ഫെഫ്കയില്‍ പൊട്ടിത്തെറി, ആഷിഖ് അബു രാജിവെച്ചു; 'സംഘടനയുടെ നിലപാട് കാപട്യം'
കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബു രാജി വെച്ചു. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണ് എന്ന് ആഷിഖ് അബു വ്യക്തമാക്കി. പല വിഷയങ്ങളിലും നേതൃത്വത്തിന്റെ നിലപാട് കാപട്യം നിറഞ്ഞതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബു രാജി വെച്ചത്. രാജിക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെയാണ് ആഷിഖ് അബു അറിയിച്ചത്.
2009 ഒക്ടോബറില്‍ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതല്‍ താന്‍ ഈ സംഘടനയില്‍ അംഗമാണ് എന്നും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സംവിധായകരുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ 2012 ഒരു സിനിമയുടെ നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച തന്റെ പരാതിയില്‍ യൂണിയന്‍ അന്യായമാണ് ഇടപെട്ടത് എന്ന് ആഷിഖ് അബു കുറ്റപ്പെടുത്തി.

'അതേ നിര്‍മ്മാതാവിന്റെ മറ്റൊരു ചിത്രം നിര്‍മ്മാണത്തില്‍ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും സംഘടനയില്‍ ഈ വിഷയം ഉയര്‍ത്തിയത്. എന്നാല്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഇതേ നിര്‍മ്മാതാവിന്റെ സിനിമയുടെ റിലീസ് സമയത്ത് പോലും ഫെഫ്കയില്‍ നിന്ന് ഈ തുകക്ക് വേണ്ടി സമ്മര്‍ദം ഉണ്ടായില്ല. ഏറെ വൈകിയിട്ടും അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്,' ആഷിക് അബു പറഞ്ഞു.
പരാതിയില്‍ ഇടപെട്ട സംഘടന തങ്ങള്‍ക്കവകാശപെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണം എന്നാവശ്യപ്പെട്ടു എന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഫെഫ്കയുടെ ഓഫീസില്‍ നിന്ന് ഒരു ദിവസം ലഭിച്ചത് മൂന്ന് ഫോണ്‍ കോളുകളാണ് തനിക്ക് ലഭിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷന്‍ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് സിബി മലയിലിനോട് താന്‍ പറഞ്ഞെന്നും അദ്ദേബം കൂട്ടിച്ചേര്‍ത്തു,
തുടര്‍ന്ന് സിബി മലയിലുമായി വാക്ക് തര്‍ക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിലായിരുന്നു സിബി മലയില്‍. എന്നാല്‍ തൊഴിലാളി സംഘടന പരാതിയില്‍ ഇടപെടുന്നതിന് കമ്മീഷന്‍ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ തന്നോട് നിര്‍ബന്ധപൂര്‍വം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും ആഷിഖ് അബു പറഞ്ഞു. മനസില്‍ ശപിച്ച് കൊണ്ടാണ് താന്‍ ചെക് എഴുതി കൊടുത്തുവിട്ടത് എന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതില്‍ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയില്‍ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പകലില്‍ നിന്ന് 20 ശതമാനം ' സര്‍വീസ് ചാര്‍ജ് ' സംഘടന വാങ്ങി. എനിക്ക് നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തില്‍ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല,' ആഷിഖ് പറയുന്നു.
അന്ന് തന്നെ താന്‍ സംഘടനയില്‍ നിന്നും അകന്നിരുന്നു എന്നും എന്നാല്‍ ഒരു തൊഴിലാളി സംഘടന എന്ന നിലയില്‍ വീണ്ടും വരി വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടര്‍ന്ന് പോരികയായിരുന്നു എന്നും ആഷിഖ് അബു പറഞ്ഞു. എന്നാല്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പിന്നെ സംഘടന പുലര്‍ത്തുന്നത് കുറ്റകരമായ മൗനമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'പത്രകുറിപ്പെന്ന പേരില്‍ പുറത്തിറങ്ങുന്ന കുറച്ചു വാചക കസര്‍ത്തുകള്‍, പഠിച്ചിട്ടു പറയാം, വൈകാരിക പ്രതികരണങ്ങള്‍ അല്ല വേണ്ടത് എന്ന നിര്‍ദേശം എന്നിവയൊക്കെ ഒരംഗം എന്ന നിലയില്‍ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നതായി അറിയിക്കുന്നു,' ആഷിഖ് അബു പറഞ്ഞു.












Click it and Unblock the Notifications