• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ വെച്ച് ഫേമസ് ആകണം, ചാനല്‍ ചര്‍ച്ചയില്‍ വരണം, കേസില്ലാ വക്കീലന്‍മാര്‍ക്ക് കേസും'; സജി നന്ത്യാട്ട്‌

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് പറഞ്ഞ് ചിലര്‍ പ്രശ്‌സതരാകാന്‍ ശ്രമിക്കുന്നു എന്ന് നിര്‍മാതാവ് സജി നന്ത്യാട്ട്. ദിലീപ് പ്രതിയാണ് എന്ന് വരുത്തി തീര്‍ക്കാനാണ് പലരും ശ്രമിക്കുന്നത് എന്നും ദിലീപിനെതിരെ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

24 ന്യൂസില്‍ എന്‍കൗണ്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി നന്ത്യാട്ട്. ദിലീപ് കുറ്റവാളി ആണ് എന്ന പൊതുബോധം സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നും സജി നന്ത്യാട്ട് ആരോപിച്ചു. 24 ന്യൂസില്‍ എന്‍കൗണ്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സജി നന്ത്യാട്ട് പറഞ്ഞത് ഇപ്രകാരമാണ്...

'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍

1

വിചാരണ കോടതി ചോദിച്ച ചോദ്യങ്ങളുണ്ട്. നിങ്ങള്‍ ഈ പറഞ്ഞിരിക്കുന്ന കോടതിയില്‍ പറഞ്ഞ രേഖകള്‍ കോടതിയില്‍ വരുന്നതിന് മുന്‍പ് പല ചാനലുകളും ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞല്ലോ. അത് കഴിഞ്ഞ് പുതിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വന്നതില്‍ പിന്നെ ഒരൊറ്റ ചാനലില്‍ ഇത് കണ്ടിട്ടില്ലല്ലോ. അതിന്റെ അര്‍ത്ഥമെന്തായിരുന്നു. ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊടുത്തതാണ് എന്നതിനെ കുറിച്ച് തര്‍ക്കമുണ്ടോ ആര്‍ക്കെങ്കിലും.

2

അങ്ങനെ അവരെ സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. അപ്പോള്‍ കോടതിയില്‍ വിചാരണ സമയത്ത് കൊടുക്കുന്ന രേഖകള്‍ പോലും ചാനലുകളില്‍ തലേ ദിവസം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കാര്‍ക്കും ധാര്‍മികരോഷം അണപൊട്ടിയില്ലേ. നിങ്ങള്‍ക്കെല്ലാം ഒരു ഹിഡന്‍ അജണ്ടയുണ്ട്. നിങ്ങള്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം എന്താണ്. ഒരാള്‍ ശിക്ഷിക്കപ്പെടണം. കാരണം നിങ്ങള്‍ വര്‍ഷങ്ങളായി പറഞ്ഞ് പറഞ്ഞ് ദിലീപ് പ്രതിയാണ്.

3

അതില്‍ നിന്ന് മാറ്റമുള്ള കാര്യം ആരില്‍ നിന്ന് വന്നാലും നിങ്ങള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് വലിയൊരു മാധ്യമ സിന്‍ഡിക്കേറ്റും എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ കുറെ പേര്‍ ഇതിനെ വിശ്വസിക്കും. കാരണം കേട്ട് കേട്ട് ബ്രെയിന്‍ രജിസ്റ്റര്‍ ആയി ഇത് മുഴുവന്‍ വിശ്വസിക്കുന്ന ആള്‍ക്കാരായി മാറും. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. പൊലീസ് അന്വേഷിക്കട്ടെ കുറ്റവാളികളെ അറസ്റ്റ് ചെയ്യട്ടേ, അതൊന്നുമല്ല.

4

ജോര്‍ജ് ജോസഫിനോടൊരു ചോദ്യം. താങ്കള്‍ പെന്‍ഷന്‍ വാങ്ങുന്ന ആളാണ്. താങ്കളെ പോലെയാണ് ശ്രീലേഖ. അവര്‍ പറയുന്നതും താങ്കള്‍ വര്‍ഷങ്ങളായി ചാനലിരുന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ. ഉണ്ടെങ്കില്‍ താങ്കള്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതല്ലേ. താങ്കളുടേയും സാമ്പത്തിക സ്രോതസ് അന്വേഷിക്കേണ്ടതല്ലേ. എന്നെ പ്രതി ചേര്‍ത്തിട്ടുണ്ട്. അങ്കമാലിയില്‍ കേസുണ്ടല്ലോ. വനിത കമ്മീഷനില്‍ കേസുണ്ടല്ലോ.

5

ജോര്‍ജ് ജോസഫിനെ പ്രതിയാക്കേണ്ട മറ്റ് പല കേസുകളുമുണ്ട്. ടി ബി മിനി പറയുന്നു പൊതുസമൂഹം ആവശ്യപ്പെട്ടിരിക്കുന്നു എന്ന്. ആരാണ് പൊതു സമൂഹം ഇവര്‍ അഞ്ചാറ് പേര്. ഇവരുടെ കൈയില്‍ തെളിവുണ്ടല്ലോ. തെളിവ് ഇഷ്ടം പോലെ ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് ജഡ്ജിയെ മാറ്റുന്നത്. തെളിവില്ലാതെ ശിക്ഷിക്കുന്ന ജഡ്ജിയെ എവിടെ കിട്ടും എന്ന് അന്വേഷിക്കാനാണോ. ഇവര്‍ എന്തൊക്കയോ പറയുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അതില്‍ സംശയമില്ല.

'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്<br />'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്

6

ഞാന്‍ എട്ടാം ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ സമരത്തിന്റെ ഭാഗമായി മജിസ്‌ട്രേറ്റ് കോടതിയില്‍ കയറിയിട്ടുള്ള ആളാണ്. അതൊക്കെ അവിടെ നില്‍ക്കട്ടെ. പിന്നത്തെ കാര്യം. ദിലീപിനെ വെച്ച് ഇവര്‍ക്ക് കുറച്ച് പേര്‍ക്ക് ഫേമസ് ആകണം. ചാനല്‍ ചര്‍ച്ചയില്‍ വരണം. കുറെ കേസില്ലാ വക്കീലന്‍മാര്‍ക്ക് കുറച്ച് കേസ് പിടിക്കണം. യൂ ട്യൂബ് ചാനലുകള്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സിനെ ഉണ്ടാക്കണം. ആരെങ്കിലും ദിലീപിന് അനുകൂലമായിട്ട് പറഞ്ഞാല്‍ അവരുടെ കഷ്ടകാലമാണ്.

7

അവരെ പോലൊരു മ്ലേച്ഛന്‍, സാമൂഹ്യവിരുദ്ധര്‍ പിന്നെ ഇല്ല. അതിന് ഇവര്‍ പി ആര്‍ വര്‍ക്ക് നടത്തിയിരിക്കുകയാണ്. എന്നിട്ട് എല്ലാ ചര്‍ച്ചയിലും പറയും ഞങ്ങള്‍ക്ക് ദിലീപിനോട് പേഴ്‌സണലി വിരോധമില്ല. അതിജീവിതയോട് ഇവര്‍ക്കാര്‍ക്കും ഒരു താല്‍പര്യവുമില്ല. ഇവര്‍ക്ക് അതിജീവിതയോട് താല്‍പര്യമുണ്ടായിട്ടല്ല. ഇവര്‍ക്ക് വേറെ ലക്ഷ്യങ്ങളാണ്. ദിലീപിനെ വെച്ച് ഇവരുടേതായ ലക്ഷ്യങ്ങള്‍ നേടിയെടുക്കണം എന്നെ ഉള്ളൂ.

8

അതിജീവിതയ്ക്ക് പീഡനം ഏറ്റിട്ടുണ്ടെങ്കില്‍ അത് ദിലീപല്ല ആരായാലും അകത്ത് പോണം. ഇതാണ് ഞങ്ങളുടെ സ്റ്റാന്‍ഡ്. പക്ഷെ ഇവര്‍ അതിജീവിതക്ക് വേണ്ടി കരയുക. ഇവരുടെ ലക്ഷ്യം സാധിക്കുക. ഇതൊക്കെ ആര്‍ക്കാണ് സാര്‍ മനസിലാകാത്തത്. അതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കേണ്ട. ഇവിടെ ഒരു അന്വേഷണം നടക്കട്ടെ. നിങ്ങള്‍ പറഞ്ഞില്ലേ ഗൂഢാലോചന, അന്വേഷിക്കട്ടെ.

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

  'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

  English summary
  Dileep Actress Case: there is a media syndicate working against Dileep says Saji Nanthiyattu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X