• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം'

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ളപൂശിക്കൊണ്ടുള്ള മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖയുടെ 'വെളിപ്പെടുത്തലുകള്‍'ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ പ്രതിയെ പൂർണ്ണമായും കുറ്റവിമുക്തനാക്കുന്ന തരത്തിലെ അഭിപ്രായ പ്രകടനം എന്നതിനൊപ്പം പൊലീസിനെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ആർ ശ്രീലേഖ നടത്തിയിരിക്കുന്നത്. ഈ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോവുമ്പോള്‍ മറുവശത്ത് മുന്‍ ഡിജിപിക്കെതിരെ ബഹുജന പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ജുലൈ 15 ന് എറണാകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം.

'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു

മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ

'എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ അവസാനിക്കും. നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സമരസമിതി ആരോപിക്കുന്നത്. പ്രതിഷേധ സംഗമം സംബന്ധിച്ച് സമരസമിതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

 മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ്

നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിലുള്ള തെളിവുകൾ വ്യാജമാണ് എന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങൾ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്.

ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടിയതായി ഡി ജി പി

മാത്രമല്ല സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടിയതായി ഡി ജി പി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന സർവീസിൽ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനൽ പ്രതിയെ സംരക്ഷിച്ചു എന്ന വെളിപ്പെടുത്തലാണ്....

 വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു

വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു ക്രിമിനൽ കുറ്റവാളിക്ക് അവസരം ഒരുക്കി കൊടുത്തതിന് സ്ത്രീ സമൂഹത്തോട് അവർ മാപ്പ് പറയണ. പ്രതികളെ സംരക്ഷിച്ചതിന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനൽ എപ്പിസോഡ് എടുത്ത് കളയണമെന്നും "അതിജീവിതയ്ക്കൊപ്പം" കൂട്ടായ്മ ആവശ്യപ്പെടുകയാണ്....

കോടതി നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക്

കോടതി നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക് പ്രോസിക്യൂട്ടറുമാർ രാജി വെച്ചിട്ടുണ്ട്. നിലവിലെ ജഡ്ജിയുടെ കീഴിൽ കോടതി നടപടികൾ നീതിപൂർവ്വം ആകാനുള്ള സാധ്യതയിൽ ആശങ്കയുണ്ട്. കേസ് അട്ടിമറിക്കാനും എട്ടാം പ്രതി ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണിക്ക് എറണാകുളത്ത് പ്രതിഷേധ സംഗമം നടക്കുന്നു ..

'എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്നാണ്

'എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്. പ്രകടനത്തിലും കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 'പൈസ കൊടുത്ത് ഒതുക്കിയില്ലെങ്കില്‍ ആ നടിമാരുടെ ദൃശ്യം അവന്‍ പുറത്ത് വിട്ടേനെ'; ശാന്തിവിള ദിനേശ് 'പൈസ കൊടുത്ത് ഒതുക്കിയില്ലെങ്കില്‍ ആ നടിമാരുടെ ദൃശ്യം അവന്‍ പുറത്ത് വിട്ടേനെ'; ശാന്തിവിള ദിനേശ്

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  Dileep Actress Case: strike committee slam R Seelekha Over Pulsar Suni's crime
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X