Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ വെറും പൊട്ടിയാണെന്ന്പറഞ്ഞു,ദിലീപ് ജയിലിൽ കിടക്കാനാണ് അളിയനും അനിയനും ആഗ്രഹിച്ചതെന്നും';ശാന്തിവിള ദിനേശ്

അന്തരിച്ച സംവിധാകൻ ബാലചന്ദ്രകുമാർ നടൻ ദിലീപിൻ്റെ ദൈവവിശ്വാസം മുതലെടുത്താണ് കൂടെ കൂടിയതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. അത്രയും അടുത്ത ആളായി നിന്ന ബാലചന്ദ്രകുമാർ പിന്നീട് താരത്തിന് പാരവെയ്ക്കുെമെന്ന് താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരു്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. നടി കേസ് വിധിയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വായിക്കാം

' 1711 വിധി പകർപ്പ് പേജും വായിച്ചു തീരുമ്പോൾ എന്തുകൊണ്ട് ദിലീപ് കുറ്റവാളി ആയില്ല, ദിലീപിന്റെ തലയിൽ വെക്കാനായി കോടതിയിൽ വിളമ്പിയതൊക്കെ തെളിവില്ലാത്തതും കെട്ടിച്ചമച്ചതും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ ഉള്ളതും ആണെന്നൊക്കെ വിവരമുള്ളവർക്ക് മനസ്സിലാകും.ഈ വിധിക്കെതിരെ മേൽക്കോടതിയിൽ പോയാലും കുറെയേറെ സമയവും അതിലേറെ പണവും ഒഴുക്കാം എന്നല്ലാതെ ഒന്നും സംഭവിക്കില്ല.

santhiviladin-17

ഏറെ പ്രതീക്ഷയോടെ പോലീസ് അവതരിപ്പിച്ച ബാലചന്ദ്രകുമാർ പറഞ്ഞത് ഒന്നും തെളിയിക്കാൻ ആവാതെ പോയത് ഈ വിധിന്യായത്തിൽ വിശദമായി ഓർമിപ്പിക്കുന്നുണ്ട്. ഭക്തിയിൽ അന്ധമായി വിശ്വസിക്കുന്ന ആളാണല്ലോ ദിലീപ്, അത് മനസ്സിലാക്കി ദിലീപിനെ ആ വഴി വീഴ്ത്തിയതായിരിക്കാം ബാലചന്ദ്രകുമാർ എന്നാണ് എന്റെ വിശ്വാസം. പലരിൽ നിന്നും ആയിരങ്ങളും ലക്ഷങ്ങളും മറിച്ച് ആഴ്ചകളും മാസങ്ങളും കൊച്ചിയിൽ തങ്ങി ദിലീപിന്റെ ലൊക്കേഷനുകളിൽ പോയി അനൂപുമായും നിരന്തരം സമ്പർക്കം പുലർത്തിയ ആളായിരുന്നു ബാലചന്ദ്രകുമാർ. ദിലീപിന്റെ ഗസ്റ്റ് ഹൗസിൽ രാത്രിയിൽ ഉറങ്ങാൻ പോവുകയല്ലാതെ ബാക്കി സമയം മുഴുവൻ ദിലീപിൻ്റേയും അനൂപിൻ്റേയും ശിങ്കിടിയായി ലൊക്കേഷനിലും ആലുവയിലെ വീട്ടിലും തമ്പടിച്ച് ബാലചന്ദ്രകുമാർ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മനോരമ ചാനലിൽ നടന്ന ചർച്ച കഴിഞ്ഞ് വരവെ ഞാൻ ബാലചന്ദ്രകുമാറിനെ കണ്ടു. കരിക്കകം ക്ഷേത്രത്തിൽ പോയി ദിലീപ് സാറിായി ഒരു പ്രത്യേക പൂജയ്ക്ക് കാശടച്ചു അതിന്റെ പ്രസാദമാണിതെന്ന് പറഞ്ഞാണ് ചാനൽ ഫ്ലോറിൽ വെച്ച് എന്നെ കണ്ടത്. എന്നെ കാണാൻ തന്നെ വന്നതായിരുന്നു.ദിലീപ് സാർ കേസിൽ നിന്നും ജയിച്ചു വരണമെന്ന് പ്രാർത്ഥിച്ച് ഞാൻ വാതിൽ അടച്ചിട്ട് വരികയാണ് ജയിച്ചു വരുമ്പോൾ അദ്ദേഹത്തെ കൊണ്ടുവന്ന് ഞാൻ വാതിൽ തുറപ്പിക്കും എന്നാണ് പറഞ്ഞത്. ദിലീപ് സാർ ജാമ്യം കിട്ടാതെ അകത്തു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ അനിയനും അളിയനും ഒക്കെ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി . അതെന്താ അങ്ങനെയെന്ന ചോദിച്ചപ്പോൾ പറഞ്ഞത് ദിലീപ് സാറിന്റെ കോടികൾ എടുത്ത് കളിക്കാല്ലോ, ആ കാവ്യ അവര് പൊട്ടിയാണ് ഇതൊന്നും ശ്രദ്ധിക്കില്ലെന്നാണ്. ദിനേഷ് ജിക്ക് അറിയാമോ ഞാൻ അവന്മാരോട് പറഞ്ഞു ഒരു 10 ലക്ഷം രൂപയും വാടകക്ക് ഒരു ബെൻസ് കാറും എടുത്തു തരാൻ, ഞാൻ ഇറക്കി കൊണ്ടുവരുമായിരുന്നു ദിലീപ് സാറിനെ എന്ന്.

ദിലീപിനെ ആദ്യമായിട്ട് പിടിച്ച് അകത്തിട്ട ഒരു ജഡ്ജ് ഉണ്ടല്ലോ അയാൾ ബാലചന്ദ്രകുമാറിൻ്റെ സമുദായമായ നാടാർ സമുദായാംഗമാണ്. അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകൻ സമുദായത്തിൻ്റെ ബിഷപ്പാണ്, അദ്ദേഹം പറഞ്ഞാൽ ജഡ്ജ് കേൾക്കും എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

കോടതിയിൽ ഒന്നും പോകണ്ട, അങ്ങേരുടെ വീട്ടിൽ പോണം, കാണണം, കാര്യം പറയണം, തിരിച്ചു പോരണം എന്ന്. പക്ഷെ അനൂപും സൂരജും അടുക്കുന്നില്ലെന്ന് പറഞ്ഞു. ഞാനും അനൂപും ദിലീപ് സാറിനെ കാണാൻ പോയിരുന്നുവെന്ന് പറഞ്ഞു. ഞാനുമായുള്ള ബന്ധം ബാലചന്ദ്രകുമാർ തുടർന്നിരുന്നു. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയപ്പോഴും അദ്ദേഹത്തെ നേരിട്ട് കാണാൻ പോകാൻ എന്നെ ബാലചന്ദ്രകുമാർ ഒരുപാട് നിർബന്ധിച്ചരുന്നെങ്കിലും ഞാൻ പോയിരുന്നില്ല', ശാന്തിവിള ദിനേശ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+