'വിധി മൊത്തം മാറാം, സൂര്യനെല്ലി കേസിൽ അടക്കം മേൽ കോടതിയിൽ സംഭവിച്ചത്', പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്കുളള ശിക്ഷാ വിധിയോട് പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പ്രമുഖ നടനെ വിട്ടയച്ചതിൽ അതിജീവിതയ്ക്ക് എതിർപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സൂര്യനെല്ലി അടക്കമുളള കേസുകളിൽ മേൽക്കോടതിയിൽ ചെന്നപ്പോൾ വിധി മാറിയിട്ടുളളതാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടിലാണ് കുറിപ്പ്. '' പ്രമുഖ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്, 50000 രൂപ വീതം പിഴയും ബഹു കോടതി ചുമത്തി. നല്ല കാര്യം. 6 പ്രതികളിൽ ഒരാൾ ഒരു വിജീഷ് ആണ് ട്ടോ. ശിക്ഷ വിധിക്കുന്നതിനു മുമ്പ് അവസാനമായി എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്റെ നാട് കണ്ണൂർ ജയിലിനു അടുത്താണെന്നും അതിനാൽ കണ്ണൂർ ജയിലിലോട്ട് മാത്രമേ അയക്കാവു എന്നും ജഡ്ജിയോട് അപേക്ഷിച്ചു.
(വിജീഷ് എന്താ ജോലിയുടെ ട്രാൻസ്ഫർ ആണോ അപേക്ഷിക്കുന്നെ? എല്ലാ ജയിലിലും ഭക്ഷണം ഒന്നല്ലേ? വീടിനു അടുത്തുള്ള ജയിൽ മതി എറണാകുളം ജയിൽ വേണ്ട എന്നൊക്കെ ആണ് അപേക്ഷ.. കഷ്ടം ) കോടതി വിധിയിൽ പ്രമുഖ നടനെ കുറ്റ വിമുക്തനാക്കിയതിൽ ഒരു വിഭാഗം ആളുകൾ വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.

24 സാക്ഷികൾ കൂറ് മാറിയതിനു പുറകിൽ ആര്, അവരെ ശക്തമായി സ്വാധീനച്ചത് ആര്? മെമ്മറി കാർഡ് നഷ്ടപെട്ടത് എങ്ങനെ? നടി ആക്രമിക്കപെട്ട ഉടനെ ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു പ്രമുഖ നടി വാദിച്ചു etc തുടങ്ങി നിരവധി വിവാദങ്ങൾ ആണ് ചിലർ ചൂണ്ടി കാണിക്കുന്നത്. പിന്നെ വിധി പറയുവാൻ 8 വർഷം എടുത്തതും പലർക്കും വേദനയായി.
( വാൽ കഷ്ണം...നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിരപരാധി എന്ന് കണ്ട് വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ ഇയ്യടുത്ത് ഉണ്ടായ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും. ) അതിജീവിതക്ക് വിധിയിൽ പ്രമുഖ നടനെ ഒഴിവാക്കിയതിൽ വിയോജിപ്പ് ഉണ്ടെങ്കിൽ ഹൈകോടതിയിൽ ചെല്ലാവുന്നതാണ്.. മുമ്പ് സൂര്യനെല്ലി കേസിൽ അടക്കം പല കേസിലും മേൽ കോടതിയിൽ ചെന്നപ്പോൾ വിധി മൊത്തം മാറിയിരുന്നു.'












Click it and Unblock the Notifications