തുവിട്ട ഫോണുകള്‍ തിരികെ എറണാകുളത്ത് എത്തിയപ്പോഴാണ് അതിലെ ഫോട്ടോകള്‍ മാറ്റിയതെന്നാണല്ലോ പറയുന്നത്. ബോംബൈയില്‍ നിന്നും ഹാർഡ് ഡിസ്കിലേക്ക് മാറ്റിയ ഫോട്ടോകള്‍ പൊലീസ് പിടിച്ചെടുത്തെന്നാണ് പറയുന്നത്. അപ്പോള്‍ സായി ശങ്കർ മാറ്റിയെന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ ഓള്‍റെഡി പൊലീസിന്റെ കയ്യിലില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു

അതേസമയം സായി ശങ്കർ മായ്ച്ച് കളഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശം ഇല്ലെന്നായിരുന്നു സജി നന്ത്യാട്ടിന്റെ ചോദ്യത്തിന് മറുപടിയായി ചർച്ചാ അവതാരകന്‍ നികേഷ് കുമായി വ്യക്തമാക്കിയത്. ക്യു 3 എന്ന ഫോണിലെ വിവരങ്ങളാണ് സായി ശങ്കർ മായ്ച്ച് കളഞ്ഞത്. അത് ദിലീപ് ബോംബയിലേക്ക് കൊണ്ടു പോയിട്ടില്ല. ഫോറന്‍സിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും നികേഷ് കുമാർ വ്യക്തമാക്കുന്നു.
Recommended Video

കേസിലെ അതിജീവിതയെ ഇന്ന് ചലച്ചിത്ര മേളയുടെ വേദിയിലേക്ക് കൊണ്ടുവന്നത് നല്ലകാര്യമാണെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. ഒരിക്കലും ഒതുങ്ങിക്കഴിയേണ്ട ആളല്ല ആ കുട്ടി. മുഖ്യധാരയിലേക്കുള്ള അവരുടെ തിരിച്ച് വരവ് തീർച്ചയായും സന്തോഷം നല്‍കുന്ന കാര്യമാണ്. ചലച്ചിത്ര മേളയുടെ ഏറ്റവും വലിയ ആകർഷണമായി അവർ മാറി. അവർക്ക് വേദിയും സദസ്സും നല്‍കിയ സ്വീകരണം തന്നെ അവരോട് കേരളം എത്രമാത്രം ഐക്യപ്പെട്ടിരിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. കേസിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എന്നാല്‍ ആ കുട്ടിക്ക് എതിരല്ല. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നതാണ് നമ്മള്‍ ഇവിടെ ചർച്ച ചെയ്യുന്നത്. ആ കാര്യത്തില്‍ തർക്കമുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications