ദിലീപ് കേസ്;'ശ്രീലേഖ വളരെ ബുദ്ധിമതിയായ സ്ത്രീ;അവരുടെ കൈയ്യിൽ ആ കോപ്പികൾ കാണും';അഡ്വ ആശ ഉണ്ണിത്താൻ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരിക്കുകയാണ്. ദിലീപിനെതിരായ തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീലേഖ ആരോപിച്ചത്.ബാലചന്ദ്രകുമാറിനെ പോലെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ആളുകളെ കൊണ്ടുവന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ദിലീപിന് കേസിൽ അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ ശ്രീലേഖയുടെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയാണ് ആശ ഉണ്ണിത്താൻ. കോടതി വിധി പറയും മുൻപ് ദിലീപ് നിരപരാധിയാണെന്ന് പറയാൻ ശ്രീലേഖയെ പോലൊരു വിരമിച്ച് ഉദ്യോഗസ്ഥയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് ആശ ഉണ്ണിത്താൻ പറഞ്ഞു. മലയാളം ന്യൂസ് 18 ചാനലിനോടായിരുന്നു ആശ ഉണ്ണിത്താൻ പ്രതികരണം. വായിക്കാം

'ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുകയാണെങ്കിൽ അവർ ബുദ്ധിമതിയായൊരു സ്ത്രീയാണ്. ഈ പറയുന്ന കാര്യങ്ങളുടേയെല്ലാം കോപ്പികൾ അവരുടെ കൈയ്യിൽ ഉണ്ടാകും.അതുമായി അവർ മുന്നോട്ട് വരണം. വീണ്ടും ഒരു അന്വേഷണത്തിന് അവർ തയ്യാറാവുകയും വേണം. ശ്രീലേഖ മാഡം ദിലീപിന് അനുകൂലമായി പലയിടങ്ങളിലും സംസാരിച്ച് കൊണ്ടിരിക്കുകയാണ്.ദിലീപ് നിരപരാധിയാണെന്ന് പറയേണ്ടത് കോടതിയാണ്. അല്ലാതെ അവർക്ക് അത് പറയേണ്ട യാതൊരു അവകാശവും ഇല്ല'.

'ഇപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നയാൾ നേരത്തേ ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായിരിക്കുമ്പോൾ യാതൊന്നും പറയാൻ തയ്യാറായിട്ടില്ല.തന്നെ അടിച്ചിരുത്തി എന്നൊക്കെ പറയുന്നത് കേവലമായ വാക്കുകളായിട്ടേ കണക്കാക്കാൻ സാധിക്കുകയുള്ളൂ', അഡ്വ ആശ ഉണ്ണിത്താൻ പറഞ്ഞു.

തെളിവുകളുടെ ഇത്രയും നീണ്ട നിര ഉണ്ടായിരുന്നുവെങ്കിൽ ശ്രീലേഖയെ പോലൊരു ഉദ്യോഗസ്ഥ ഇത്രയും കാലം അത് ഒളിച്ചുവെച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന് ചർച്ചയിൽ പങ്കെടുത്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ചോദിച്ചു. 'ഇത്തരമൊരു വെളിപ്പെടുത്തൽ അവർ നടത്തിയപ്പോൾ തന്നെ വ്യക്തിപരമായി ഇക്കാര്യത്തിൽ അവർക്ക് താനൊരു സന്ദേശം അയച്ചിരുന്നു.സന്ധ്യ മാഡത്തേയും ആർ ശ്രീലേഖയേയും ഏറെ ബഹുമാനത്തോടെയാണ് താൻ കണ്ടിരുന്നത്.ദിലീപിനെ ജയിലിൽ ഇവർ കാണാൻ പോയെന്ന വാർത്ത വന്നപ്പോൾ ശ്രീലേഖയുമായുള്ള ആശയവിനിമയം താൻ അവസാനിപ്പിച്ചിരുന്നു'.

'പാവപ്പെട്ട ഏതെങ്കിലും പ്രതികളെ അവർ ഇതുപോലെ സഹായിച്ചിട്ടുണ്ടോ?. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുമ്പോൾ അവരെ പോലൊരു ഉദ്യോഗസ്ഥ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെയല്ല പ്രതികരിക്കേണ്ടത്. അവർക്ക് വേണമെങ്കിൽ കോടതിയിലൂടെ നീങ്ങാമായിരുന്നു.ആ കേസിനെ അട്ടിമറിക്കുന്ന രീതിയിലാണ് ഇപ്പോൾ മുൻ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്'.

'എത്രയോ പേർ ഇരയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പല കാര്യങ്ങളും തനിക്കൊക്കെ അറിയാം. അത് കോടതിയിൽ തെളിയിക്കപ്പെടട്ടെ എന്നത് കൊണ്ടാണ് നമ്മളൊക്കെ മിണ്ടാതിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങൾ തെളിയിക്കേണ്ടത്. ഈ പോലീസുകാർക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പല പൊളിറ്റിക്സുകളും ഉണ്ട്. വിരമിക്കുന്നത് വരെ മിണ്ടാതിരുന്നിട്ട് വിരമിച്ച ശേഷം ആ രാഷ്ട്രീയം പുറത്തെടുത്തത് വളരെ ചീപ്പ് ആയി പോയി'.

'നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയത് ഒരു മാധ്യമത്തിൽ കൂടിയാണ്.തുടർന്ന് അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെടുകയും ആ തെളിവുകൾ ബാലചന്ദ്രകുമാർ കൈമാറുകയും ചെയ്തു. ഇവർ ഒരു ഐപിഎസ് ഉദ്യോഗസ്ഥ അല്ലേ. ഇത്തരമൊരു കാര്യം അവർ വെളിപ്പെടുത്തുന്നതിന് മുൻപ് പാത്രമാധ്യമങ്ങളെ വിളിച്ച് പത്രസമ്മേളനം നടത്തുകയാണ് വേണ്ടിയിരുന്നത്'.

'ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നവർ ആണ്. ഇത്രയും ഗുരുതര ആരോപണങ്ങൾ വിരമിച്ച ശേഷമായാലും സർക്കാരിനെ അറിയിക്കാമല്ലോ? പോലീസ് ഉദ്യോഗസ്ഥരേയോ അന്വേഷണ ഉദ്യോഗസ്ഥരേയോ അറിയിച്ചോ? വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ യുട്യൂബിലൂടെ പല കേസുകളെ കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും അതൊക്കെ വിധി വന്ന് അവസാനിച്ച കേസുകളാണ്. അല്ലാതെ ഇത്തരത്തിൽ അന്വേഷണം നടക്കുന്ന കേസുകളെ കുറിച്ചല്ല അവരുടെ പ്രതികരണങ്ങൾ.ആരും തന്നെ ചെവിക്കൊള്ളാത്തത് കൊണ്ടാണ് താൻ റിപ്പോർട്ടർ ചാനലിനെ സമീപിച്ചത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്.












Click it and Unblock the Notifications