• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് കോടതിയിൽ. കേസ് വിചാരണ നിർത്തി വെയ്ക്കണം എന്നാവിശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയാണിത്. എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.കേസിലെ അവസാന റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണം എന്നാണ് അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ മറ്റൊരു നിർണ്ണായകമായ വെളിപ്പെടുത്തൽ സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയതാണ് കേസ് വീണ്ടും പരിഗണനയിലായത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്.

2

ഇതിന് പുറമെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്ന് ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുളള വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. അതേ സമയം, ഇന്നലെ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.

രണ്‍ജീത്തിന്റെ കൊലപാതകം ആസൂത്രിതം; യഥാർത്ഥ പ്രതികളെ പിടികൂടണം: ഖുഷ്ബുരണ്‍ജീത്തിന്റെ കൊലപാതകം ആസൂത്രിതം; യഥാർത്ഥ പ്രതികളെ പിടികൂടണം: ഖുഷ്ബു

2

ഇതിനെ തുടർന്ന് സി ബി ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന വി എന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ, വീണ്ടും അനില്‍ കുമാറും രാജി വെയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. ഇദ്ദേഹം രാജിക്കത്ത് കൈമാറിയിരുന്നു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.

2

നേരത്തെ വിചാരണ കോടതി നടപടികൾക്ക് എതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതി നിരസിക്കുന്നു, പ്രധാന വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ല, സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല, കോടതി പ്രതികൂലമായി നിലപാട് സ്വീകരിക്കുന്നെന്നും വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ കോടതിയ്ക്ക് എതിരെ ആരോപിച്ചത്. ഹൈക്കോടതിയുടെ അവധികാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ ഇത്തരം പ്രതികരണങ്ങളിൽ പ്രതിഷേധിച്ചാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയത്.

ജയില്‍ ഇടിഞ്ഞ് വീണാലും ദിലീപിന് പുറത്ത് വരാന്‍ കഴിയാത്ത തെളിവുകളാണ് അത്: ബൈജു കൊട്ടാരക്കരജയില്‍ ഇടിഞ്ഞ് വീണാലും ദിലീപിന് പുറത്ത് വരാന്‍ കഴിയാത്ത തെളിവുകളാണ് അത്: ബൈജു കൊട്ടാരക്കര

2

ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തി വെക്കണം എന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. 2017 ഫെബ്രുവരി 17 - നാണ് കൊച്ചിയിലേക്ക് പോയ കാര്‍ യാത്രയ്ക്ക് ഇടയിൽ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ നടിയെ ആക്രമിക്കുകയും രംഗങ്ങള്‍ പകര്‍ത്തി. തുടർന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവരാണ് കേസിൽ ആദ്യം അറസ്റ്റിലായി. അന്വേഷണം പിന്നീട് ദിലീപിലേക്കും എത്തി.. 2017 ജൂലൈ പത്തിനാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നടന് ജാമ്യം ലഭിച്ചിരുന്നു. കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. പിന്നീട് പലപ്പോഴായി കോടതി ദിലീപിന് ഇളവ് അനുവദിച്ചു.

cmsvideo
  തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ സംവിധായകന് എന്ത് സുരക്ഷ നൽകിയെന്ന് wcc | Oneindia Malayalam
  2

  വിചാരണ വേഗത്തില്‍ തീര്‍ക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ, പല കാരണങ്ങളാല്‍ വിചാരണ സാവധാനം നീങ്ങി. നിലവില്‍ വിചാരണ അതിവേഗം പുരോഗമിക്കുന്നത്. ഈ ക്സിൽ 200 ലധികം സാക്ഷികളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി എന്നാണ് വിവരം. മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രോസിക്യൂഷന്റെ നീക്കം. നേരത്തെയുള്ള പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയുടെ നടപടിയില്‍ സംശയം ഉന്നയിക്കുകയും പദവി ഒഴിയുകയും ചെയ്തിരുന്നു.

  English summary
  Dileep's actress case; petition filed by police will hear by the court today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X