'പണി കൊടുത്തത് ആരാണെന്ന് അറിയാം, ദിലീപ് സുപ്രീം കോടതിയില്‍ പേര് എഴുതിക്കൊടുത്തിട്ടുണ്ട്': രാഹുൽ ഈശ്വർ
ജയിൽ മോചിതനായതിന് തൊട്ട് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി രാഹുൽ ഈശ്വർ വീണ്ടും രംഗത്ത്. ക്രിമിനലായ പൾസർ സുനിയുടെ കുറ്റകൃത്യങ്ങൾക്ക് ദിലീപുമായിട്ട് എന്താണ് ബന്ധമെന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നു. നേരത്തെയും പ്രമുഖർക്കെതിരായ കുറ്റകൃത്യങ്ങൾ പൾസർ സുനി ചെയ്തത് ദിലീപ് കൊട്ടേഷൻ കൊടുത്തിട്ടാണോ എന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.
''പള്‍സര്‍ സുനി മറ്റ് ചില പ്രമുഖരെ എന്ത് കൊണ്ടാണ് ആക്രമിച്ചത്. അതും ദിലീപ് കാരണമാണോ. പള്‍സര്‍ സുനി എന്ന ക്രിമിനലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ദിലീപുമായിട്ട് എന്താണ് ബന്ധം. അയാള്‍ വേറെ എത്രയോ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊക്കെ കൊട്ടേഷന്‍ വാങ്ങിയിട്ടാണോ ചെയ്തത്. ദിലീപിന് ആരാണ് പണി കൊടുത്തത് എന്ന് തനിക്ക് നന്നായിട്ടറിയാം. ദിലീപ് തന്നെ കോടതിയില്‍ നിന്ന് ഇറങ്ങി വന്ന് അത് പറഞ്ഞിട്ടുണ്ട്. ചില ആളുകളുടെ പേര് സുപ്രീം കോടതിയില്‍ എഴുതിക്കൊടുത്തിട്ടുണ്ട്.
പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് എന്ന് പറഞ്ഞ് ഒരു ഫോട്ടോ വന്നിരുന്നു. അത് ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ ആയിരുന്നു. പോലീസുകാര്‍ ഫോട്ടോഷോപ്പ് ചെയ്ത് തുടങ്ങിയാല്‍ കാര്യങ്ങള്‍ എവിടെ ചെന്ന് നില്‍ക്കും. ഡിജിപി ആയിരുന്ന ശ്രീലേഖയാണ് ഇത് പറഞ്ഞത്. ഇത് ക്രിമിനല്‍ പ്രവര്‍ത്തിയല്ലേ. 8 വര്‍ഷത്തോളം ദിലീപിനെയും കുടുംബത്തേയും വേട്ടയാടിയ ശേഷം വനിതാ ജഡ്ജിക്ക് എതിരെ കടുത്ത സൈബര്‍ ആക്രമണം നടത്തിയതിനെതിരെ പരാതി കൊടുത്തിട്ട് ആര്‍ക്കെതിരെയെങ്കിലും നടപടിയെടുത്തോ, രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

നിരവധി പേര്‍ കേസില്‍ മൊഴി മാറ്റിയെന്ന ആരോപണത്തേയും രാഹുല്‍ ഈശ്വര്‍ ചോദ്യം ചെയ്യുന്നു. കാവ്യാ മാധവനും സിദ്ധിഖും അടക്കം മൊഴി മാറ്റിയെന്ന് പറയുന്നു. ഇവരൊക്കെ ആദ്യം ദിലീപിന് എതിരെ മൊഴി കൊടുക്കുമോ. ഇവര്‍ പറഞ്ഞു എന്ന രീതിയില്‍ പോലീസ് കുറേ മൊഴി എഴുതിയെടുക്കും. എന്നിട്ട് പിന്നീട് പറയും ഇവര്‍ മൊഴി മാറ്റിയെന്ന്, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
26 പേര്‍ മൊഴി മാറ്റിയെന്ന് പറഞ്ഞ് പോലീസ് മാധ്യമങ്ങളെ പറ്റിക്കുകയാണ്. കാവ്യാ മാധവന്‍ ദിലീപിന് എതിരെ മൊഴി കൊടുക്കുമെന്ന് തോന്നുന്നുണ്ടോ. ദിലീപിന്റെ സഹോദരനോ നാദിര്‍ഷയോ ദിലീപിന് എതിരെ മൊഴി കൊടുക്കുമോ. ദിലീപിന് ഒരു മോട്ടീവ് ഉണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് പോലീസ് പ്രധാനമായും ശ്രമിച്ചത്, രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications