'ദിലീപ് അപകടകാരി', ഏറ്റവും ദേഷ്യം ബൈജു പൗലോസിനോടാണ് എന്ന് ബാലചന്ദ്ര കുമാർ
കൊച്ചി: കൊല നടത്തേണ്ടത് എങ്ങനെ എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് കോടതി വിധിക്ക് ശേഷം പുറത്ത് വിടുമെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയാനിരിക്കുകയാണ്. ബാലചന്ദ്ര കുമാർ പോലീസ് സൃഷ്ടിച്ച സാക്ഷിയാണ് എന്നും പോലീസും ബാലചന്ദ്ര കുമാറും ചേർന്ന് തിരക്കഥയൊരുക്കിയതാണ് ഗൂഢാലോചന ആരോപണം എന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ബാലചന്ദ്ര കുമാറിന് എതിരെയുളള ഓഡിയോ ഹാജരാക്കിയതായും പ്രതിഭാഗം കോടതിയിൽ അറിയിച്ചിരുന്നു.
ദിലീപ് അപകടകാരിയാണെന്ന് ബാലചന്ദ്ര കുമാർ പറയുന്നു. ദിലീപിന് ഏറ്റവും ദേഷ്യമുളളത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ ബൈജു പൗലോസിനോടാണ് എന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു.

ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ: '' താനൊരു തിരക്കഥാകൃത്താണ്, എന്നാല്‍ മാനിപ്പുലേറ്ററല്ല. വ്യാജ തെളിവുളള ഡിവൈസ് കണ്ടെത്താനായിട്ടാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് എന്നുളള വാദം ഈ കേസിന്റെ ഗതി മാറ്റുന്നതിന് വേണ്ടിയുളള ദിലീപിന്റെ വ്യാജ ആരോപണമാണ്. ദിലീപ് ആഗ്രഹിക്കുന്നത് നേടുന്നതിന് വേണ്ടി പറയുന്നതാണ്. ദിലീപിനെതിരെയുളള പുതിയ ഓഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞത് കോടതി വിധിക്ക് ശേഷമാണ്. ഇന്ന് വിധി വരും എന്നാണ് കരുതിയത്''.
ജയറാമിന്റെ മകൾ മാളവിക സിനിമയിലേക്കോ? അഭിനയക്കളരിയിൽ നിന്നുളള ചിത്രങ്ങൾ

''ഓഡിയോ കോടതി പരിശോധിച്ചിട്ടുണ്ട്. ഡിജിപി അത് കോടതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിര്‍ദേശം നല്‍കുന്നത് മാത്രമല്ല ഒരു സിനിമയുടെ റഫറന്‍സും ആ ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. ഇങ്ങനെ ഒരു സിനിമയില്‍ ഉണ്ടെന്നും അത് പോലെ ചെയ്താല്‍ കുഴപ്പമില്ലെന്നും പറയുന്നുണ്ട്. ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് ശാപവാക്ക് ആണോ എന്ന് ജനം അറിയണം. അത് തീര്‍ച്ചയായും പുറത്ത് വിടും''.

''ശബ്ദം റെക്കോര്‍ഡ് ചെയ്ത ഒറിജിനല്‍ ടാബ് ഇല്ലെന്നത് വിഷയമല്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒറിജിനല്‍ ഫോണ്‍ കോടതിയില്‍ ഉണ്ടോ. അതുകൊണ്ട് കേസെടുത്തില്ലേ. ഒറിജിനല്‍ കിട്ടിയില്ല എന്ന് പറഞ്ഞ് പള്‍സര്‍ സുനിക്ക് ജാമ്യം കൊടുത്തോ. അതൊക്കെ സാങ്കേതികത്വം ആണ്. അതൊക്കെ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. ഓഡിയോ പുറത്ത് വിടുന്നത് കോടതി തടഞ്ഞാല്‍ പുറത്ത് വിടാനാകില്ല''.

''പറഞ്ഞത് ശാപവാക്ക് ആണെന്നാണ് ദിലീപ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് ശാപവാക്ക് അല്ല എന്നത് കോടതി പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. അത് ശാപവാക്ക് അല്ലെന്ന് കോടതി കണ്ടെത്തിയാല്‍ നമുക്കൊന്നും പറയാന്‍ പറ്റില്ല. ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുളള ആളാണ്. ചരിത്രത്തില്‍ ആദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീണ്ട് പോകുന്നത്. ദിലീപിന് എന്ത് മാത്രം കഴിവുണ്ടെന്ന് കാണിച്ച് കൊണ്ടിരിക്കുകയാണ്''.

5 പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചായിരുന്നു ചര്‍ച്ച നടന്നത്. 5 പേരെയും പരാമര്‍ശിച്ച് കൊണ്ടാണ് ഓഡിയോ ക്ലിപ്പുളളത്. അക്കൂട്ടത്തില്‍ ഏറ്റവും ദേഷ്യം ദിലീപിനുളളത് ബൈജു പൗലോസിനോടാണ്. മൊഴിയിലും ്അത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റേതായി ഒരു മൊഴി ഇന്ന് പുറത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തെ കോടതി വളപ്പില്‍ വെച്ച് കണ്ടപ്പോള്‍ ദിലീപ് ചോദിച്ചുവെന്ന്, സാറും കുട്ടികളും സുഖമായിട്ട് ഇരിക്കുന്നുവല്ലേ എന്ന്. അതിനകത്ത് ഒരു ഭീഷണിയുണ്ട്. ആ പോലീസ് ഉദ്യോഗസ്ഥന്‍ അതിപ്പോള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications