ദിലീപിന്റെ അവസ്ഥ മറ്റു പ്രതികള്‍ക്കും വരുമോ? നടിയുടെ ഡ്രൈവര്‍ ആയിരുന്ന പ്രതി കോടതിയില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയില്‍. ഇന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിവച്ചു. മറ്റു രണ്ട് പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികള്‍ നേരത്തെ ഫെബ്രുവരി നാലിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിന്റെ ഹര്‍ജിയും അതേ തിയ്യതിയിലേക്ക് മാറ്റിയത്.
തനിക്ക് കേസില്‍ യാതൊരു ബന്ധവുമില്ല എന്നാണ് മാര്‍ട്ടിന്റെ വാദം. കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ആറ് പ്രതികളില്‍ ഒരാളാണ് മാര്ട്ടിന്. വിചാരണ കോടതി വിധിക്കെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി എടുക്കുന്ന തീരുമാനം നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമാകും.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. നടന് ദിലീപ് എട്ടാം പ്രതിയായിരുന്നു. ആദ്യത്തെ ആറ് പ്രതികളെ കോടതി ശിക്ഷിക്കുകയും ബാക്കി മൂന്ന് പേരെ വെറുതെവിടുകയുമായിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവര്‍ എന്ന് കണ്ടെത്തിയാണ് ആറ് പേരെ വിചാരണ കോടതി ശിക്ഷിച്ചത്. എന്നാല്‍ തനിക്ക് കേസില്‍ ബന്ധമില്ലെന്ന് മാര്ട്ടിന് പറയുന്നു.
നടി ആക്രമിക്കപ്പെടുന്ന ദിവസം സഞ്ചരിച്ച കാറിന്റെ ഡ്രൈവറായിരുന്നു മാര്ട്ടിന്. നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ച അപകടം മനപ്പൂര്‍വം വരുത്തിയതാണ് എന്നാണ് പോലീസ് കണ്ടെത്തിയത്. മാര്ട്ടിനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അക്രമികള്‍ കാറിലേക്ക് കയറിയത്. പിന്നീടാണ് ക്രൂരകൃത്യം നടന്നത്. ഇതെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മാര്ട്ടിന് കേസില്‍ കുടുങ്ങിയത് ഇങ്ങനെ
മാര്ട്ടിന് ഓടിച്ച വാഹനത്തില്‍ തന്നെയാണ് നടി ആ രാത്രി നടന് ലാലിന്റെ വീട്ടിലെത്തിയത്. ഇവിടെ നിന്നാണ് മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അഞ്ച് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം മാര്ട്ടിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ വിധി വന്ന പിന്നാലെ മാര്‍ട്ടിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. നടിയെ മോശമാക്കി സംസാരിക്കുന്നതായിരുന്നു വീഡിയോയില്‍.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നടി പരാതി നല്‍കുകയും മാര്‍ട്ടിനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇതിനിടെയാണ് മര്‍ട്ടിന്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചാല്‍ മാര്ട്ടിന് ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അതേസമയം, മറിച്ചാണ് ഹൈക്കോടതിയുടെ വിധി വരുന്നതെങ്കില്‍ കേസ് വീണ്ടും വലിയ ചര്‍ച്ചയാകും.
വിചാരണ കോടതിയുടെ നടപടികളില്‍ നടിയുടെ അഭിഭാഷക പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നടിയുടെ അഭിഭാഷക ഏതാനും ദിവസങ്ങള്‍ മാത്രമാണ് വിചാരണ വേളയില്‍ ഹാജരായിരുന്നത് എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. വിചാരണ കോടതി വിധിക്കെതിരെ നേരത്തെ സലിം, പ്രദീപ് എന്നീ പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജിയും ഫെബ്രുവരി നാലിന് ഹൈക്കോടതി പരിഗണിക്കും.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications