റോള്‍ വേണമെന്ന് ആവശ്യപ്പെട്ടു, ആദ്യ ഭാര്യയുടെ വിയോഗം രമേശിനെ തളര്‍ത്തിയിരുന്നുവെന്ന് സംവിധായകന്‍
പ്രമുഖ സീരിയല്‍-സിനിമാ താരം രമേശ് വലിയശാലയുടെ ആത്മഹത്യ മിനിസ്‌ക്രീന്‍ താരങ്ങളെയും സിനിമാ താരങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ പലരും അടുത്തറിയാവുന്ന ആളെന്ന നിലയില്‍ അനുശോചനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. രമേശ് അവസാനമായി അഭിനയിച്ച സിനിമയുടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം നിര്‍ണായകമായ ചില വിവരങ്ങളാണ് വ്യക്തമാക്കുന്നത്. കണ്ണന്റെ വരാല്‍ എന്ന ചിത്രത്തിലാണ് രമേശ് അവസാനമായി അഭിനയിച്ചത്.

ഈ ചിത്രത്തിലെ വേഷത്തിനായി ഇങ്ങോട്ട് വിളിച്ചാണ് രമേശ് ആവശ്യപ്പെട്ടതെന്ന് കണ്ണന്‍ താമരക്കുളം പറയുന്നു. ഒന്നരമാസം മുമ്പാണ് ഇക്കാര്യം രമേശ് ആവശ്യപ്പെട്ടത്. തന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഉടനെ തന്നെ ഞാന്‍ വേഷം കൊടുക്കുകയായിരുന്നു. മൂന്ന് ദിവസം വരാലിന്റെ ലൊക്കേഷനില്‍ രമേശ് ഉണ്ടായിരുന്നുവെന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. പ്രകാശ് രാജ് സാറുമൊക്കെ കോമ്പിനേഷന്‍ സീന്‍ രമേശിന് ഉണ്ടായിരുന്നുവെന്നും കണ്ണന്‍ താമരക്കുളം പറയുന്നു.

പ്രകാശ് രാജുമായുള്ള കോമ്പിനേഷന്‍ സീനൊക്കെ വന്നപ്പോള്‍ തന്നെ ഭയങ്കര ഹാപ്പിയായിരുന്നു രമേശ്. കുറേ നാളുകള്‍ക്ക് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശം അദ്ദേത്തിനുണ്ടായിരുന്നു. തന്നെ കെട്ടിപ്പിച്ച്, സന്തോഷത്തോടെയാണ് പോയത്. എന്താണ് പെട്ടെന്ന് ഇങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് അറിയില്ല. അദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി തനിക്ക് അറിയല്ലെന്നും കണ്ണന്‍ താമരക്കുളം പറഞ്ഞു. എന്നാല്‍ ആദ്യ ഭാര്യയുടെ മരണം രമേശിനെ വലിയ രീതിയില്‍ വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു അദ്ദേഹം.

രമേശ് വലിയശാലയുടെ വിയോഗം തന്നെ വിളിച്ച് അറിയിക്കുന്നത് നിര്‍മാതാവ് ഗിരീഷേട്ടനാണ്. ഉറക്കത്തിലായിരുന്നു ഞാന്‍. ഇത് കേട്ട് ഉണര്‍ന്ന ഞാന്‍ തരിച്ച് പോയി. ഒരു മണിക്കൂറോളമാണ് ആ ഷോക്കില്‍ ഞാന്‍ ഇരുന്നത്. എനിക്ക് ഇരുപത് വര്‍ഷത്തിലേറെയായി അറിയുന്നയാളാണ് പോയത്. അത്രയും കാലം ഞങ്ങള്‍ സുഹൃത്തുക്കളാണ്. മിന്നാരം എന്ന സീരിയല്‍ ഞാന്‍ സംവിധാനം ചെയ്തപ്പോള്‍ അതിലും അഭിനയിച്ചിരുന്നു രമേശ്. ദീര്‍ഘകാലം പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഒന്നരമാസം മുമ്പാണ് എന്നെ വിളിച്ചത്. എനിക്ക് നിങ്ങളുടെ സിനിമയില്‍ നിര്‍ബന്ധമായും അഭിനയിക്കണമെന്നും അന്ന് പറഞ്ഞു.

അന്നെന്നോട് എന്റെ സിനിമയിലേക്ക് എന്താ വിളിക്കാത്തത് എന്നൊക്കെ രമേശ് ചോദിച്ചു. എനിക്കൊരു വേഷം തന്നേ പറ്റൂ എന്ന് തറപ്പിച്ച്ു പറഞ്ഞു. വരാലില്‍ അദ്ദേഹത്തിനുണ്ടായിരുന്നത് അത്യാവശ്യം നല്ല കഥാപാത്രം തന്നെയായിരുന്നു. അദ്ദേഹമത് നന്നായി അഭിനയിക്കുകയും ചെയ്തു. താനും അനൂപ് മേനോനും അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് തമ്മില്‍ പറയുകയും ചെയ്തു. വിരുന്ന് എന്ന സിനിമയിലും ഒരു വേഷം വേണം രമേശ് തന്നോട് പറഞ്ഞിരുന്നതായും സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.

നടനും അവതാരകനുമായ മിഥുന്‍ രമേശും താരത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. പണ്ട് സീരിയല്‍ അഭിനയിക്കുന്ന കാലം തൊട്ടു അറിയാവുന്ന ആളാണ് രമേഷേട്ടന്‍. ഈയിടക്ക് ഇന്ദ്രന്‍സ് ചേട്ടന്‍ നായകനാകുന്ന ' ജമാലിന്റെ പുഞ്ചിരി ' എന്ന ചിത്രത്തില്‍ വീണ്ടും അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചു. ഇന്ന് രാവിലെ ഈ മരണവാര്‍ത്ത കേട്ട് സത്യം പറഞ്ഞാല്‍ വിശ്വസിക്കാനായില്ല. ആദരാഞ്ജലികള്‍ എന്ന് മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രമേശ് എന്തിന് ഇത് ചെയ്തു എന്ന് മനസ്സിലാകുന്നില്ലെന്നാണ് നടന്‍ സാജന്‍ സൂര്യ പറയുന്നത്. രണ്ട് ദിവസം മുമ്പ് വരെ വരാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അദ്ദേഹം. വളരെ ഹാപ്പിയായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. ഇത്രയും സമയം കൊണ്ട് എന്താണ് മാറിയതെന്ന് അറിയില്ല. രണ്ടോ മൂന്നോ വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഒരു മകനും അദ്ദേഹത്തിനുണ്ട്. കുടുംബ ജീവിതമെല്ലാം ഹാപ്പിയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്നറിയില്ല. ആരോടും അങ്ങനെയൊന്നും രമേശ് ഷെയര്‍ ചെയ്തിട്ടില്ലെന്നും സാജന്‍ പറഞ്ഞു.
Recommended Video

നാടകത്തിലൂടെയാണ് രമേശ് വലിയശാല കലാമേഖലയിലെത്തുന്നത്. പിന്നീട് സീരിയല്‍ മേഖലയില്‍ ഏറ്റവും തിരക്കുള്ള നടനായി മാറുകയായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു രമേശ്. തിരുവനന്തപുരം ആ്ര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന സമയത്താണ് നാടകത്തില്‍ രമേശ് സജീവമായത്. സംവിധായകനായ ഡോ ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. നിരവധി സുഹൃത്തുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരും ഒരേസ്വരത്തില്‍ ചോദിക്കുന്നത് രമേശ് ഇത് വേണമായിരുന്നോ എന്നാണ്.












Click it and Unblock the Notifications