Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ പിന്തുണച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു': ശ്രീലേഖ പെടുമെന്ന് ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടരക്കര. കേരളത്തിലെ ആദ്യത്തെ ഐ പി എസ് വനിത ആയതുകൊണ്ട് തന്നെ അവരെ ഒരുപാട് ആളുകള്‍ ബഹുമാനിച്ചിരുന്നു. എന്നാല്‍ കുറേകാലം സർവ്വീസില്‍ ഉണ്ടായിരുന്നിട്ടും അവരെ പൊലീസ് മേധാവിയാക്കാന്‍ സർക്കാർ തയ്യാറായില്ല. അതിന് സർക്കാറിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. ഇല്ലെങ്കില്‍ തീർച്ചയായും അവരെ തന്നെ പൊലീസ് മേധാവിയാക്കി പരിഗണിച്ചേനെ. ഏതായാലും അത് ഉണ്ടാവാതിരുന്നത് മലയാളികളുടെ ഭാഗ്യം എന്ന് കരുതിയാല്‍ മതിയെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

ശ്രീലേഖ പൊലീസില്‍ നിന്നും കുറേ വെളപ്പെടുത്തലുകള്‍

ശ്രീലേഖ പൊലീസില്‍ നിന്നും കുറേ വെളപ്പെടുത്തലുകള്‍ യൂട്യൂബ് ചാനലിലൂടെ നടത്തുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളെല്ലാം തന്നെ സംസ്ഥാന പൊലീസിനെ നാണം കെടുത്തുന്നതായിരുന്നു. പൊലീസും എഫ്എസ്എല്ലുമെല്ലാം അഴിമതിയാണെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. ഇതെല്ലാം ദിലീപിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിനോടുള്ള ആരാധന മൂത്തോ, അതോ വേറെ എന്തെങ്കിലും ഗുണം ഉണ്ടായതോ ആയിരിക്കാമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഫോണ്‍ ചെയ്യാനുള്ള സൌകര്യവും ഒരുക്കി നല്‍കിയിരുന്നു

ജയിലിലെത്തിയ ദിലീപിന് ചെയ്തുകൊടുത്ത സൌകര്യങ്ങളെക്കുറിച്ചായിരുന്നു ശ്രീലേഖ ആദ്യം പറഞ്ഞത്. വലിയ ബുദ്ധിമുട്ടിലായിരുന്നു ദിലീപിന് ചൌക്കാളവും വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടും ചെയ്തുകൊടുത്തു എന്നെൊക്കെ അവർ വെളിപ്പെടുത്തി. ഫോണ്‍ ചെയ്യാനുള്ള സൌകര്യവും ഒരുക്കി നല്‍കിയിരുന്നു. മാനുഷിക പരിഗണന വെച്ചാണ് ഇതെല്ലാം ചെയ്തുകൊടുത്തത് എന്നായിരുന്നു അവരുടെ വാദം.

ഇതിന് ശേഷമാണ് ഫോറന്‍സിക് ലാബിലെ രേഖകളെ

ഇതിന് ശേഷമാണ് ഫോറന്‍സിക് ലാബിലെ രേഖകളെ കുറിച്ച് ഗുരുതരമായ കാര്യങ്ങള്‍ അവർ പറയുന്നത്. ഡിജിപിയായിരുന്ന വ്യക്തിയാണ് പറയുന്നത് എഫ് എസ്‍ എല്‍ ലാബിലെ റിപ്പോർട്ട് ഒന്നും ശരിയല്ലെന്നും പൊലീസിന് അത് മാറ്റി മറിക്കാമെന്നും. ഇത്തരം ഒരു കാര്യം ഇവിടെ നടക്കുമെങ്കില്‍ നാട്ടിലെ പൊലീസിന് എന്താണ് വില. മൊത്തം പൊലീസുകാരും കള്ളന്മാരല്ലേ എന്നാണ് നിങ്ങള്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍

ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം നടക്കുകയുണ്ടായി. അവർ പറഞ്ഞതെല്ലാം പച്ച നുണകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് പോലും സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ പറയുന്നത്. എഫ് എസ് എല്‍ ലാബിനെ കുറിച്ച് പഠിക്കാന്‍ നേരത്തെ ഉണ്ടാക്കിയ സമിതിയില്‍ അംഗമായിരുന്നു ശ്രീലേഖ. എന്നാല്‍ അന്നൊന്നും കാണാത്ത പ്രശ്നം അവർ കണ്ടത് പെന്‍ഷന്‍ പറ്റി ദിലീപിന്റെ കേസ് വന്നപ്പോഴാണ്.

പല തവണ ബന്ധപ്പെട്ടെങ്കിലും അവരെ ചോദ്യം ചെയ്യാന്‍

പല തവണ ബന്ധപ്പെട്ടെങ്കിലും അവരെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് അറിയാന്‍ സാധിച്ചത്. പൊലീസ് സേനയിലെ വലിയൊരു വിഭാഗം ശ്രീലേഖയ്ക്ക് എതിരാണ്. അവർ പറയുന്നത് അന്വേഷണം നടത്തി നടപടി എടുക്കണം എന്നാണ്. ഏതായാലും അർഷിത അട്ടല്ലൂരി അവരെ ഏല്‍പ്പിച്ച പണി വൃത്തിയായി ചെയ്തിട്ടുണ്ട്. പക്ഷെ മൊഴി കൊടുക്കാന്‍ ഇതുവരെ ശ്രീലേഖയ്ക്ക് തയ്യാറായിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

എന്തൊക്കെയായാലും ശ്രീലേഖയ്ക്ക് കുരുക്ക് മുറുകുന്നു

എന്തൊക്കെയായാലും ശ്രീലേഖയ്ക്ക് കുരുക്ക് മുറുകുന്നു എന്ന് വേണം കരുതാന്‍. ശ്രീലേഖ പറഞ്ഞ കള്ളങ്ങള്‍ മുഴുവന്‍ പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. എഫ് എസ് എല്‍ ലാബില്‍ നിന്നും പുറത്ത് വരുന്ന രേഖകള്‍ പൊലീസിന് ഇടപെട്ട് തിരുത്താന്‍ കഴിയുമോയെന്ന് അറിയണം. അങ്ങനെയെങ്കില്‍ എത്ര പ്രതികള്‍ രക്ഷപ്പെടും. എല്ലാ കാര്യങ്ങളും പരിശോധിക്കുമ്പോള്‍ ശ്രീലേഖ പെട്ടത് തന്നെയെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+