Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിദ്ദിഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്, എടുത്തെറിയേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു'; രേവതി സമ്പത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പുതിയ കുരുക്കായാണ് കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത്. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ദിലീപിനെ കൂടാതെ നടന്‍ സിദ്ദിഖിനെതിരെയും കത്തില്‍ പരാമര്‍ശമുള്ളതായ റിപ്പോര്‍ട്ടറുകളും പുറത്തുവന്നിരുന്നു. ഗൂഢാലോചന നടത്തുമ്പോള്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നുവെന്ന് കത്തില്‍ പറയുന്നുണ്ട്. കത്ത് ചര്‍ച്ചയായതോടെ സിദ്ദിഖിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

1

എന്നാല്‍ ഇപ്പോഴിതാ ഈ കത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. സിദ്ദിഖിനെ പോലെയുള്ളവരെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നെന്ന് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

2

റിപ്പോര്‍ട്ടര്‍ ടവിയുടെ വാര്‍ത്ത സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്. സിദ്ദിഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണെന്നും രേവതി പറയുന്നു. പല സിദ്ദിക്കുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസ്സിലാക്കാമെന്നും രേവതി കുറിക്കുന്നു.

3

അതേസമയം, സിദ്ദിഖിനെതിരെ നേരത്തെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ താരമാണ് രേവതി സമ്പത്ത്. 2019 മെയില്‍ ആണ് രേവതി സിദ്ദിഖിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സിദ്ദിഖില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞത്.

4

2016ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞത്. സിദ്ദിഖും കെ പി എ സി ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

5

അതേസമയം, പള്‍സര്‍ സുനി പങ്കുവച്ച കത്തില്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നുവെന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പള്‍സര്‍ സുനി കത്തില്‍ പറയുന്നു.

6

അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. അമ്മയിലെ പലര്‍ക്കും കാര്യങ്ങള്‍ അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടത് കൊണ്ടല്ലേ എന്നും കത്തില്‍ ചോദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടര്‍ അവകാശപ്പെടുന്നു. 2018ല്‍ ആണ് ഈ കത്ത് പള്‍സര്‍ സുനി എഴുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+