Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അത്രത്തോളം പേടിക്കേണ്ട ആളാണ്.. പോലീസ് രഹസ്യമൊഴിക്ക് പിന്നാലെ തന്നെ; ബാലചന്ദ്രകുമാർ

കൊച്ചി; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിൻറെ വീട്ടിൽ റെയ്ഡ് നടത്തിയിരിക്കുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്. കേസിൽ ദിലീപിനെതിരെ സംവിധാകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ വീണ്ടും കേസിൽ തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ റെയ്ഡ്.

തന്റെ രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങളുടെ പിന്നാലെയാണ് ഇപ്പോൾ പോലീസെന്നാണ് തനിക്ക് തോന്നുന്നതെന്ന് സംവിധായകൻ ബാലചന്ദ്ര കുമാറും പറയുന്നു. മീഡിയ വണ്ണിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

1

റെയ്ഡ് പെട്ടെന്ന് എടുത്ത തിരുമാനം ആയിരിക്കാം. നേരത്തേ കൊടുത്ത മൊഴിയേക്കാൾ വിശദമായ വിവരങ്ങളാണ് ഇപ്പോൾ താൻ പോലീസിന് നൽകിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും വിശദമായി ഞാൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ചാനലിലൂടെയാണ് റെയ്ഡ് നടക്കുന്ന കാര്യങ്ങൾ അറിഞ്ഞത്.

2

രഹസ്യമൊഴി രഹസ്യമായി തന്നെ ഇരിക്കണമെന്നതിനാൽ പലതും പുറത്തുപറയാൻ സാധിക്കില്ല. ദിലീപ് ഇപ്പോൾ പറയുന്നത് തന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണെന്നാണ്. തനിക്ക് പലതും തുറന്ന് പറയാൻ സാധിക്കില്ല ജാമ്യത്തിലാണെന്ന്. എന്നാൽ ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവിനും തന്റെ വാദങ്ങൾക്കെതിരെ വേണമെങ്കിൽ പ്രതികരിക്കാമല്ലോ? അവരുടെ വായ ആരും മൂടിക്കെട്ടിയിട്ടില്ല, എന്തുകൊണ്ടാണ് അവർ പ്രതികരിക്കാത്തത്,ബാലചന്ദ്രകുമാർ ചോദിച്ചു.

3

ദിലീപ് മുഖ്യമന്ത്രിയ്ക്ക് കൊടുത്ത പരാതിയിലോ മുൻകൂർ ജാമ്യാപേക്ഷയിലേ പോലും താൻ കൊടുത്ത ശബ്ദ രേഖ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞിട്ടില്ല. ഇതാണ് നിലവിലെ സാഹചര്യം. ആദ്യകാലത്ത് നടിയ്ക്ക് വേണ്ടി മുതലകണ്ണീരാണ് പലരും കാണിച്ചിരുന്നത്. മീഡിയയിൽ വന്ന് വെറുതേ ഞങ്ങളും ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു പലരും നടത്തിയതെന്നും ബാലചന്ദ്രകുമാർ കുറ്റപ്പെടുത്തി.

4

ഇപ്പോൾ ദിലീപ് പിടിക്കപ്പെടുമെന്നായപ്പോൾ പലരും വന്ന് ഇതാ ഞങ്ങളും നിങ്ങൾക്ക് ഒപ്പമുണ്ടെന്ന് നടിയോട് പറയുകയാണ്. അത് സൂപ്പര്‍താരങ്ങളായാലും ശരി, ടെക്നീഷ്യന്‍സായാലും ശരി, മറ്റുള്ളവരായാലും ശരി. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമുള്ള കാണിക്കലുകളാണിതൊക്ക. സത്യത്തിൽ അവരുടെ കൂടെ ആരും ഇല്ലെന്ന് തന്നെയാണ് തനിക്ക് തോന്നുന്നതെന്നും ബാചന്ദ്രകുമാർ പറഞ്ഞു.

5


ദിലീപും കൂട്ടരും വീഡിയോ കണ്ടു എന്നത് തൊട്ടടുത്ത് ഇരുന്ന് കേട്ടിരുന്ന ആളാണ് ഞാൻ. തുടക്കം മുതലേ നടിക്ക് പിന്തുണ കൊടുക്കണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. വെളിപ്പെടുത്താന്‍ എന്തുകൊണ്ട് താമസിച്ചു എന്ന് കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
അന്ന് നടിയെ പിന്തുണച്ചവരെ കോർണർ ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു.

6

ഇന്ന് പ്പോൾ തനിക്ക് തോന്നുന്നത് സിംഹത്തിന്‍റെ പല്ലുകൊഴിയുമ്പോ ആണല്ലോ മറ്റു ജന്തുക്കള്‍ക്ക് ആക്രമിക്കണമെന്ന് തോന്നുന്നത്. ഇപ്പോൾ ആ മാനസിക അവസ്ഥയിൽ ഉള്ളത് കൊണ്ടായിരിക്കണം
പലരും മുന്നോട്ട് വരുന്നത്. സിംഹം എന്നും സിംഹം തന്നെയാണ്. അയാളുടെ പല്ല് കൊഴിയുന്നുണ്ടാകണം. അതുകൊണ്ടാണല്ലോ നടനെ നേരത്തേ പിന്തുണച്ചവരെല്ലാം ഇപ്പോൾ അവളോടൊപ്പം ഉണ്ട് എന്ന് പറയുന്നത്. അതിനർത്ഥം അവനോടൊപ്പം ഇല്ലെന്ന് തന്നെയല്ലേ.

7

ദിലീപിന്റെ ആധിപത്യം കുറഞ്ഞ് എന്ന് തോന്നി തുടങ്ങിയതും അയാൾ കുടുങ്ങും എന്ന് തോന്നിയത് കൊമ്ടുമാകണം ഇപ്പോൾ പലരും നടിയെ പിന്തുണയ്ക്കുന്നത്. തോൽക്കുന്നവന്റെ അടുത്ത് നിന്ന് ആളുകൾ മാറി പോകുകയെന്നത് മനുഷ്യ സഹജമാണ്. നടിയുമായി തനിക്ക് ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ല. അതിന് സാധിക്കാതിരുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയെ താൻ നേരിട്ട് സമീപിച്ചതെന്നും ബാചന്ദ്രകുമാർ പറഞ്ഞു.

8

മുഖ്യമന്ത്രിക്ക് പരാതി നൽകും മുൻപ് താൻ സിനിമ മേഖലയിലെ പലരുമായും ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ അവരെല്ലാം തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പറഞ്ഞാണ് അവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. കുടുംബം ഉൾപ്പെടെ തന്നോട് പിൻമാറാൻ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രിയെ നേരിട്ട് സമീപിച്ചത്. അത്രത്തോളം പേടിക്കേണ്ട വ്യക്തിയാണ് ദിലീപ് എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ

Recommended Video

cmsvideo
    ദിലീപിന്റെ വീട്ടിൽ മതിൽ ചാടി കടന്ന് പോലീസ് റെയ്ഡ്..സംഭവം ഇങ്ങനെ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+