മകളുടെ ആഭരണം പണയം വെച്ചാണോ ദിലീപ് കേസ് നടത്തുന്നത്? ദിലീപ് അത്രയ്ക്കും ദരിദ്രനാണോ?;വിനു കിരിയത്ത്
കൊച്ചി; മകളുടെ ആഭരണം പണയം വെച്ചാണോ ദിലീപ് കേസ് നടത്തുന്നതെന്ന് തിരക്കഥാകൃത്ത് വിനു കിരിയത്ത്. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുക്കവെ തനിക്ക് ദിലീപ് അയച്ച ഒരു സന്ദേശത്തെ കുറിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പരാമർശത്തിന് പിന്നാലെയായിരുന്നു വിനുവിന്റെ ചോദ്യം. ദിലീപ് ഫോണുകൾ റിട്രീവ് ചെയ്തെടുക്കുമ്പോൾ തനിക്ക് അയച്ച മെസേജുകളിൽ ചിലത് കൂടി റിട്രീവ് ചെയ്യണം എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു മകളുടെ ആഭരണം പണയം വെച്ച് എന്ന തരത്തിലുള്ള ഒരു മെസേജിനെ കുറിച്ച് ബാലചന്ദ്രകുമാർ പരാമർശിച്ചത്.

2018 ജുലൈ 27 ന് അദ്ദേഹം എനിക്കൊരു സന്ദേശം അയച്ചു. രാവിലെ 10.45 നായിരുന്നു മെസേജ് അയച്ചത്. 'ഞാൻ മകളുടെ ആഭരണം ഉണ്ട്... അത് വിൽക്കുകയോ പണയം വെച്ചോ' എന്ന് പറഞ്ഞായിരുന്നു സന്ദേശം. അതിന് പിന്നിലൊരു കഥയുണ്ട്. ഇത്രയുമേ ഇപ്പോൾ പറയാൻ സാധിക്കു. ഇതിന്റെ ബാക്കി എന്റെ ഫോണിൽ ഉണ്ട്. ദിലീപ് ഫോണ്‍ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്പോൾ ഇക്കാര്യങ്ങൾ കൂടി കൊണ്ടുവരണം എന്നായിരുന്നു സംവിധായകൻ പറഞ്ഞത്.

എന്നാൽ മകളുടെ ആഭരണം പണയം വെച്ചാണോ കേസ് നടത്താൻ ദിലീപ് അത്രയ്ക്ക് ദരിദ്രൻ ആയിരുന്നുവോയെന്ന് വിനു കിരിയത്ത് ചോദിച്ചു.
ബാലചന്ദ്രകുമാർ ദിലീപിനെ പരിചയപ്പെട്ട നാൾ മുതൽ എല്ലാം ശേഖരിച്ച് വെച്ചിരിക്കുകയാണ്. 2018 ൽ ദിലീപ് മകളുടെ ആഭരണം പണയം വെച്ചു എന്നൊക്കെ ബാലചന്ദ്രകുമാർ പറയുന്നുണ്ടല്ലോ. അന്ന് ശരിക്കും ദിലീപ് അത്തരത്തിൽ ദരിദ്രൻ ആയിരുന്നോ? ബാലചന്ദ്രകുമാർ മുഴുവൻ പറഞ്ഞിട്ടില്ല. പക്ഷേ ദിലീപ് ആഭരണം പറയാൻ വെയ്ക്കാൻ ഒക്കെ തരത്തിൽ ദരിദ്രനാണോ?, വിനു ചോദിച്ചു.

ബാലചന്ദ്രകുമാർ പൂത്തിരി കത്തിക്കുന്ന പോലെ തെളിവുകൾ നൽകാതെ എല്ലാം പുറത്ത് വിടാൻ തയ്യാറാകണമെന്നും വിനു ആവശ്യപ്പെട്ടു. അതേസമയം അഞ്ച് വർഷത്തിനിടയിൽ ഫോൺ മാറ്റുകയെന്നത് സാധരണമാണ്. ദിലീപിന്റെ ഫോണിൽ നിന്നും കാര്യങ്ങൾ കണ്ടെടുക്കണമെങ്കിൽ ഫോൺ വേണമെന്ന് നിർബന്ധം ഇല്ലല്ലോ. ടെക്നോളജി അത്രയും വളർന്നിട്ടുണ്ടല്ലോ. അതുകൊണ്ട് തന്നെ വിവരങ്ങൾ കണ്ടെടുക്കുകയൊക്കെ എളുപ്പമല്ലേ?, വിനു കിരിയത്ത് ചോദിച്ചു.

അതേസമയം ബുധനാഴ്ച കേസ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മടിയിൽ കനമില്ലവന് പേടിക്കേണ്ടതില്ലല്ലോയെന്ന ചോദ്യം തീർച്ചയായും നടനോട് കോടതി ചോദിച്ചേക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് വിനു കിരിയത്ത് പറഞ്ഞു. പഴയ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ തന്നെയാകും കോടതി പറയുക.

എന്നാൽ ഫോണുകൾ ദിലീപ് അതിന് ശേഷവും കൊടുക്കുമോ എന്നുള്ളത് ദിലീപിന്റേയം അദ്ദേഹത്തിന്റെ അഭിഭാഷകന്റേയും നീക്കങ്ങൾ അനുസരിച്ചിരിക്കും, വിനു കിരിയത്ത് പറഞ്ഞു. അതിനിടെ ദിലീപ് പരിചയമുള്ളവരുടെ വാട്സ് ആപ്പ് ചാറ്റുകളും മറ്റും റിട്രീവ് ചെയ്യുന്ന പതിവ് ഉണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചു.

കേരളത്തിലെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ സംവിധായകൻ അരുൺ ഗോപിയുടെ ഫോണിലേക്ക് വിളിച്ച് ഒരു വിഷയം പറഞ്ഞിരുന്നു. അത് അദ്ദേഹം ഡിലീറ്റ് ചെയ്ത് കളഞ്ഞിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോൾ അരുൺ ഗോപി തനിക്ക് ലഭിച്ച കോളിനെ കുറിച്ച് ദിലീപിനോട് പറഞ്ഞു. അത് ഡിലീറ്റ് ആയി പോയെന്നും അറിയിച്ചു. എന്നാൽ ദിലീപിന് അത് തിരിച്ചെടുത്തേ മതിയാകു.

തുടർന്ന് പെന്റാ മേനകയിലെ സെല്ലുലാര്‍ സെയില്‍ എന്ന മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ ഉടമ സനീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിക്കുകയായിരുന്നു. താനാണ് ഇയാളെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സനീഷും ദിലീപും അടുത്ത സുഹൃത്തുക്കൾ ആയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. എന്നാൽ പിന്നീട് ഒരിക്കൽ താൻ കേട്ടത് സനീഷ് വാഹനാപകടത്തിൽ മരിച്ചെന്നാണ്. ദിലീപിന്റെ പല വിവരങ്ങളും അറിയുന്ന ആളാണ് സനീഷ്. ഈ പശ്ചാത്തലത്തിൽ തനിക്കും ജീവഭയം ഉണഅടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.












Click it and Unblock the Notifications