Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് എത്ര ലക്ഷം തന്നു: ആരുടെ മുമ്പിലും കരളുറപ്പോടെ ആ കാര്യം പറയാന്‍ എനിക്ക് സാധിക്കും: ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്നത് യാതൊരു വിധ സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യമിട്ടല്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ദിലീപിനെ പരിചയമില്ലാത്ത കാലത്താണ് ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത്. അന്നും ഇന്നും ദിലീപിന്റെ കയ്യില്‍ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയുമെന്നും അദ്ദേഹം പറയുന്നു.

റിപ്പോർട്ടർ ടിവിയിലെ അരുണ്‍ കുമാർ പറയുന്നത് ദിലീപിന് വേണ്ടി ചിലർ കാശുവാങ്ങി സംസാരിക്കുന്നുവെന്നാണ്. കാശ് കൊടുത്താൽ എന്തും നേടാം എന്ന് വിചാരിക്കുന്ന നിന്നെപ്പോലുള്ളവർ വിചാരിക്കും. നടന്‍ മഹേഷ്, രാഹുല്‍ ഈശ്വർ, സജി നന്ത്യാട്ട് തുടങ്ങിയ കുറച്ചുപേർ മാത്രമാണ് ദിലീപിന് ഒപ്പം നില്‍ക്കുന്നത്. ശേഷിക്കുന്ന വീരശൂരപരാക്രമികളെല്ലാം തന്നെ അപ്പുറത്താണ് നില്‍ക്കുന്നത്. ദിലീപ് ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചവന്മാരെല്ലാം മറുവശത്ത് നില്‍ക്കുന്നു.

dileep-santhi-

ദിലീപിനോടൊപ്പം നില്‍ക്കുന്ന ആരെങ്കിലും ഒരാള്‍ കാശുവാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാമോ? രാഹുൽ ഈശ്വർ കാശ് വാങ്ങിയിട്ടാണോ സംസാരിക്കുന്നത്? നടൻ മഹേഷ് അങ്ങനെ ചെയ്യുന്ന ആളാണോ? സജി നന്ത്യാട്ട് അങ്ങനെയുള്ള ആളാണോ. ഒരിക്കലും അങ്ങനെയൊന്നും പറയരുത്. ഞാന്‍ മാത്രം പെർഫക്ട് എന്നാണ് ലൈന്‍. എന്തായാലും അത് അവിടെ ഇരിക്കട്ടേയെന്നും അദ്ദേഹം പറയുന്നു.

ഒന്നര കോടിക്ക് ദിലീപ് കൊടുത്ത കൊട്ടേഷൻ എടുത്ത പൾസർ എത്രമാത്രം ക്രൂരമായി പെരുമാറി എന്നുള്ള കഥ മലയാള മനോരമയിലെ കണ്ണീരാറ്റിലെ തോണി വായിക്കുന്നത് പോലെ അദ്ദേഹം പറഞ്ഞു ഫലിപ്പിക്കുന്നത് സമ്മതിച്ചു കൊടുത്തേ പറ്റൂ. എന്തൊരു സഹോദര സ്നേഹമാണ്. എത്രചാനലുകളിലായി എത്രകാലമായി ഈ കദന കഥ അലക്കുന്നു. ഞാൻ ഇങ്ങനെ അലക്കുന്നതും ഇപ്പോൾ നടക്കുന്നത് പോലുള്ള നാടകങ്ങൾ നടത്തുന്നതും എന്റെ ഒരു ബന്ധുവിനു വേണ്ടിയാണെന്നുകൂടി പറയാനുള്ള സത്യസന്ധത കൂടി മൊട്ട കാണിക്കണമായിരുന്നു.

തൃശ്ശൂരിൽ നിന്നും ഗോവ വരെ കൊണ്ടുപോയ പൾസറിന് കാടും കടലും വിജനതയും ഒക്കെ കിലോമീറ്റർ ദൂരം എളുപ്പത്തിൽ ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതെ കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ നൂറുകണക്കിന് വാഹനങ്ങൾ തെക്കും വടക്കും ഓടുന്ന റോഡിൽ രാത്രി ഇത്രയും ഭീകരമായ ഒരു ദൃശ്യം പകർത്തിയതും, ഓടുന്ന വണ്ടിയില്‍ ലൈറ്റ് അപ്പ് ഇല്ലാതെ ചിത്രീകരിക്കാൻ പറ്റുന്ന ക്യാമറയുള്ള ഫോൺ സംഘടിപ്പിച്ചതും തന്റെ ജോലി കഴിഞ്ഞപ്പോൾ അവർ പറഞ്ഞ സ്ഥലത്ത് കൊണ്ടുവിടുകയും ഒക്കെ ചെയ്ത പൾസർ സുനിൽ തീർച്ചയായിട്ടും ഒരു ദൈവപുത്രനാണ് ഞാന്‍ പറയും.

വർഷംഎട്ടു കഴിഞ്ഞിട്ടും ഫോണും ഒറിജിനൽ സിമ്മും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ വലിയ മനസ്സിനെയും നമ്മൾ നമിക്കണം എന്നും ഞാൻ പറയും. 2017ൽ ഫെബ്രുവരി 17ന് നടിയോട് മോശമായി പെരുമാറി. ആമുഖമായി നടിയോട് ഇത് ദിലീപ് ഒന്നര കോടിക്ക് തന്ന കൊട്ടേഷൻ ആണെന്നും സഹകരിക്കണമെന്നും ഞാന്‍ പറഞ്ഞു എന്നാണ് പള്‍സർ സുനി ഇപ്പോള്‍ പറയുന്നത്. താൻ എത്ര രൂപ വേണമെങ്കിലും തരാം, എന്നെ ഉപദ്രവിക്കരുതെന്ന് യുവനായിക പറഞ്ഞു. പക്ഷെ താന്‍ കൃത്യം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നത് നമ്മള്‍ ക്യാമറ ദൃശ്യങ്ങളിലൂടെ കണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ജയിലില്‍ കിടക്കുന്ന പ്രതി എന്നെ കാശുചോദിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് സംസ്ഥാന ഡിജിപിക്ക് ഫോണിൽ വന്ന വോയ്സ് അടക്കം പരാതി കൊടുത്തപ്പോൾ ചില സംശയങ്ങൾ തീർക്കാനെന്നും പറഞ്ഞ് വിളിച്ചുവരുത്തിയാണ് ദിലീപിനെ ജയിലില്‍ ഇടുന്നത്. തന്റെ കുടുംബജീവിതം തകർത്തതിന് ദിലീപ് കൊട്ടേഷൻ കൊടുത്തതാണ് എന്നാണ് പറയുന്നത്. 2017ൽ ഈ സംഭവം നടക്കുന്നതിനും രണ്ടു വർഷം മുൻപാണ് ദിലീപ് 10000 രൂപ അഡ്വാൻസ് കൊടുത്തതെന്ന് കേസിന്റെ ആരംഭത്തിൽ തന്നെ പൾസർ പറഞ്ഞിട്ടുണ്ട്. 2015ലൊക്കെ മഞ്ജു വാര്യരാണ് ദിലീപിന്റെ ഭാര്യ. അപ്പോള്‍ കുടുംബം എപ്പോഴാണ് തകർന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+