ദിലീപ് പെട്ടോ? ശബരിമല സന്ദർശനത്തിന് പിന്നാലെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി, കലിപൂണ്ട് ഭക്തരും, കമന്റുകൾ
കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചതെന്നും വിഷയം ചെറുതായി കാണാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടി. ദിലിപ് ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. നട അടക്കുന്നതിന് തൊട്ടുമായിരുന്നു ദർശനത്തിന് എത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹൈകോടതി ഇടപെട്ടത്.

അതേസമയം നടന് വിഐപി പരിഗണന നൽകിയതിനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർത്തുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ ഇങ്ങനെ-''മാസക്കണക്കിന് വ്രതം എടുത്ത്,ഇരുമുടി കെട്ടി,മണിക്കൂറുകൾ ക്യൂ നിന്ന് നടക്കൽ എത്തുന്ന ഭക്തർ ഒക്കെ അയ്യപ്പനെ പോയിട്ട് ആ നട ഒന്ന് മിന്നായം പോലെ കണ്ടാലായി..ഇവനെ പോലത്തെ നേരും നെറിവും ഇല്ലാത്തവന്മാർക്ക് ഒക്കെ എത്ര മണിക്കൂറ് വേണേലും അവിടെ നിൽക്കാം, ആരും പിടിച്ചു തള്ളുകയുമില്ല, ഉന്തി മാറ്റുകയും ഇല്ല. ഇനി ഇയാള് എന്നല്ല ആരായാലും ഇത് പോലെ പക്ഷഭേദം പാടില്ല. കൂടെ കുറെ സീൽബന്ദികളും ,അതിനിടയിൽ ഒരു കുഞ്ഞു മോൻ ആഗ്രഹത്തോടെ എത്തിവലിഞ്ഞു നോക്കിയിട്ട് പോലും,ലവന്മാർ ഒന്ന് മാറി കൊടുത്തില്ല'.
'ഇപ്പോൾ ഒരുത്തനും തള്ളി മാറ്റണ്ട , പുറകിൽ സാധാരണക്കാരനെ പിടിച്ചു മാറ്റുന്നു അതും ദിവസങ്ങളോളം വൃത്തമെടുത്തു ക്യുവിൽ വരുന്നവരെ.ഭഗവാനെ ഒരു നോക്കു കാണാൻ പറ്റാതെ പോയവർ എത്രയോ പേരുണ്ട് .very poor system but never going to be changed . VIP priority എന്തിനാണ്?'.
പേട്ടനും അയ്യപ്പനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.പുറകിൽ പോകുന്നവരെയൊക്കെ തള്ളി മാറ്റി ഇവനേയൊക്കെ മുമ്പിൽ കയറ്റി ഇങ്ങനെ നിർത്താൻ ഇവനാര്',
വൃതമെടുത്ത് ഭഗവാനെ കാണാൻ മണിക്കൂറുകൾ ക്യൂ നിന്ന് ആ തിരുനടയിൽ എത്തുമ്പോൾ തന്നെ ഒരു നോക്കു കാണാനോ തൊഴാനോ സമ്മതിക്കാതെ ചില പോലീസുകാർ കൈക്കുപിടിച്ച് വലിച്ച് മാറ്റും. ഇവനെ പോലെയുള്ളവർക്ക് ആ നടയിൽ എത്ര നേരമെങ്കിലും നിൽക്കാം തൊഴാം' ക്യൂവും നിൽക്കണ്ട. ഇത് അനുവദിക്കാൻ പാടില്ല. ഭഗവാന് സിനിമ നടനെന്നോ സാധാരണക്കാരനെന്നോ ഒന്നും ഇല്ല. എല്ലാവരും സമമാണ്. VIP കളെ കേറ്റി നിർത്തി പ്രത്യേക പരിഗണനയിൽ നടയിൽ തൊഴീക്കുന്ന പരിപാടി അവസാനിപ്പിക്കണം ഇവന്റയൊക്കെ കൈക്കുപിടിച്ച് വലിക്കാത്തതെന്ത്? മറ്റുള്ള ഭക്തരോട് അവിടെ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം. എല്ലാവരേയും ഒരു പോലെ തൊഴാൻ അനുവദിക്കണം. എല്ലാരും വളരെ കഷ്ടപ്പാടും സഹിച്ച് ആരോഗ്യം പോലും നോക്കാതെയാണ് ഭഗവാനെ കാണാൻ അവിടെ ചെല്ലുന്നത്.പതിനെട്ടാംപടിയിൽ നിൽക്കുന്ന പോലീസുകാരും അയ്യപ്പൻമാരോട് ഒരു ദാക്ഷിണ്യവും ഇല്ലാതെയാണ് പെരുമാറുന്നത്.VIP കൾക്ക് ഒരു പരിഗണനയും കൊടുക്കേണ്ട കാര്യമില്ല. ഇവൻമാരൊന്നും അത്ര നല്ല പ്രവർത്തി ചെയ്യുന്നവൻമാരൊന്നും അല്ല. എല്ലാം സഹിച്ച് അയ്യനെ തൊഴാൻ അവിടെ ചെന്നെത്തുന്ന സാധാരണ സ്വാമിമാർക്കു വേണ്ടി', കമന്റ്ിൽ പറയുന്നു.












Click it and Unblock the Notifications