കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പലപ്പോഴും കറുവപ്പശുവായി മാറി: പ്രതിഭാഗം അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായി: സജി നന്ത്യാട്ട്

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് പലപ്പോഴും കറുവപ്പശുവായി മാറിയിട്ടുണ്ടെന്ന തോന്നല്‍ തനിക്കുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ദിലീപ് ഒരു കേസില്‍ പ്രതിയായി വരുമ്പോള്‍ ആ കേസ് എത്രമാത്രം നീട്ടിക്കൊണ്ട് പോവുന്നോ അത്രമാത്രം ആനുകൂല്യങ്ങള്‍ ചിലർക്ക് ലഭിച്ചേക്കാം. അദ്ദേഹം ഒരു കോടീശ്വരനല്ലേയെന്നും സജി നന്ത്യാട്ട് പറയുന്നു.

തുടരന്വേഷണം തുടങ്ങിയ സമയത്ത് ദിലീപിന്റെ വക്കീല്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഇന്ന് യഥാർത്ഥ്യമാവുകയാണെന്ന് നിർമ്മാതാവ് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേയുള്ള അന്വേഷണത്തിലെ പാളിച്ചകള്‍

നേരത്തേയുള്ള അന്വേഷണത്തിലെ പാളിച്ചകള്‍ നികത്താനാണ് ഇപ്പോള്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതാണ് ഇവിടെ ഇപ്പോള്‍ വ്യക്തമായത്. കഴിഞ്ഞു പോയ ഒരു വിസ്താരത്തില്‍ നിന്നുമുള്ള സാക്ഷികളെയാണ് വീണ്ടും വിസ്തരിക്കണമെന്ന് പറയുന്നത്. ദിലീപിന്റെ വക്കീല്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് അനർത്ഥമായിരിക്കുകയാണെന്നും സജി നന്ത്യാട്ട് പറയുന്നു.

മഞ്ജുവാര്യർ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്: പക്ഷെ പ്രതികള്‍ക്ക് ആശ്വസിക്കാനാവില്ല, തിരികെ വരുംമഞ്ജുവാര്യർ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്: പക്ഷെ പ്രതികള്‍ക്ക് ആശ്വസിക്കാനാവില്ല, തിരികെ വരും

നടി ആക്രിമിക്കപ്പെട്ട കേസില്‍ ദിലീപ്

നടി ആക്രിമിക്കപ്പെട്ട കേസില്‍ ദിലീപ് ഉണ്ടോ ഇല്ലയോ എന്നാണ് സമൂഹത്തിന് അറിയേണ്ടത്. അല്ലാതെ സമൂഹം ഇതില്‍ വേറൊന്നും ചെയ്തിട്ടില്ല. ഈ കേസിലെ രണ്ടാമത്തെ അന്വേഷണവുമായി മുന്നോട്ട് വന്നത് പ്രോസിക്യൂഷനാണ്. പ്രസിക്യൂഷന്‍ പറയുന്നത് മാത്രം ശരി, ദിലീപിന്റെ അഭിഭാഷകർ പറയുന്നതെല്ലാം കള്ളമെന്ന് നമുക്ക് വ്യാഖാനിക്കാന്‍ സാധിക്കില്ല.

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍

ദിലീപിനെ ശിക്ഷിച്ചേ പറ്റൂ എന്നതാണ്

ദിലീപിനെ ശിക്ഷിച്ചേ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അത് പ്രോസിക്യൂഷന്റെ അഭിമാന പ്രശ്നമാണ്. പ്രമാദമായ ഒരു കേസായത് കൊണ്ടാാണ് ഇത്. ശ്രദ്ധിക്കപ്പെടാതെ പോവുന്ന പതിനായിരക്കണക്കിന് കേസുകള്‍ നമ്മുടെ കോടതിയിലുണ്ട്. ഇതിലൊക്കെ ആര് മൊഴിമാറിയാലും മാറ്റിയില്ലെങ്കിലും ആരും ഒന്നും തിരിഞ്ഞ് നോക്കാറില്ല.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

ദിലീപ് കേസ് എന്ന് പറയുന്നത് കേരളത്തെ

ദിലീപ് കേസ് എന്ന് പറയുന്നത് കേരളത്തെ മൊത്തം പിടിച്ച് കുലുക്കിയ ഒരു കേസായതിനാല്‍ ഇതില്‍ പ്രതിയെ ശിക്ഷിക്കുക എന്നുള്ളത് പ്രോസിക്യൂഷന്റെ വലിയൊരു ലക്ഷ്യമാണ്. ആ ലക്ഷ്യത്തിന് വേണ്ടി ഏതറ്റം വരെ അവർ പോവും. അത് അവരുടെ ആവശ്യമാണ്. അതിന് ആരെയെങ്കിലും കുറ്റം പറയുകയല്ല. പക്ഷെ മറുവശത്ത് ദിലീപ് ശിക്ഷിക്കപ്പെടാതിരിക്കാന്‍ പ്രതിഭാഗം വക്കിലൂം അവർക്ക് കഴിയുന്നതിന്റെ പരമാവധി ശ്രമിക്കും.

ദിലിപീനെ കുറ്റവിമുക്തനാക്കാന്‍ തങ്ങളുടെ

ദിലിപീനെ കുറ്റവിമുക്തനാക്കാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അമ്പുകളും പ്രതിഭാഗം പ്രയോഗിക്കും. അപ്പോള്‍ പരസ്പരമുള്ള ഒരു യുദ്ധമായി ഇത് മാറിയിരിക്കുകയാണ്. ഇത് കേരള പൊതുസമൂഹത്തിന് മുന്നില്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പ്രതിഭാവവും വാദി ഭാഗവും തമ്മിലുള്ള ഒരു ശീതയുദ്ധമാണ് ഇവിടെ നടക്കുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു.

 നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നവംബർ പത്തിന് പുനരാരംഭിക്കും. കേസില്‍ വിസ്തരിക്കേണ്ട 36 സാക്ഷികളുടെ പട്ടിക ഇന്നലെ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. മഞ്ജു വാര്യർ, സാഗർ, ജിന്‍സണ്‍ തുടങ്ങിയ സാക്ഷികള്‍ ഈ പട്ടികയിലില്ല. മഞ്ജു വാര്യറെ വിസ്തരിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാലാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്. ഇത് നീക്കാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷനിപ്പോള്‍.

English summary
Dileep actress case: What Dileep's lawyer said then has become true today Saji Nanthyat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X