Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിക്ക് കേസ് തീരണമെന്നില്ല... ദിലീപിനെ വിചാരണ പോലുമില്ലാതെ തൂക്കിക്കൊല്ലണം'; ദിലീപിന് പിന്തുണയേറിയെന്ന്..

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. കേസ് അനാവശ്യമായി വലിച്ച് നീട്ടിക്കൊണ്ടുപോകുകയാണ് അതിജീവിത ചെയ്യുന്നത് എന്നും അതുവഴി കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ ഉപദ്രവിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

ബ്രേവ് ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിജീവിതയായ നടിയുടെ പേര് അറിയാതെ പറഞ്ഞതിന്റെ പേരില്‍ വന്ദ്യവയോധികനായ എസ്എന്‍ സ്വാമിക്കെതിരെ പോലും കേസെടുത്തിട്ടുണ്ട് എന്നും എന്നാല്‍ നടി തന്നെ സ്വയം പേര് വെളിപ്പെടുത്തി അഭിമുഖം നല്‍കിയിട്ടുണ്ട് എന്നും ടിജി മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

Dileep

'ഈ കേസ് തീരരുത് എന്ന് ഈ കേസിലെ വാദിക്ക് ഒരു വാശി ഉള്ളപോലെ തോന്നിയിട്ടുണ്ട്. ഓരോ കാര്യത്തിലും ഹൈക്കോടതിയില്‍ ചലഞ്ച് ചെയ്യുകയാണ്. അപ്പോള്‍ ദിലീപും ചലഞ്ച് ചെയ്യും. ചെയ്യും, കാരണം നിങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് കൗണ്ടര്‍ ചെയ്യേണ്ടി വരും. അങ്ങേരുടെ രക്ഷ അങ്ങേര്‍ നോക്കണ്ടേ. വാസ്തവത്തില്‍ ഈ കേസ് തീരാതിരിക്കുന്നത് വാദിയുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ ഉടക്ക് കൊണ്ടാണ്.

അല്ലെങ്കില്‍ എപ്പോഴോ തീരേണ്ട ഒരു കേസാണ്. ഈ കേസ് ഇങ്ങനെ നിലനിര്‍ത്തി എപ്പോഴും ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സംഘടിതമായ ഒരു ശ്രമം കേരളത്തില്‍ പലരും ചെയ്യുന്നുണ്ട്. കാരണം അവര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട് ദിലീപ് കുറ്റക്കാരനാണ് എന്ന്. അത് എങ്ങനെ തീരുമാനിച്ചു എന്ന് എനിക്ക് മനസിലാകുന്നില്ല. അവരുടെ പേര് പറഞ്ഞാല്‍ കുറ്റമാണ്.

പക്ഷെ അവര്‍ സ്വയം പേര് പറയുകയും വനിതയില്‍ അഭിമുഖം കൊടുക്കുകയും മുഖചിത്രമായിട്ട് അവര്‍ വരികയും ചെയ്തു. ഇതെല്ലാം കേരളത്തില്‍ നടന്നു. അവരുടെ പേര് ഓര്‍മ്മയില്ലാതെ വയോവൃദ്ധനായ എസ്എന്‍ സ്വാമി പറഞ്ഞു എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു. ഇത്ര പ്രശസ്തയായ നടിയായതിനാല്‍ പേര് പറഞ്ഞ് പോകും. എന്തെല്ലാം ദ്രോഹങ്ങള്‍ ചെയ്തു ഈ ആക്രമണത്തിന്റെ പേരില്‍.

ഈ കേസില്‍ ദിലീപിന്റെ ഭാഗം കറക്ടായി വാദിക്കുന്ന വക്കീല്‍മാരെ ഒരു ചാനലും ചര്‍ച്ചയ്ക്കായി വിളിച്ചിട്ടില്ല. എതിരായിട്ടുള്ള വക്കീലന്‍മാരെയാണ് എപ്പോഴും വിളിക്കുന്നത്. ഇപ്പുറത്ത് സാധാരണ മനുഷ്യരും. വക്കീലിന് മുന്‍പില്‍ സാധാരണ മനുഷ്യര്‍ തോറ്റു പോകും. അപ്പോള്‍ ദിലീപ് കുറ്റക്കാരനാകും. ഈ ടെക്‌നിക്ക് ആണ് ഇപ്പോഴും പ്രയോഗിക്കുന്നത്. ഇതിനകത്ത് വലിയ ഇടപെടല്‍ നടത്തിയ നടന്‍ സിദ്ദീഖ് ആണ്.

സിദ്ദീഖ് ജയിലില്‍ പോയി ദിലീപിനെ കണ്ടു. മനോരമയിലെ ഷാനിക്ക് വലിയ ദേഷ്യം വന്നു. മനോരമ കോണ്‍ക്ലേവില്‍ സിദ്ദീഖ് വന്നിരുന്നു. അപ്പോള്‍ ഷാനി പറഞ്ഞു, നിങ്ങള്‍ സ്ത്രീ പീഡനത്തില്‍ പ്രതിയായ ഒരാളെ ജയിലില്‍ പോയി കണ്ടില്ലേ എന്ന്. സിദ്ദീഖ് തിരിച്ച് ചോദിച്ചു സ്ത്രീ പീഡനത്തില്‍ പ്രതിയായ ഒരാളെ നിങ്ങള്‍ എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്നില്ലേ. അദ്ദേഹത്തിന്റെ പേര് ശശി തരൂര്‍ എന്നാണ്.

അദ്ദേഹത്തിന്റെ ഭാര്യ മരിച്ച കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങേര്‍ക്കെന്താണ് ഒരു കുഴപ്പവുമില്ലാത്തത് എന്ന് ചോദിച്ചു. ഇത്രയും കടുപ്പമുള്ള ഒരു അടി അതും ഷാനി പ്രഭാകരന് കിട്ടി ഞാന്‍ കണ്ടിട്ടില്ല. ഞാനോര്‍ത്തത് അവര്‍ അത് കട്ട് ചെയ്ത് യൂട്യൂബില്‍ ഇടും എന്നാണ്. പക്ഷെ കട്ട് ചെയ്ത് ഇട്ട് കഴിഞ്ഞാല്‍ അതിലും വലിയ ബഹളമാകും എന്ന് കരുതിയാകും അങ്ങനെ ചെയ്യാതിരുന്നത്.

ജയിലില്‍ പോയി കണ്ടു എന്ന കുറ്റം സിദ്ദീഖ് മാത്രമല്ല ചെയ്തത്. കെപിഎസി ലളിതയും പോയി. അവര്‍ പറഞ്ഞു. എനിക്ക് ആ ചെറുക്കനെ അറിയാം. കേസ് എന്തുമായിക്കൊള്ളട്ടെ. അവന്‍ ജയിലില്‍ ആയി എന്നറിഞ്ഞപ്പോള്‍ ഞാന്‍ അഞ്ചാറ് മാങ്ങയും ആപ്പിളുമൊക്കെ വാങ്ങി അവന് കൊണ്ടുകൊടുത്തു. അതിന്റെ പേരില്‍ എന്നെ തൂക്കിക്കൊല്ലണെങ്കില്‍ തൂക്കി കൊന്നോ എന്ന് പറഞ്ഞു.

ഇതെന്ത് പണ്ടാരമാണ്. ഒരാള്‍ക്ക് ഒരാളെ പോയി ജയിലില്‍ കാണാന്‍ പാടില്ലേ. അതേസമയം ഇവരൊക്കെ യാക്കൂബ് മേമന് വേണ്ടി വലിയ കാര്യങ്ങള്‍ പറയും. അതെന്ത് ന്യായമാണ്. ദിലീപിനെ ഇപ്പോള്‍ തൂക്കിക്കൊല്ലണം. വിചാരണ പോലും വേണ്ട, ഇപ്പോള്‍ തന്നെ തൂക്കിക്കൊല്ലണം എന്നാണ് പറയുന്നത്. ഇത് അനുവദിച്ച് കൊടുക്കാന്‍ പറ്റില്ല. കേസിന്റെ ഔട്ട്കം എന്തുമായിക്കോട്ടെ.

അത് നില്‍ക്കുമ്പോള്‍ തന്നെ ഒരു മനുഷ്യനെ ഇങ്ങനെ ഉപദ്രവിച്ച് അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കാന്‍ മാത്രം ഒന്നും പറ്റില്ല. ഏതായാലും ദിലീപിന് ഡയറക്ട് ഇതില്‍ പങ്കില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിലീപ് ഒരാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് അയാള്‍ പോയി ചെയ്തു എന്നാണ് കേസ്. കേസിന്റെ ഫാക്ട് എടുത്താല്‍ തന്നെ ദിലീപിന് നേരിട്ട് പങ്കില്ല എന്ന് വ്യക്തമാകും.

അത് കഴിഞ്ഞ് ബാലചന്ദ്രകുമാറിനെ കൊണ്ട് ഗൂഢാലോചന കേസ് കൊണ്ടുവന്നു. എന്തെല്ലാം ചെയ്തു. ആ മനുഷ്യന്റേയും കരിയര്‍ അല്ലേ നഷ്ടപ്പെട്ടത്. കുറച്ച് കഴിയുമ്പോള്‍ ആള്‍ക്കാര്‍ക്ക് സിംപതി അദ്ദേഹത്തോട് തോന്നും. സ്വാഭാവികമാണ്. അതുകൊണ്ട് എന്റെ ഒരു വിലയിരുത്തലില്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+