'ദിലീപ് കേസില്‍ പി ശശിയുടെ ഇടപെടല്‍; സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ മുഖ'മെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ മാസം 31ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമം. 31ന് ശേഷം അധിക സമയം നല്‍കില്ല എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കാവ്യമാധവനെ പ്രതി ചേര്‍ക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതുണ്ടാക്കില്ലെന്നാണ് പുതിയ വിവരം. കാവ്യയെ സാക്ഷിയായി തന്നെ നിലനിര്‍ത്തും. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുകയാണ്.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും വിമര്‍ശിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ പ്രതികരിച്ചത്. കേസില്‍ പി ശശിയുടെ ഇടപെടല്‍ നടന്നതിന് തെളിവാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് നുസൂര്‍ ആരോപിക്കുന്നു. കോളിളക്കം സൃഷ്ടിച്ച കേസാണിത്. തെളിവുകളെല്ലാം ഇപ്പോള്‍ ഫ്രീസറിലാക്കിയിരിക്കുന്നു. അന്വേഷണം നല്ലനിലയില്‍ മുന്നോട്ടുകൊണ്ടുപോയ സംഘത്തലവനെ മാറ്റിയെന്ന് പറഞ്ഞ നുസൂര്‍ പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ലും ഓര്‍മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....
''നടി ആക്രമിക്കപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റി നിര്‍ത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ല. 'പണത്തിനുമീതെ പരുന്തും പറക്കില്ല' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങള്‍ പോലും ഈ കേസിനിടയില്‍ കാണാന്‍ കഴിഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ ഈ ദൗത്യത്തില്‍ നിന്നും പിന്മാറുന്നതും കണ്ടു.അതിജീവിതക്ക് നീതിലഭിക്കും എന്ന് ഒരു ഉറപ്പും ആര്‍ക്കും നല്‍കാന്‍ ആകില്ല.
കേരളത്തില്‍ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാന്‍ പിണറായി ഗവണ്‍മെന്റ് തയ്യാറായിരിക്കുന്നു. ഈ കേസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. അപ്പോള്‍ കോടതിയെ വിശ്വസിക്കാന്‍ കഴിയുമോ? പ്രോസിക്യൂട്ടര്‍മാര്‍ സ്വയം പിന്മാറിയത് എന്ത് കൊണ്ട്? ഇതുവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ആരുടെ താല്പര്യം സംരക്ഷിക്കാന്‍...? അന്വേഷണത്തിന്റെ അവസാനഘട്ടം മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ സര്‍ക്കാരിന്റെ താല്പര്യം വ്യക്തമാണ്. ഭരണവും ഭരണസംവിധാനങ്ങളും പ്രത്യക്ഷമായി ഇടപെടുന്ന കേസുകളില്‍ കോടതിയോടുള്ള വിശ്വാസവും നഷ്ടമായാല്‍ ഇനിയെന്താണ് പോംവഴി ?. ഇത്രയേറെ ശക്തരായ പ്രതികള്‍ എത്രകോടിക്കായിരിക്കും ഇവരെ വിലക്ക് വാങ്ങിയിരിക്കുക.''












Click it and Unblock the Notifications