അവിടെ ദിലീപ് രാജാവാണ്: പറയുന്നത് കേട്ട് എല്ലാവരും ശരിവെച്ച് പോവും, മറുവാക്കില്ലെന്ന് ബാലചന്ദ്രകുമാർ
കൊച്ചി: ദിലീപിനെതിരെ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ. ഗൂഡാലോചനക്കേസിന് ആധാരാമായ സംഭാഷണം ശാപവാക്കുകളെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ അഭിപ്രായപ്പെടുന്നത്. അത് അങ്ങനെയാണെന്ന് നമ്മള് കരുതുന്നു. എന്നാല്‍ ഒരാളിനെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം എന്ന് അദ്ദേഹം പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് എന്റെ കയ്യിലുണ്ട്.
അത് ഇതിനോടകം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഒരാളെ തട്ടണം എന്ന് പറയുന്നത് എങ്ങനെ ശാപവാക്കാവും. അക്കാര്യത്തിന് ഷാജി കൈലാസിന്റെ ഒരു സിനിമയിലെ റഫറന്‍സും പറയുന്നുണ്ട്. ആ പറയുന്നത് എനിക്ക് കിട്ടിയില്ല. എങ്ങനെ തട്ടണം എന്നതിന്റെ പ്രോസസും അദ്ദേഹം അനൂപിനോട് പറഞ്ഞുകൊടുക്കുന്നുണ്ട്. പിടിക്കപ്പെടാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം എന്നാണ് പറയുന്നത്. ഇതെങ്ങനെ ശാപവാക്കാവുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ രീതിയില്‍ തട്ടിയാല്‍ അന്വേഷണം നമ്മളിലേക്ക് വരില്ലെന്ന് അദ്ദേഹം പറയുന്ന ഓഡിയോ ആണ് ഞാന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നല്‍കിയിരിക്കുന്നത്. ആ ഓഡിയോ ഉടന്‍ തന്നെ റിപ്പോർട്ടർ ടിവിക്കും നല്‍കും. ഇത് കേള്‍ക്കുമ്പോഴും ദിലീപിന് വേണ്ടി വാദിക്കുന്നവർ പറയണം ഇതെല്ലാം വെറും ശാപവാക്കാണെന്ന്. വിഐപിയെന്ന് ഞാന്‍ വിശേഷിപ്പിച്ച ആള് പറയുന്ന കാര്യങ്ങളുമുണ്ട്. അവിടെ അദ്ദേഹം മഹാരാജാവിനെപ്പോലെയാണ്. പുള്ളി പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവർ ശരിവെച്ച് പോവും.

അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് അവിടെ എതിർവാക്കില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരാളെ എങ്ങനെ തട്ടണം എന്ന് അനൂപിനോട് പറയുന്നത്. ഓഡിയോ പുറത്ത് വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും. അതൊരു പ്രത്യേകതരം പ്രവർത്തിയാണ്. ഒരു ഹാളില്‍ പരസ്യമായിട്ട് ഇരുന്ന് പറഞ്ഞ കാര്യമല്ല ഇത്. അങ്ങനെ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഒരു ഗസ്റ്റ് റൂമില്‍ ഇരുന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു നാലഞ്ച് പേരൊക്കെ ഇരുന്ന് സിനിമ ചർച്ച ചെയ്യുന്ന കോർണറാണ് അതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ആ വീഡിയോ ഞാന്‍ കണ്ടില്ല എന്നത് സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകർക്ക് എന്തും പറയാം. എനിക്ക് അങ്ങനെ ഒരു താല്‍പര്യം ഇല്ലാതിരുന്നതുകൊണ്ട് ആ വീഡിയോ ഞാന്‍ കണ്ടില്ല. കാണാന്‍ പോയില്ലെങ്കിലും എന്റെ ചെവി പൊത്തിപ്പിടിക്കാന്‍ സാധിക്കില്ലാലോ. അതുകൊണ്ടാണ് അതിലെ ശബ്ദങ്ങള്‍ കേട്ടത്. 15 മിനുട്ടോളമുണ്ടായിരുന്നു അത്. വീഡിയോയിലെ ശബ്ദം വളരെ താഴ്ന്നതായിരുന്നുവെന്ന് അഡ്വ. രാമന്‍പിള്ള ഇന്ന് കോടതിയില്‍ പറഞ്ഞു. അത് അദ്ദേഹത്തിന് എങ്ങനെ അറിയാം.

ആദ്യ വീഡിയോയില്‍ ശബ്ദം വളരെ കുറവായിരുന്നു. 20 തവണയെങ്കിലും ബൂസ്റ്റപ്പ് ചെയ്തിട്ടാണ് ഇത്രയെങ്കിലും ശബ്ദം കിട്ടിയത്. ലാല്‍ മീഡിയയില്‍ വെച്ചായിരുന്നു ഇത് ചെയ്തതെന്നാണ് ഇത് പറഞ്ഞത്. ശബ്ദം ആദ്യം വളരെ കുറവായിരുന്നുവെന്ന് രാമന്‍പിള്ളയ്ക്ക് തുടക്കത്തില്‍ അറിയില്ലായിരിക്കും. സംഭവം നടന്ന് എത്ര മാസം കഴിഞ്ഞാണ് വീഡിയോ കോടതിയില്‍ കാണിക്കുന്നതെന്നും ബാലചന്ദ്രകുമാർ ചോദിക്കുന്നു.
Recommended Video

ദിലീപിനോടുള്ള എനിക്കുള്ള പകകാരണമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നാണ് അദ്ദേഹത്തിന്റെ വക്കീല്‍ പറയുന്നത്. ദിലീപിനോട് എനിക്ക് പകയുണ്ടെന്ന് തെളിയിക്കുന്ന എന്ത് കാര്യമാണ് അവരുടെ കയ്യിലുള്ളത്. സിനിമ ഞാനാണ് ഒഴിവാക്കിയത്. തുടർ അന്വേഷണം വന്നാല്‍ ഇതിലെ സ്ത്രീ സാന്നിധ്യം വരെ പുറത്ത് വരാം. അതാണ് ദിലീപിന്റെ പേടിക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications