Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ കാശ് അടിച്ചെടുക്കാനല്ലേടെ നിന്റെ അച്ഛന്റെ ശ്രമം എന്ന് അധ്യാപകൻ മകനെ കളിയാക്കി;ബാലചന്ദ്രകുമാർ

കൊച്ചി; ദിലീപിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും കടുംബത്തേയും ദിലീപ് അനുകൂലികൾ അധിക്ഷേപിക്കുകയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. തന്റെ മകനുൾപ്പെടെ സ്കൂളിൽ നിന്നും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്

1

അന്വഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് മറ്റ് ആളുകൾ കൂടി മൊഴികൾ പറഞ്ഞിട്ടുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരം. അതിലൊരാളാണ് സലീം എന്ന് പറയുന്ന വിദേശ വ്യവസായി. അയാളുടെ മൊഴിയോ മറ്റ് വിശദാംശങ്ങളോ ഒന്നും തനിക്ക് അറിയില്ല. പലരും ഭയപ്പെട്ട് മാറി നിൽക്കുകയാണ്.

2

ദിലീപ് മറ്റ് പലരോടും ഇക്കാര്യങ്ങൾ പറഞ്ഞുവെന്നത് പലരും നമ്മളോട് പറഞ്ഞിരുന്നു. എന്നാൽ അവരൊക്കെ മുന്നോട്ട് വന്ന് മൊഴികൊടുക്കാൻ തയ്യാകുമോയെന്ന് എന്ന് കണ്ടറിയാം. കാരണം ഇപ്പോ എന്റെ ഉദാഹരണം തന്നെ എടുക്കുക. ഇപ്പോൾ ഞാൻ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നപ്പോൾ വ്യക്തിപരമായും സാമൂഹികപരമായും കുടുംബപരമായുമെല്ലാം ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എല്ലാവരും കാണുന്നുണ്ട്.

3

ഇപ്പോൾ തനിക്കെതിരെ രണ്ടാമത്തെ പീഡന കേസ് റെഡിയാക്കി കൊണ്ടിരിക്കുകയാണെന്നാണ് തനിക്ക് ലഭിച്ച വിവരം. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് കാണിച്ച് കൊടുക്കുന്ന പാഠങ്ങൾ ഇതൊക്കെയാണ്. അപ്പോൾ സ്വാഭാവികമായും കുടുംബവും ഭാര്യയും കുട്ടികളും ഉള്ളവരൊക്കെ തുറന്ന് പറയാൻ മുന്നോട്ട് വരണം എന്നില്ല. കാരണം അവർ റഫറൻസിന് എടുക്കുന്നത് ബാലചന്ദ്രകുമാറിന് വന്ന് കൊണ്ടിരിക്കുന്ന ജീവിതമാണ്.

Recommended Video

cmsvideo
    Former judges Sudeep response to Dileep has been granted bail
    4

    തനിക്കെതിരെ പീഡനക്കേസ് വന്ന സമയത്ത് തന്റെ മകനെ ഇക്കാര്യം പറഞ്ഞ് കൊണ്ട് അവന്റെ സ്കൂളിലെ അധ്യാപകൻ കളിയാക്കി. പത്താം ക്ലാസിലാണ് എന്റെ മകൻ പഠിക്കുന്നത്. ദിലീപിന്റെ കൈയ്യിൽ നിന്നും കാശ് അടിക്കാനല്ലേടാ നിന്റെ അച്ഛന്റെ നീക്കം. ഇപ്പോഴത്തെ നിന്റെ അച്ഛന്റെ അവസ്ഥ കണ്ടോ എന്നൊക്കെ പറഞ്ഞാണ് അവനെ കളിയാക്കിയത്.

    5

    എന്റെ മകന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അവൻ വീട്ടിലേക്ക് കരഞ്ഞു വന്നു. എന്റെ ബന്ധുവിനോടാണ് അവൻ ഇക്കാര്യം പറഞ്ഞത്. അദ്ദേഹമാണ് എന്നോട് പറഞ്ഞത്. ഇപ്പോൾ ഞാൻ ഡിഇഒയ്ക്ക് പരാതി കൊടുക്കാന്‍ പോവുകയാണ്. ഭാര്യക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാരിയായ സ്ത്രീയാണ് തന്നെ കുറിച്ച് മോശമായി യുട്യൂബിലൂടെ പറയുന്നത്.

    6

    ദിലീപിനെതിരെ ആരെങ്കിലും മുന്നോട്ട് വരാൻ തയ്യാറായിട്ടുണ്ടെങ്കിൽ ബാലചന്ദ്രകുമാറിന്റെ അനുഭവം കണ്ട് പിന്തിരിയട്ടെ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് എനിക്കെതിരേയും കുടുംബത്തിനെതിരേയുമെല്ലാം വ്യാജ പരാതികൾ വരുന്നത്. സമൂഹത്തിൽ ഒറ്റപ്പെടുത്താനാണ് ഉദ്ദേശം. അദ്ദേഹത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് നെയ്യാറ്റിൻകര. ദിലീപ് കാശ് വാരിയെറിഞ്ഞാണ് കാര്യങ്ങൾ ചെയ്യുന്നത്, ബാലചന്ദ്രകുമാർ പറഞ്ഞു.

    7

    ഇനി അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും കേസിൽ തന്റെ മുന്നോട്ടുള്ള നീക്കം. ഒരു മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്രത്തോളം വാദങ്ങളൊക്കെ ആദ്യത്തെ സംഭവമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ജാമ്യം മാത്രമാണ് അനുവദിച്ചത്. അല്ലാതെ കേസ് വേണ്ടെന്ന് വെച്ചിട്ടില്ല. ഞാൻ കൊടുത്ത തെളിവുകൾ വെച്ചാണ് കേസ് എടുത്തതെങ്കിലും ദിലീപിനെതിരെ നിരവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

    8

    മുൻകൂർ ജാമ്യാപേക്ഷയിലെ വിധിയെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ ദിലീപ് പ്രബലനാണ് എന്ന് മാത്രമാണ് പറയാനുളളത്. എന്തും സംഭവിക്കാം, ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്കെതിരായ പീഡന ആരോപണത്തിലും ബാലചന്ദ്രകുമാർ പ്രതികരിച്ചു. തനിക്ക് ആ സ്ത്രീയെ കുറിച്ച് അറിയില്ല. ഇന്ന് അവരെ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചിട്ടും അവർ വന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

    9

    അപ്പോൾ സ്വാഭാവികമായും ദിലീപും ദിലീപ് വാദികളും ചേർന്ന് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ. അവർ കേസിന് മുന്നോട്ട് വരട്ടെ, എന്നാൽ നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.

    ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+