Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് സഹായങ്ങൾ ചെയ്ത് കൊടുത്തതിന് പിന്നിൽ, നടി കേസിലെ തുറന്ന് പറച്ചിലിന് കാരണം'; വെളിപ്പെടുത്തി ആർ ശ്രീലേഖ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായി മുൻ ഡിജപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവർ ആരോപിച്ചത്. ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് ചെയ്ത് കൊടുത്ത സഹായങ്ങളെ കുറിച്ചും തന്റെ യുട്യൂബ് ചാനലിലൂടെ അവർ വിശദീകരിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും നടി കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചും സംസാരിക്കുകയാണ് ശ്രീലേഖ. കേസ് അന്വേഷണം തുടരുന്നതിനിടയിൽ താൻ എന്തുകൊണ്ട് അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് എന്നാണ് ശ്രീലേഖ പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

dileeprsreelekha

ശ്രീലേഖയുടെ വാക്കുകളിലേക്ക്- 'വിഐപി ആയതുകൊണ്ടാണ് ദിലീപിന് ‍ഞാൻ കരിക്ക് കൊടുത്തത് , മെത്ത കൊടുത്തത് , പ്രത്യേക ഭക്ഷണം കൊടുത്തത് എന്നൊക്കെയുളള അപവാദം എനിക്ക് കേൾക്കേണ്ടി വന്നു. ഞാനും ദിലീപും തമ്മിൽ ബന്ധമുണ്ട്, പൈസ വാങ്ങി എന്നൊക്കെയുള്ള ആരോപണങ്ങളും കേട്ടു, ഒരു വാട്സാപ്പ് ചാറ്റ് തന്നെ പുറത്തുവന്നു. സത്യത്തിന്റെ ദിലീപിന്റെ പക്ഷത്താണ് ഞാൻ, അയാൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്. ഞാൻ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തിൽ പറയണമല്ലോ, അതാണ് പറഞ്ഞത്.

ചാനലിലൂടെ ഇതൊക്കെ വെളിപ്പെടുത്തുമ്പോൾ ഇപ്പോൾ ഇതൊക്കെ പറയണോയെന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീരാൻ കാത്ത് നിൽക്കണോയെന്നായിരുന്നു ആലോചന. എന്നാൽ ഈ കേസ് തീരാൻ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം, തീർന്നാൽ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും,അതുകൊണ്ട് ഉൾവിളി വന്നപ്പോൾ ആണ് ഞാൻ തുറന്ന് പറഞ്ഞത്.

വെളിപ്പെടുത്തലിന് പിന്നാലെ എന്നെ ചോദ്യം ചെയ്യും , ഞാൻ കേസിൽ പ്രതിയാകും എന്നൊക്കെ കേട്ടു. പക്ഷെ ഒന്നും ഉണ്ടായില്ല. കാരണം ഞാൻ പറഞ്ഞത് സത്യമാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്റെ മുൻപിൽ വരുന്ന കേസുകളിലെല്ലാം തന്നെ മറുഭാഗം ഞാൻ കാണും, ഇരയുടേയും പ്രതിയുടേയും ഭാഗത്ത് നിന്ന് നോക്കിയാലേ കുറ്റത്തെ കുറിച്ചുള്ള പൂർണ ചിത്രം കിട്ടൂ എന്ന ബോധ്യം എനിക്കുണ്ട്. ദിലീപിന്റെ കേസിലും അതാണ് ഞാൻ സ്വീകരിച്ചത്.

ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ‍ഞാൻ അവൾക്കൊപ്പമാണ് നിൽക്കേണ്ടത്. ദിലീപിനെ അവശനിലയിൽ ജയിലിൽ കാണുന്നത് വരെ ഞാൻ അങ്ങനെ തന്നെയാണ് നിന്നത്. കേസിനെ കുറിച്ച് പഠിച്ചപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ഡിഐജിയാണ് പറഞ്ഞത്, ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയതാണെന്ന്, അവിശ്വസനീയമായിരുന്നു അത്.

ദിലീപിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു. ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം. പക്ഷെ അവർ അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. കേസ് നടക്കട്ടെ എന്ന മട്ടിലാണ്. അതുകൊണ്ടാണ് എനിക്ക് എതിരെ യാതൊരു നടപടിയും ഉണ്ടാകിതിരുന്നത്',ശ്രീലേഖ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+