സുരേന്ദ്രന് മമധര്‍മ്മയ്ക്ക് പത്തിന്റെ പൈസ തന്നിട്ടില്ല; 10000 രൂപയെങ്കിലും വച്ച് നല്‍കണമെന്ന് അലി അക്ബര്‍
കൊച്ചി: മലബാര്‍ കലാപം പ്രമേയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുടെ ട്രെയിലര്‍ അടുത്തിടെ അലി അക്ബര്‍ പങ്കുവച്ചിരുന്നു. കൂടാതെ വയനാട്ടില്‍ നടന്ന ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ അലി അക്ബര്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്നും റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

പൊതു ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ടാണ് അലി അക്ബര്‍ 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം നിര്‍മ്മിച്ചത്. ഒരു കോടിയില്‍ അധികം രൂപ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി അക്കൗണ്ടില്‍ എത്തിയെന്നാണ് അലി അക്ബര്‍ അറിയിച്ചത്. സിനിമയ്ക്കായി അലി അക്ബറിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ.

എന്നാല്‍ ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് അലി അക്ബര്‍. കടുത്ത സംഘപരിവാര്‍ അനുകൂലിയാണ് അലി അക്ബര്‍.ഈ ചിത്രം നിര്‍മ്മിക്കുന്നത് സംഘപരിവാറിന് വേണ്ടിയാണെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് ബിജെപി നേതാക്കള്‍ ആരും തന്നെ പണം സംഭാവന നല്‍കിയില്ലെന്നും അലി അക്ബര്‍ പറയുന്നു. കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍ നേതാക്കളുടെ പേരാണ് അലി അക്ബര്‍ എടുത്തുപറഞ്ഞത്. അലി അക്ബറിന്റെ വാക്കുകളിലേക്ക്...

മമധര്‍മ്മയ്ക്ക് ജനങ്ങള്‍ ഒന്നേ മുക്കാല്‍ കോടി രൂപ ജനങ്ങള്‍ നല്‍കിയെന്നാണ് അലി അക്ബര്‍ പറയുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പത്തിന്റെ പൈസ തന്നിട്ടില്ല. എന്‍ രാധാകൃഷ്ണനും ഇതുവരെയായിട്ടും പത്തിന്റെ പൈസ തന്നിട്ടില്ല. അങ്ങനെ എങ്കിലും പറഞ്ഞ് കുറച്ച് പൈസ നല്‍കിപ്പിക്കാന്‍ പറയിക്കൂ എന്ന് അലി അക്ബര്‍ പറഞ്ഞു. പബ്ലിക് വോയിസ് കേരളയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അലി അക്ബര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംഘപരിവാറിന്റെ സിനിമയാണെന്ന് പറഞ്ഞിട്ട്, ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ബിജെപി നേതാക്കളൊക്കെ ഒരു പതിനായിരം രൂപവച്ച് അലി അക്ബറിന് തരണം. എന്റെ കയ്യില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടെന്നും അലി അക്ബര്‍ വ്യക്തമാക്കി. സുരേന്ദ്രന് അടക്കം കുറച്ച് പൈസ തരണം. വാരിയംകുന്നനെ ഹീറോയാക്കി എടുക്കുന്നവര്‍ക്ക് മുസ്ലീം ലീഗ് 15 കോടി ഓഫര്‍ ചെയ്തില്ലേ. അന്ന് ഇവരൊക്കെ എവിടെയായിരുന്നെന്നും അലി അക്ബര്‍ ചോദിക്കുന്നു.

മമധര്‍മ്മ എന്ന് പറയുന്നത് എന്റെ ധര്‍മ്മാണ്. അനീതിക്കെതിരെ ഇവിടെയുള്ള സാധാരണക്കാരന്റെ റിയാക്ഷനാണ് മമധര്‍മ്മ. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചവരാണ് എസ്ഡിപിഐക്കാരെന്നും അദ്ദേഹം പറയുന്നു. ജമാഅത്തെ മുതല്‍ ഹാര്ഡ്കോറായിട്ടുള്ള എല്ലാ ഇസ്ലാമിസ്റ്റുകളും സുഡിപ്പി വിഭാഗത്തില്‍പ്പെടുമെന്നാണ് അലി അക്ബര്‍ പറയുന്നത്. ജിഹാദികളെ വിളിക്കുന്ന പേരാണ് സുഡാപ്പീസ് എന്നും അദ്ദേഹം പറയുന്നു.

കുഞ്ഞുങ്ങളെ അരിഞ്ഞവര്‍, സ്ത്രീകളെ ബലാത്സഗം ചെയ്തവര്‍. വംശഹത്യ നടത്തിയവര്‍, എവിടെയാണ് ഇവര്‍ സമാധാനം നല്‍കിയിട്ടുള്ളതെന്ന് അലി അക്ബര്‍ ചോദിക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലേക്ക് മതഭ്രാന്തന്മാരെ അയക്കുന്നത് ആരാണ്. ജിഹാദികള്‍ക്ക് ജയ് വിളിക്കുന്നവരെ ഒക്കെ തല്ലിക്കൊല്ലണം. വെടിവച്ചുകൊല്ലണമെന്ന് അലി അക്ബര്‍ പറഞ്ഞു.

മുസ്ലീങ്ങള്‍ മോശക്കാരാണെന്ന് ഞാന്‍ പറഞ്ഞില്ല. ഒരു വിഭാഗം ഇസ്ലാമിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആ വിഭാഗത്തെ മുസ്ലീങ്ങള്‍ ഇല്ലതാക്കണം. അതാണ് എന്റെ അഭിപ്രായം. അതിന് വേണ്ടിയാണ് ഞാന്‍ പൊരുതുന്നത്. ഈ പറയുന്ന കശ്മലന്മാര് മുഹമ്മദ് നബിയുടെ മുടിയാണെന്ന് പറഞ്ഞ് വെള്ളം കലക്കി കുടിപ്പിക്കുന്നവരെ, തുപ്പിക്കുടിപ്പിക്കുന്നവരെ, ജിഹാദിന് പ്രേരിപ്പിക്കുന്നവരെ, ഇവിതുത്തെ ഹൈന്ദവ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി സ്വന്തം മതത്തിലേക്ക് കൊണ്ടുവരുന്നവരെയൊക്കെ ചാട്ടവാറില്‍ അടിക്കണമെന്ന് അലി അക്ബര്‍ പറയുന്നു.

എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം, ഖുറാനില്‍ അത് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നാല്‍ മതി. അങ്ങനെ ജീവിക്കാന്‍ പറ്റില്ലേ, എന്റെ ചെറുപ്പത്തില്‍ ഉറൂസിന് പോകുന്നത് മുസ്ലീങ്ങള്‍ ആയിരുന്നില്ല. നാട്ടിലെ ഹിന്ദുക്കളാണ് ഉറൂസിന് പോകുന്നത്. അവര്‍ ഉറൂസിന് പോകുമ്പോള്‍ കൊണ്ടുവരുന്ന ശര്‍ക്കര ജിലേബി വളരെ പ്രിയത്തോട് വാങ്ങിച്ച് കഴിച്ച ആളാണ് ഞാന്‍ എന്നും അലി അക്ബര്‍ വ്യക്തമാക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications