Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവടക്കമുള്ളവര്‍ അപ്രസക്തരെന്ന് ദിലീപ്, അത് ദിലീപ് തീരുമാനിക്കേണ്ടെന്ന് അതിജീവിത

കേസില്‍ മഞ്ജുവിനെ വിസ്തരിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ ദിലീപ് തടസ ഹര്‍ജി നല്‍കിയത്. മഞ്ജുവിന് തന്നോട് ശത്രുതയുണ്ട് എന്നാണ് ദിലീപിന്റെ വാദം

dileep

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്നത് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്ന് അതിജീവിത. സുപ്രീം കോടതിയില്‍ ആണ് അതിജീവിത ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. അതിജീവിതക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് സുപ്രീംകോടതിയില്‍ ഹാജരായത്.

' കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. വിചാരണ വൈകുന്നു എന്ന കാരണത്തില്‍ വിസ്തരിക്കേണ്ട സാക്ഷികള്‍ ആരൊക്കെ ആണ് എന്ന് പ്രതികള്‍ തീരുമാനിക്കേണ്ട സാഹചര്യം ഉണ്ടാകരുത്,' എന്നാണ് അതിജീവിതക്ക് വേണ്ടി ആര്‍ ബസന്ത് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ വിസ്തരിക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന പലരും കേസില്‍ അപ്രസക്തമാണ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

സാക്ഷിവിസ്താരത്തില്‍ ഇടപെടില്ല

സാക്ഷിവിസ്താരത്തില്‍ ഇടപെടില്ല

ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആണ് ഹാജരായത്. എന്നാല്‍ മുകുള്‍ റോഹ്തഗിയുടെ വാദത്തോടെ സുപ്രീംകോടതി വിയോജിച്ചു. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്ന് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ദിലീപ് നല്‍കിയ തടസ ഹര്‍ജി പരിഗണിച്ചത്.

മഞ്ജുവിനെതിരെ ദിലീപ്

മഞ്ജുവിനെതിരെ ദിലീപ്

മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കുന്നതിന് എതിരെ ആയിരുന്നു ദിലീപ് തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ ഈ ഘട്ടത്തില്‍ തങ്ങള്‍ ഇടപെടുന്നില്ല എന്ന് സുപ്രീംകോടതി. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം, വിസ്തരിക്കണ്ട എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയോ ഹൈക്കോടതിയോ അല്ല.

സര്‍ക്കാരും ദിലീപിനെതിരെ

സര്‍ക്കാരും ദിലീപിനെതിരെ

വിചാരണ കോടതിയാണ് അക്കാര്യത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് എന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. അതേസമയം സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തത്. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കും

വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കും

വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പ്രതികളുടെ അഭിഭാഷകരുടെ ദൈര്‍ഘ്യമേറിയ ക്രോസ് വിസ്താരങ്ങള്‍ ഉണ്ട്. എന്നാലും 30 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ആണ് ഹാജരായത്.

സമയപരിധി നിശ്ചയിക്കില്ലെന്ന് സുപ്രീംകോടതി

സമയപരിധി നിശ്ചയിക്കില്ലെന്ന് സുപ്രീംകോടതി

എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. മാര്‍ച്ച് 24-ന് വിചാരണ സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കൈമാറാന്‍ വിചാരണ കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്ന് പ്രോസിക്യുഷനും, പ്രതികളും സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മഞ്ജുവിനെ തടയാന്‍ സുപ്രീംകോടതിയിലേക്ക്

മഞ്ജുവിനെ തടയാന്‍ സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിലെ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴായിരുന്നു 41 സാക്ഷികളെ വവീണ്ടും വിസ്തരിക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ ഫെബ്രുവരി 16 ന് വിസ്തരിക്കാനും തീരുമാനിച്ചതാണ്. ഇതിനിടക്കാണ് ദിലീപ്, മഞ്ജു വാര്യരെ വിസ്തരിക്കുന്നതിന് എതിരെ സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി എത്തിയത്.

മഞ്ജുവിനെ ഇനി വിസ്തരിക്കാം

മഞ്ജുവിനെ ഇനി വിസ്തരിക്കാം

ദിലിപീന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിനാല്‍ മഞ്ജു വാര്യരുടെ വിസ്താരം മാറ്റി വെക്കുകയായിരുന്നു. മഞ്ജു വാര്യരുടെ വിസ്താരം നിലവില്‍ ഫെബ്രുവരി 21 ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതോടെ ഇനി മഞ്ജു വാര്യരുടെ വിസ്താരം വേഗത്തില്‍ നടത്താനാണ് പ്രോസിക്യൂഷന്‍ നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+