ദിലീപിന് അടുത്ത കുരുക്കിന് നീക്കം; യാത്ര നിയന്ത്രിച്ചേക്കും, മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങി. സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി കിട്ടുന്നതോടെ ഹൈക്കോടതിയിലെ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കും. വെറുതെവിട്ട പ്രതികള്‍ക്ക് കൂടി തിരിച്ചടിയാകുന്ന ചില നീക്കങ്ങള്‍ ആകും ആദ്യം സംസ്ഥാന സര്‍ക്കാര്‍ നടത്തുക.
കേസിലെ ആദ്യ ആറ് പ്രതികളെ മാത്രമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. ദിലീപ് ഉള്‍പ്പെടയുള്ള ബാക്കി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. വിധി വന്ന പിന്നാലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ദിലീപിനെ അനുകൂലിക്കുന്ന പലരും വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.

അപ്പീല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. ചൊവ്വാഴ്ച അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. താന്‍ കടന്നുപോയ ദിനങ്ങള്‍ സംബന്ധിച്ച് അവര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി നടിയെ ആശ്വസിപ്പിച്ചു. അപ്പീലുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. വൈകാതെ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കും.
വെറുതെ വിട്ട പ്രതികളുടെ ജാമ്യം നിയന്ത്രിക്കണം എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും. ഇതുസംബന്ധിച്ച് ഇടക്കാല നിര്‍ദേശം നല്‍കണമെന്നും ഉന്നയിക്കും. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചാല്‍ പ്രതികള്‍ കോടതിയുടെ നിയന്ത്രണത്തിലാകും. വിദേശയാത്രകളും മറ്റും നിയന്ത്രിച്ചേക്കാം. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ നിയന്ത്രണമുണ്ടാകുക.
ഇത്തരം ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കൂടുതല്‍ തിരിച്ചടിയാകുക ദിലീപിന് ആയിരിക്കും. മറ്റു പ്രതികള്‍ സാധാരണ ജീവിതം നയിക്കുന്നവരാണ്. അതേസമയം, മാര്‍ട്ടിന്റെ പഴയ വീഡിയോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. അതിജീവിതയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തുന്ന വിഡീയോ നിയമലംഘനമാണ് എന്നാണ് വിലയിരുത്തല്‍.
പ്രമുഖര്‍ക്കെതിരെ നടപടി ഉണ്ടായേക്കും
അതിജീവിത ആക്രമിക്കപ്പെടുന്ന ദിവസം കൊച്ചിയിലേക്ക് വന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാര്ട്ടിന്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. അഞ്ച് വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ വേളയില്‍ പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദിലീപിനെ ന്യായീകരിച്ചുള്ള വീഡിയോയില്‍ അതീജീവിതയുടെ പേര് വെളിപ്പെടുത്തുന്നുമുണ്ട്.
വിചാരണ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചവരില്‍ മാര്‍ട്ടിനും ഉള്‍പ്പെടും. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ദിലീപിനെ അനുകൂലിക്കുന്ന പ്രമുഖര്‍ ഉള്‍പ്പെടെ മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇരയുടെ ഐഡന്റിറ്റി തിരിച്ചറിയും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ നടപടി മാര്‍ട്ടിന്റെ വീഡിയോയുടെ കാര്യത്തിലും സ്വീകരിച്ചേക്കാം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications