Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർണായക നീക്കം; നടൻ ദിലീപിന്റെ കാർ കസ്റ്റഡിയിൽ എടുത്ത് പോലീസ്..പൾസർ സുനിക്കൊപ്പം സഞ്ചരിച്ച കാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഏപ്രിൽ 15 നകം സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. അതിന് മുൻപ് ദിലീപിനെതിരെ പരമാവധി തെളിവുകൾ കണ്ടെത്താനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. കേസിൽ ദിലീപിനെതിരെ ശക്തമായ പല തെളിവപകളും ഉണ്ടെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അവകാശപ്പെട്ടിരുന്നു.

'ഞാൻ തന്നെ ഡ്രാമ ക്വീൻ'; കണ്ണിറുക്കി ചിരിച്ച് ഭാവന,ചിരിയടക്കാനാകാതെ ശിൽപ; വൻ വൈറൽ

അതിനിടെ ഇപ്പോൾ മറ്റൊരു സുപ്രധാന നീക്കം നടത്തിയിരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ ദിലീപിന്റെ കാർ കസ്റ്റഡിയിൽ എടുത്തിയിരിക്കുകയാണ് പോലീസ്. ഏറ്റവും പുതിയ വിവരങ്ങളിലക്ക്.

1

നടൻ ദിലീപിന്റെ സ്വിറ്റ് കാർ ആണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. 2007 ൽ വാങ്ങിയ സ്വിഫ്റ്റ് കാർ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ എത്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇത് നടന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ആദ്യ കസ്റ്റഡിയാണിത്.

2

കാറ് വീട്ടിൽ നിന്നും പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. അതിനാൽ വർക്ക് ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെയാകും വാഹനം വീട്ടിൽ നിന്നും പുറത്തേക്ക് എടുക്കുക. 2016 ഡിസംബർ 26 ാം തീയതി കേസിൽ ഇപ്പോൾ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറും നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപിന്റെ സഹോദരൻ അനൂപും ഒരുമിച്ച് സഞ്ചരിച്ച വാഹനമാണ് ഇത്.

3

കേസിൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള നിർണായക തെളിവായിട്ടാണ് അന്വേഷണ സംഘം ഇതിനെ കാണുന്നത്. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിന് മുൻപ് താൻ ദിലീപിന്റെ വീട്ടിൽ എത്തിയപ്പോൾ പൾസർ സുനി അവിടെ ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാർ പോലീസിനോട് പറഞ്ഞിരുന്നു.

4

പൾസർ സുനിയോട് ബാലചന്ദ്രകുമാറിനൊപ്പം ഈ കാറിൽ പോയി ഭക്ഷണം വാങ്ങി കൊണ്ടുവരാൻ ദിലീപ് ആവശ്യപ്പെട്ടതായും ഇതിനായി പൾസർ സുനിക്ക് പണം നൽകിയെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
പൾസർ സുനിയെ പിന്നീട് പറവൂരിൽ ഇറക്കിവിട്ടെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കാറിൽ ദിലീപിന്റെ സഹോദരൻ അനൂപും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

5

ഇന്ന് പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് അയച്ച കത്ത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പൾസറിന്റെ സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം കത്ത് കണ്ടെടുത്ത്. 2018 മെയ്‌ 7 നായിരുന്നു സുനി ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്.

6

കത്തിന്റെ പകർപ്പ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് അന്വേഷണ സംഘം പൾസർ സുനിയുടെ അമ്മയുടെ കൈവശം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യഥാർത്ഥ കത്ത് കണ്ടെത്തിയിരിക്കുന്നത്. കത്തിന്റെ ആധികാരിത ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

7

കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർത്ഥമാണെന്ന് ഉറപ്പിച്ചതോടെ കേസിലെ എട്ടാം പ്രതിയായ ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും തമ്മിൽ ഉള്ള ബന്ധം സംബന്ധിച്ച അന്വേഷണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

8

അതേസമയം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കത്തിൽ ഉണ്ടായിരുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നായിരുന്നു കത്തിലെ ഒരു ആരോപണം. കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായുള്ള ആരോപണങ്ങളും കത്തിൽ ഉണ്ട്.

Recommended Video

cmsvideo
    സത്യം ഞാന്‍ അറിഞ്ഞ് കഴിഞ്ഞു,ഏപ്രില്‍ 15 ന് ദിലീപ് അനുകൂലികള്‍ വിജയം ആഘോഷിക്കും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+