Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പൾസർ സുനി വിളിച്ചത് റെക്കോഡ് ചെയ്തു; പോലീസിന് സിഡി കൈമാറി; ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അധിക്ഷേപിച്ചും നടനും എട്ടാം പ്രതിയുമായ ദിലീപിനെ തുണച്ചും സംവിധായകന്‍ ശാന്തിവിള ദിനേശ്. ദിലീപിനെ കേസില്‍ ട്രാപ്പിലാക്കിയതാണെന്നും സിനിമയിലെ ചില പ്രബല ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും ശാന്തിവിള ആരോപിച്ചു. യെസ് മീഡിയ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ആറേഴ് വർഷക്കാലം മലയാളികൾ ആവശ്യത്തിനും ആവശ്യമില്ലാതെയും ചർച്ച ചെയ്ത, ഒരു നടന്റെ കരിയർ മൊത്തം നശിപ്പിച്ച, അയാളുടെ കോടിക്കണക്കിന് രൂപ നശിപ്പിച്ച, മാനസികമായി പീഡിപ്പിച്ച, അയാൾക്കും ഒരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് എന്ന് ചിന്തിക്കാതെ ഒരു പ്രബല ഗ്രൂപ്പ് നടത്തിയ, ഒരിക്കലും കേരളത്തിൽ നടക്കാൻ പാടില്ലാത്ത ഒഒരു കേസിന്റെ വിധിയാണ് വരാന്‍ പോകുന്നത്.

dileep-1

ഒരു നടിയെ ആക്രമിക്കുന്നു,അവര്‍ ഉദ്ദേശിച്ചതെല്ലാം ചെയ്ത് കഴിയുമ്പോൾ അവരോട് തന്നെ ചോദിക്കുന്നു എവിടെ കൊണ്ടുവിടണമെന്ന്. ലോകത്ത് ഒരിടത്തും നടക്കില്ല ഇതൊന്നും. എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ എവിടെ സേഫായി കൊണ്ടുവിടും എന്ന് ചോദിക്കുമോ, പള്‍സര്‍ സുനിയും കൂട്ടരും നല്ല മനസുള്ളവര്‍ ആയോണ്ട് ചേച്ചിയെ എവിടെ കൊണ്ടുവിടണമെന്ന് ചോദിച്ചു. ലാലിന്റെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ കൊണ്ടാക്കി .

ഞാൻ ചോദിക്കുന്നത് ഒരു പെൺകുട്ടിയെ ആറേഴ് പേർ ചേർന്ന് ഒരു വണ്ടിയിലിട്ട് പീഡിപ്പിച്ചാല്‍ നമ്മൾ ആദ്യം ചെയ്യേണ്ടത് സ്ഥലം പോലീസ് സ്റ്റേഷന്‍ എവിടെയാണോ അവിടുത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. കാക്കനാട് പോലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്, അവർ ചെയ്തത് അങ്ങനെയല്ല. ഈ കുട്ടി ചെന്നിടം തന്നെ ഈ ഇതുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരു എംഎൽഎയോ പഞ്ചായത്ത് മെമ്പറോ പോലും അല്ലാത്ത ആന്റോ ജോസഫിനെ വിളിച്ചു വരുത്തുന്നു. എല്ലാം 12 മണിക്ക് ശേഷമാണ് . ആന്റോ ചെയ്തത് ഈ പറയുന്ന ലാലിന്റെ വീട് നിൽക്കുന്ന സ്ഥലത്തെ എംഎൽഎ പോലും അല്ലാത്ത തൃക്കാക്കര എംഎൽഎ ആയ പിടി തോമസിനെ വിളിച്ചു വരുത്തുന്നു. എംഎൽഎ സ്ഥലം പോലീസിനെയാണ് അറിയിക്കേണ്ടത്, എന്നാല്‍ അയാള്‍ വിളിച്ചത് സിറ്റി പോലീസ് കമ്മീഷണറെയാണ്. പിറ്റേ ദിവസം രാവിലെ നമ്മൾ എഴുന്നേക്കുന്നത് ഈ വാർത്തയും കേട്ടൊണ്ടാണ് .അപ്പോ പോലും ആ കുട്ടി വളരെ ബോൾഡ ആയിട്ട് സംസാരിച്ചു. എന്നെ ഇങ്ങനെ പീഡിപ്പിച്ചു, പക്ഷേ ഞാൻ തളരില്ല എന്നൊക്കെ പറഞ്ഞ അതിജീവിതയോട് വളരെ ബഹുമാനം തോന്നും.

പിറ്റേ ദിവസമാണ് സിനിമാക്കാരുടെ ഐക്യദാര്‍ഡ്യ യോഗം നടക്കുന്നത്. അവിടെ വെച്ച് ദിലീപ് പറഞ്ഞു ആന്‍റോ ജോസഫ് വിളിച്ചപ്പോഴാണ് ഞാന്‍ അറിഞ്ഞത്, ഇത് ഹീനമായ പ്രവൃത്തിയാണെന്നാണ്. ആ നടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ് പ്രശ്നം വിട്ടു. വൈകാതെ തന്നെ 58 ഇഞ്ച് നെഞ്ചുവിരിവുള്ള മുഖ്യമന്ത്രി ആ കേസിൽ പെട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു . കേരളത്തിൽ നടക്കാൻ പാടില്ലാത്ത ദാരുണമായ ഈ പീഡനത്തിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ ചാപ്റ്റര്‍ അവിടെ തീര്‍ന്നു.

പിന്നെയാണ് നമ്മൾ അറിയുന്നത് ഈ പൾസർ എന്ന് പറഞ്ഞവൻ ഈ നടിയുടെ വീട്ടിൽ നിരന്തരമായി ചെല്ലുന്ന ആളായിരുന്നു, അവരെ ജിമ്മിൽ കൊണ്ടുപോകുന്നത്, അവരുടെ അമ്മയുമായിട്ട് ചേർന്ന് മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോകുന്നതിനൊക്കെ സഹായിക്കുന്ന ഒരാളായിരുന്ന പൾസർ. ഒന്നാം പ്രതി അവൻ ഉള്ളിലായി, കുറച്ചു ദിവസം കഴിയുമ്പോൾ ഒരു മാസം ഒന്നര മാസം കഴിയുമ്പോൾ ഇവന്‍ ജയിലിൽ നിന്നും ദിലീപിന്‍റെ ഫോണില്‍ വിളക്കുന്നു. ദിലീപ് എടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ നാദിര്‍ഷയെ വിളിക്കുന്നു. എനിക്ക് ദിലീപ് 1 കോടി തന്നില്ലെങ്കില്‍ രണ്ട് കോടF തരാന്‍ ആളുണ്ടെന്ന് പറയുന്നു. ഇക്കാര്യം നാദിര്‍ഷ ദിലീപിനെ അറിയിച്ചു. ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.

ബഹറ ചോദിച്ചു ആ കോള്‍ റെക്കോർഡ് ചെയ്തോ എന്ന്. അവന്‍ വീണ്ടും വിളിക്കുമെന്ന്. അവന്‍ വീണ്ടും വിളിച്ചു.ഇക്കാര്യം തന്നെ പറഞ്ഞു. ഈ കോള്‍ റെക്കോഡ് ചെയ്ത സി.ഡി തുടരും എന്ന് പറഞ്ഞ സിനിമ എടുത്ത രഞ്ജിത്ത് ഡി.ജി.പിക്ക് കൈമാറി. എന്നാല്‍ ഇന്നുവരെ സി.ഡി ഇവിടെ ചര്‍ച്ചയായിട്ടില്ല. രണ്ട് കോടി തരാമെന്ന് പറഞ്ഞത് ആരാണെന്ന് പോലീസ് ചോദിക്കണ്ടേ, ഉണ്ടായില്ല, കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോക്കസ് ദിലീപ് മാത്രമായിരുന്നു' ശാന്തിവിള ദിനേശ് ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+