കസബയില്‍ മമ്മൂക്ക ആ റോള്‍ ചെയ്യുന്നതാണ് പ്രശ്നമെന്ന് റിമ, ഇന്‍ഡസ്ട്രി നിയന്ത്രിക്കുന്നത് 10 പേര്
കൊച്ചി: മലയാള സിനിമാ ഇന്ഡസ്ട്രിയിലെ പ്രശ്നങ്ങളാണ് ഡബ്ല്യുസിസി അംഗങ്ങള്‍ ഹേമ കമ്മീഷനോട് പറഞ്ഞതെന്നും, അത് പുറത്തുവിടാതിരിക്കുന്നത് ശരിയല്ലെന്നും റിമ കല്ലിങ്കല്‍. റിപ്പോര്‍ട്ട് ടിവിയോടായിരുന്നു അവരുടെ പ്രതികരണം. മലയാള സിനിമയില്‍ നടി ആക്രമിക്കപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്.
Recommended Video
അതുകൊണ്ടാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ചോദിക്കുന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നില്ല എന്ന് വീണ്ടും ആവര്‍ത്തിക്കുന്നതും അതുകൊണ്ടാണ്. നമ്മുടെ സപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതില്‍ മാത്രമായി ഒതുക്കരുതെന്നും റിമ പറയുന്നു.

ഹേമ കമ്മീഷന് റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇത് സംസാരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാവാത്ത വിധം അവസാനിപ്പിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതും അതുകൊണ്ടാണ്. ഇവിടെയുള്ള ഏറ്റവും താരങ്ങളുടെ സംഘടന ഈ വിഷയത്തില്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. സര്‍വൈവറെയും കുറ്റാരോപിതനെയും ഒരിടത്ത് ഇരുത്താമെന്ന് പറഞ്ഞ സംഘടനയാണത്. ഇവിടെയുള്ള വലിയൊരു വര്‍ക്കേഴ്സ് സംഘടനയുടെ പ്രസിഡന്റ് ആ കുറ്റാരോപിതനെ വെച്ച് സിനിമ എടുക്കുകയാണ് ചെയ്തതെന്നും റിമ ആരോപിച്ചു.

നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമില്ല. മുംബൈയില്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ഇവിടെ അതേ സംസ്കാരം എന്തുകൊണ്ട് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്നും റിമ ചോദിക്കുന്നു. പത്ത് പേര് ചേര്‍ന്നാണ് ഈ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു സര്‍ക്കാരിന് എന്തുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ആരെയാണ് ഇവര്‍ സംരക്ഷിക്കുന്നത്. ഇത് ഓര്മപ്പിക്കേണ്ടതുണ്ട്. കാരണം ഇവിടെയുള്ള സിനിമാ സംസ്കാരത്തിന്റെ കുഴപ്പമാണെന്നും റിമ പറഞ്ഞു.

കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിലാണ് നമുക്ക് പ്രശ്നം. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുന്നുണ്ട്. സ്നേഹിക്കുന്നുമുണ്ട്. അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവരുണ്ട്. അതിനാലാണ് അത് മാറണമെന്ന് ചൂണ്ടിക്കാണിക്കുന്നത്. ആരോടും ഞങ്ങള്‍ക്ക് വ്യക്തി വൈരാഗ്യമില്ല. മാറേണ്ടത് ഒരു സംസ്കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്ളുവന്‍സേഴ്സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് വളരെ കുറവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ എന്തൊക്കെ ചെയ്തു. ഞങ്ങള്‍ എത്ര സമയം ഇതിനായി ചെലവഴിച്ചു.

ഇപ്പോള്‍ തന്നെ നാരദന് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ഞങ്ങള്‍ ഇതിന്റെ വര്‍ക്കിനായി പോവുകയാണ്. അവിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകനായ പുരുഷന്മാര് പൂര്‍ണമായി സിനിമയില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ ഗ്രാസ്റൂട്ട് വിഷയങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണ്. ഹേമ കമ്മീഷന് പറയുന്നത് നിങ്ങള്‍ പുറത്ത് പോയി ഇക്കാര്യങ്ങളൊക്കെ പറഞ്ഞോളൂ എന്നാണ്. എത്ര സ്ത്രീകള്‍ അവരുടെ സമയും ഇതിനായി ചെലവഴിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളും സംസാരിച്ചിട്ടുണ്ട്. എന്നിട്ട് എന്താണ് ഹേമ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും റിമ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിര്ദേശക്രാരമാണ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കുക

നടന് ബാബുരാജ് ശക്തമായി തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ചില ചാനലുകള്‍ മാത്രമാണ് ഈ വാര്‍ത്ത നല്‍കുന്നതെന്ന് ബാബുരാജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകര്‍ അടക്കമുണ്ടായിട്ടും ആക്രമിക്കപ്പെട്ട നടിയോടൊപ്പം എത്ര പേര് നിന്നു. സാക്ഷിയൊക്കെ കൂറുമാറുക എന്നത് തന്നെ ദുരൂഹമാണ്. 20 സാക്ഷികള്‍ കൂറുമാറിയത് പോലീസിന് മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന് പറയുന്നത് തന്നെ എന്തോ കളി ഇതില്‍ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ്. പ്രോസിക്യൂട്ടര്‍ രാജിവെച്ചു. ഇവര്‍ക്കൊന്നും ഇതിനോടൊന്നും ഒരു കടപ്പാടും ഇല്ലേ എന്നാണ് താന്‍ ചോദിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

പള്‍സര്‍ സുനിയുടെ കത്തിന്റെ ആധികാരികത പരിശോധിക്കട്ടെ, സത്യം വന്നാല്‍ നടപടിയെടുക്കും. ആക്രമിക്കപ്പെട്ട നടി എത്ര കാലമായി ഈ കേസിന് പിന്നാലെ നടക്കുന്നു. അവര്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. ആ നടി മലയാള സിനിമ ചെയ്തിട്ട് എത്ര കാലമായി. അപ്പോള്‍ അതില്‍ നിന്നെല്ലാം ഇവര്‍ സ്വതന്ത്രമാക്കണം. ഇര, ആക്രമിക്കപ്പെട്ട നടി എന്ന കാര്യങ്ങളെല്ലാം അവരിലേക്കാണ് എത്തുന്നത്. കേസിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ പലവിധ സംശയങ്ങളുണ്ട്. അത് ശരിയാ രീതിയില്‍ അല്ല നടന്നതെന്നാണ് കരുതുന്നത്. ഇനി പുതിയൊരു അഭിഭാഷകന് വന്ന് കേസ് പഠിച്ച്, സാക്ഷി വിസ്തമാരമൊക്കെ നോക്കുമ്പോള്‍ എത്രത്തോളം ഈ കേസ് ശരിയായി വരുമെന്ന് സംശയമുണ്ടെന്നും ബാബുരാജ് പറഞ്ഞു.

അമ്മയെന്ന താരസംഘടന തീര്‍ച്ചയായും നടിക്കൊപ്പമാണ്. സംഘടനയുടെ പുറത്തും എല്ലാം ആളുകള്‍ക്കും ആ കുട്ടിയോട് നീതി നടപ്പാക്കാന്‍ പറ്റുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. അതുപോലെ ഈ കുട്ടി ആവശ്യപ്പെട്ടൊരു കാര്യമെന്താണ്. കോടതിയില്‍ ഒരു വനിതാ ജഡ്ജി വേണമെന്ന്. എതിര്‍ഭാഗം അഭിഭാഷകര്‍ കീറിമുറിക്കുന്ന സമയത്ത് ഒരു വനിത ജഡ്ജിയാണെങ്കില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് വിചാരിച്ച് കാണും. അതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത്. ആ കുട്ടി ഒരുപക്ഷേ മനസ്സ് കൊണ്ട് ശപിച്ച് കാണും വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. അതാണ് കോടതിയിലുണ്ടായ സംഭവം. എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. താരസംഘടനയെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണെന്നും ബാബുരാജ് വ്യക്തമാക്കി. അതേസമയം പാര്‍വതി സംഘടനയിലേക്ക് തിരിച്ചുവരണമെന്നും, ഹേമ കമ്മീഷനെ കുറിച്ച് അവര്‍ പറഞ്ഞത് തെളിയണമെന്നും ബാബുരാജ് പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications