Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖും മറ്റുചിലരും ഉണ്ടായിരുന്നു... താനാരോടും പറഞ്ഞിട്ടില്ല; ഹോട്ടലിലെ കാര്യം പറഞ്ഞ് സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതിന് ഒരു കാരണം, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എഴുതിയെന്ന് പറയുന്ന കത്തിലെ പരാമര്‍ശങ്ങളാണ്. നടിയെ ആക്രമിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് അബാദ് പ്ലാസയിലാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഈ വേളയില്‍ സിദ്ദിഖ് ഉണ്ടായിരുന്നുവെന്നും കത്തില്‍ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റു ചിലരും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും സുനിയുടെ കത്തില്‍ പറയുന്നു.

മഞ്ജുവാര്യര്‍, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരെ കുറിച്ചുള്ള പരാമര്‍ശങ്ങളും കത്തിലുണ്ട്. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് വിവാദം ശക്തമാകുന്നത്. സുനി എഴുതിയെന്ന് പറയുന്ന കത്തിലെ വിവരങ്ങള്‍ ഇങ്ങനെ...

1

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദിലീപാണ് എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അബാദ് പ്ലാസയില്‍ വച്ച് നടന്നിരുന്നുവത്രെ. ഈ വേളയില്‍ സിദ്ദിഖും മറ്റു ചിലരുമുണ്ടായിരുന്നുവെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ആരൊക്കെയാണ് അവിടെയുണ്ടായിരുന്നത് എന്ന കാര്യം താനാരോടും പറഞ്ഞിട്ടില്ലെന്നും സുനി കത്തില്‍ പറയുന്നു.

2

പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിന് എഴുതിയെന്ന് പറയുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. ഈ കത്ത് പള്‍സര്‍ സുനി എഴുതിയാണോ എന്ന് വ്യക്തമല്ല. ഇക്കാര്യം അറിയുന്നത് സുനിയുടെ കൈയ്യക്ഷരം ശേഖരിച്ചിരുന്നു. സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത് എന്നാണ് പറയപ്പെടുന്നത്.

3

പല തരത്തിലുള്ള വിഷമങ്ങള്‍ തനിക്കുണ്ടെന്ന് കത്തില്‍ സുനി സൂചിപ്പിക്കുന്നു. കത്ത് എഴുതുന്നത് ചേട്ടന്റെ സഹായം ആവശ്യപ്പെട്ടിട്ടല്ലെന്നും പറയുന്നുണ്ട്. ഇനിയും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് കത്ത് എഴുതുന്നത്. അമ്മയിലുള്ളവര്‍ എന്തുവന്നാലും ചേട്ടന്റെ ഭാഗം നില്‍ക്കുമെന്നും കത്തില്‍ പറയുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഓടിനടന്നത് എന്നും കത്തില്‍ ചോദിക്കുന്നു.

4

അമ്മയില്‍ പലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ട് എന്ന ഗുരുതരമായ ആരോപണവും കത്തിലുണ്ട്. ചേട്ടന്‍ പുറത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ്, പരിപാടിയുടെ ലാഭം എത്ര പേര്‍ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങളും കത്തില്‍ പറയുന്നു. മഞ്ജുവാര്യരെയും ശ്രീകുമാറിനെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ചതു സംബന്ധിച്ചും കത്തിലുണ്ട്.

നയന്‍താരയും വിഘ്‌നേഷും അടിച്ചുപൊളിക്കുകയാണ്; തായ്‌ലാന്റില്‍ നിന്നുള്ള ചിത്രങ്ങള്‍

5

കേസിലെ പ്രതിയായ മാര്‍ട്ടിനെ കുറിച്ചും കത്തില്‍ പറയുന്നുണ്ട്. രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. നടി ആക്രമിക്കപ്പെട്ട ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു. മാര്‍ട്ടിന് കേസില്‍ പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇയാള്‍ക്ക് സുപ്രീംകോടതി കഴിഞ്ഞ മാര്‍ച്ചില്‍ ജാമ്യം നല്‍കിയിരുന്നു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചിട്ട് എന്തെങ്കിലും നേടിയോ എന്നാണ് സുനി കത്തില്‍ ചോദിക്കുന്നത്.

6

എല്ലാവരെയും ചേട്ടന്‍ വിലക്ക് വാങ്ങി കഴിഞ്ഞു. ചേട്ടനെതിരെ വാദിക്കുന്ന വക്കീലും കോടതിയില്‍ ചേട്ടനെ പുകഴ്ത്തി പറഞ്ഞേക്കാം. എന്നാല്‍ സത്യം അറിയുന്നവര്‍ എന്നും മൂടിവയ്ക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് ഓര്‍ക്കണമെന്നും സുനിയുടെ കത്തില്‍ പറയുന്നു. ഈ കത്ത് സുനി എഴുതിയത് തന്നെയാണോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. 2018 മെയ് മാസത്തിലാണ് കത്ത് എഴുതിയത് എന്നാണ് പറയപ്പെടുന്നത്.

7

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനിയായിരുന്നു. അതേ വര്‍ഷം ജൂലൈയിലാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ് ജാമ്യം നേടിയ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. പള്‍സര്‍ സുനി മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി. ബാക്കി എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അടുത്തിടെ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+