Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് കനത്ത തിരിച്ചടി; കേസെടുത്ത് അന്വേഷിക്കാന്‍ കോടതി, അനുകൂല റിപ്പോര്‍ട്ട് തള്ളി!!

ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം സ്വന്തമാക്കുന്നതിന് ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതി ലോകായുക്തയിലും ലഭിച്ചിരുന്നു.

Recommended Video

cmsvideo
    ദിലീപിന് കോടതിയിൽ തിരിച്ചടി, അനുകൂല റിപ്പോർട്ട് തള്ളി | Oneindia Malayalam

    തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ശേഷം നടന്‍ ദിലീപിന് തുടര്‍ച്ചയായ തിരിച്ചടികളാണ്. 85 ദിവസം ജയിലില്‍ കഴിഞ്ഞ് പുറത്തുവന്ന നടനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ വിചാരണ തുടങ്ങാനിരിക്കുകയാണ് എറണാകുളം കോടതി. ഈ അവസരത്തിലാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പുതിയ കുരുക്ക് രൂപപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയ്യേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സമുച്ചയം കൈയ്യേറ്റ ഭൂമിയില്‍ അല്ല എന്ന വിജിലന്‍സ് സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി നിര്‍ദേശം. ഡിസിനിമാസ് ഭൂമി കയ്യേറി നിയമിച്ചതാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികള്‍ ഇങ്ങനെ...

    റിപ്പോര്‍ട്ട് തള്ളി

    റിപ്പോര്‍ട്ട് തള്ളി

    തൃശൂരിലെ പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫ് നല്‍കിയ പരാതിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപിനെ കൂടാതെ തൃശൂര്‍ മുന്‍ ജില്ലാ കളക്ടര്‍ എംഎസ് ജയയെയും എതിര്‍ കക്ഷികളാക്കിയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കോടതി ത്വരിതാന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡി സിനിമാസ് സമുച്ചയം കയ്യേറ്റ ഭൂമിയില്‍ അല്ല നില്‍ക്കുന്നതെന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സര്‍ക്കാരിന്റേയോ പുറമ്പോക്ക് ഭൂമിയോ കൈയ്യേറിയിട്ടില്ലെന്നും ഡിസിനിമാസില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളിയിരിക്കുകയാണ്. തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

    സര്‍വേ റിപ്പോര്‍ട്ടും ദിലീപിന് അനുകൂലം

    സര്‍വേ റിപ്പോര്‍ട്ടും ദിലീപിന് അനുകൂലം

    നേരത്തെ ഡിസിനിമാസുമായി ബന്ധപ്പെട്ട് സര്‍വ്വേ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഭൂമി കൈയ്യേറ്റം നടന്നിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടിലും പറയുന്നത്. ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് ദേശീയ പാത വികസനത്തിന് വേണ്ടി വിട്ടുകൊടുത്തിരുന്നു. ഈ ഭൂമി കൈമാറുമ്പോള്‍ രേഖയില്‍ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയത്. ദിലീപ് ഭൂമി വാങ്ങുമ്പോഴും സമാനമായ രീതിയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. ഈ രേഖ പിന്നീട് തിരുത്തി വാങ്ങിയിരുന്നു. ഇതാണ് ഭൂമി കൈയ്യേറി എന്ന ആരോപണം ഉയരാന്‍ കാരണമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രം അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം പകര്‍ത്തി എഴുതിയതാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

    വിവാദത്തില്‍ കഴമ്പുണ്ടോ

    വിവാദത്തില്‍ കഴമ്പുണ്ടോ

    ഡി സിനിമാസില്‍ കണ്ടെത്തിയ അധിക ഭൂമി ക്ഷേത്രത്തിന്റേതാണ്. ക്ഷേത്ര അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ പരാതിയില്ല. ഇവിടെ ക്ഷേത്ര മതില്‍ നിര്‍മിച്ചു നല്‍കിയത് ദിലീപാണ്. വിവാദ ഭൂമി ദിലീപ് വാങ്ങുന്നതിന് മുമ്പ് നിരവധി തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പഴയ ഉടമകളെല്ലാം നികുതി അടയ്ക്കുകയും ചെയ്തിരുന്നുവെന്നും സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്.

    1956 മുതലുള്ള രേഖകള്‍

    1956 മുതലുള്ള രേഖകള്‍

    റവന്യൂമന്ത്രയുടെ നിര്‍ദേശം പ്രകാരം അടുത്തിടെ കളക്ടര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകല്‍ പരിശോധിച്ചിരുന്നു. 1956 മുതലുള്ള ഭൂമി രേഖകളാണ് കളക്ടര്‍ പരിശോധിച്ചത്. രാജ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തുകയായിരുന്നു. ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ പൊതു ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാനായിരുന്നു തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപിക്കപ്പെടുന്നത്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതാണ് ഒരേക്കറോളം ഭൂമി.

    കൈക്കൂലി ആരോപണം

    കൈക്കൂലി ആരോപണം

    ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം സ്വന്തമാക്കുന്നതിന് ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതി ലോകായുക്തയിലും ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലും രേഖകളില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ എന്നയാളാണ് ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും ദിലീപിനെതിരേ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചാലക്കുടി നഗരസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. 2014ല്‍ യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. അനുമതി ലഭിക്കുന്നതിന് ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+