Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വിചാരണ ചെയ്യുന്ന ചാനലുകള്‍ ഇതൊന്നും പുറത്ത് പറയില്ല: പിന്തുണയുമായി ശാന്തിവിള ദിനേശ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സുപ്രധാനമാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്നാല്‍ അതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ ചർച്ച ചെയ്യാന്‍ തയ്യാറാവില്ല. കോടതിയില്‍ എന്താണ് പറഞ്ഞിരിക്കുന്നത്, അല്ലെങ്കില്‍ ദിലീപിന് ജാമ്യം നല്‍കാന്‍ കാരണം എന്ത് എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല.

അന്തിച്ചർച്ചയ്ക്ക് കുറേയെണ്ണത്തെ വിളിച്ചിരുത്തി ചന്തയില്‍ ആടുമാടുകള്‍ അടികൂടുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിപ്പിക്കാനല്ലാതെ മറ്റൊന്നും അവർക്ക് വേണ്ടതില്ല. എന്നാല്‍ കോടതിയുടെ നിരീക്ഷണം കൃത്യമായി ഞാന്‍ പഠിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ബാലചന്ദ്ര കുമാറിന്റേതായി തന്ന സിഡികള്‍

ബാലചന്ദ്ര കുമാറിന്റേതായി തന്ന സിഡികള്‍ ഗൂഡാലോചന തെളിയിക്കുന്നതാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. തനിക്ക് ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്താണല്ലോ ബാലചന്ദ്രകുമാർ കൊടുത്തത്. ഗൂഡാലോചന തെളിയിക്കുന്ന എല്ലാ കാര്യങ്ങളും ഇതില്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പക്ഷെ പ്രതി ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കാന്1 ഇതില്‍ ഒന്നും തന്നെയില്ലായായെന്നതാണ് കോടതിയുടെ അഭിപ്രായമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ഈ ഓഡിയോ ക്ലിപ്പുകള്‍ വെച്ചിട്ട് അയാള്‍ ഗൂഡാലോചന

ഈ ഓഡിയോ ക്ലിപ്പുകള്‍ വെച്ചിട്ട് അയാള്‍ ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതില്‍പരം എന്താണ് വേണ്ടത്. മെയിന്‍സ്ട്രീം ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയകളും കോടതി എങ്ങനെ പറയണം, എന്തിന് പറയണം എന്ന് വരെ പഠിപ്പിക്കാന്‍ ശ്രമിച്ചു. ഇവിടെ ചാനലുകാരാണല്ലോ വിധി പറയുന്നത്. അതങ്ങ് നടപ്പിലാക്കിയാല്‍ മതി എന്നാണല്ലോ രീതി. അത് കോടതിക്ക് ബോധ്യമായിട്ടുണ്ട്.

കോടതിയില്‍ വെച്ച് ദിലീപ് വിരട്ടി എന്നാണല്ലോ പറയുന്നത്.

കോടതിയും വക്കീലന്‍മാരു പറഞ്ഞ വാക്കുകള്‍ വരെ ചാനലുകളിലിരുന്ന് ചർച്ച ചെയ്തു. ഇത് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബൈജു പൌലോസിനെ 2018 ല്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വെച്ച് ദിലീപ് വിരട്ടി എന്നാണല്ലോ പറയുന്നത്. ഇതിനെ പ്രതിഭാഗം എതിർത്തിട്ടുണ്ട്. അന്ന് ദിലീപ് ഉള്‍പ്പെട്ട കേസ് അങ്കമാലി കോടതിയിലാണെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്നും ദിലീപിന് ജാമ്യം നല്‍കികൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കുന്നു.

അങ്കമാലി കോടതിയില്‍ കേസ് നടക്കുമ്പോള്‍

അങ്കമാലി കോടതിയില്‍ കേസ് നടക്കുമ്പോള്‍ എറണാകുളത്തെ കോടതിയില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥനെ വിരട്ടി എന്നുള്ളതാണ് പ്രോസിക്യൂഷന്റെ കേസ്. അപ്പോള്‍ സ്വാഭാവികമായും കേസ് തള്ളിപ്പോവില്ലേ. വീട്ടില്‍ എല്ലാവരും സുഖമായി ഇരുക്കുന്നല്ലോ എന്ന ചോദ്യത്തില്‍ ഭീഷണി കാണാന്‍ കഴിയില്ല. സുഖമാണോ എന്ന് ചോദിച്ചാല്‍ അതിന് മറ്റൊരു അർത്ഥം കാണേണ്ടതില്ലെന്നും കോടതി പറയുന്നു.

അന്വേഷണവുമായി സഹകരിക്കുകയും ഫോണുകള്‍ കൈമാറി

അന്വേഷണവുമായി സഹകരിക്കുകയും ഫോണുകള്‍ കൈമാറിയെന്നും പ്രതിഭാഗം പറയുന്നു. അതിനെ അങ്ങനെ തന്നെ കാണണമെന്ന് പറഞ്ഞ കോടതി ജസ്റ്റിസ് വിആർ കൃഷ്ണയ്യർ എഴുതിയ ചില വിധികളും പരാമർശിച്ചു. ഈ കേസിന് ഒരുപാട് മീഡിയ ശ്രദ്ധ കിട്ടിയിട്ടുണ്ട്. അത് കാരണം തന്നെ കോടതിയുടെ പണികള്‍ നേരാവണ്ണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. കോടതിയുടെ പ്രവർത്തി ദിവസത്തെപ്പോലും മോശമായ രീതിയില്‍ പരാമർശിക്കുന്നുവെന്നും ജഡ്ജി പറയുന്നതായും ശാന്തിവിള ദിനേശ് ചൂണ്ടിക്കാണിക്കുന്നു.

33 മണിക്കൂർ അന്വേഷണ ഉദ്യോഗസ്ഥന്‍മാർ ദിലീപിനെ ചോദ്യം ചെയ്തു

33 മണിക്കൂർ അന്വേഷണ ഉദ്യോഗസ്ഥന്‍മാർ ദിലീപിനെ ചോദ്യം ചെയ്തു. അത് കഴിഞ്ഞാണ് ഫോണുകള്‍ ഹാജരാക്കാന്‍ പറഞ്ഞത്. അപ്പോഴാണ് തനിക്ക് അനുകൂലമായ ചില തെളിവുകള്‍ എടുക്കാന്‍ വേണ്ടി ആ ഫോണുകള്‍ മുംബൈയിലേക്ക് അയച്ച കാര്യം പറയുന്നത്. അതിനെ ഇവിടുത്തെ മാധ്യമങ്ങള്‍ നിശിതമായ രീതിയിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന് വേണമെങ്കില്‍ ഫോണുകളെല്ലാം നശിപ്പിച്ചു എന്ന് പറയാമായിരുന്നു. എന്നാല്‍ ദിലീപ് അതല്ല ചെയ്തതെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാണിക്കുന്നു.

സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+