'നിങ്ങള്‍ ഒന്നര കോടി തന്നില്ലെങ്കില്‍ രണ്ടര കോടി തരാനാളുണ്ട്'... ദിലീപ് കേസില്‍ നാദിര്‍ഷ കോടതിയിലെത്തും
കൊച്ചി: യുവനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷയെ ഇന്ന് കോടതി വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിലാണ് നാദിര്‍ഷ ഹാജരാകുക. കേസിലെ എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് കൂടിയാണ് നാദിര്‍ഷ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കേസിലെ പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായതായി നാദിര്‍ഷയും ദിലീപും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സാക്ഷിവിസ്താരത്തിനിടെ നാദിര്‍ഷ വിശദീകരിച്ചേക്കുമെന്നാണ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട ശേഷം നാദിര്‍ഷയെ ഫോണില്‍ വിളിച്ച് കോടികള്‍ ആവശ്യപ്പെട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 300ലധികം സാക്ഷികളുണ്ട്. ഇതില്‍ 180 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ വിസ്താരവും പൂര്‍ത്തിയായിട്ടുണ്ട്. പ്രതിഭാഗത്തിന് അനുകൂലമായ മൊഴിയാണ് കാവ്യ നല്‍കിയത് എന്നതിനാല്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കാവ്യയെ ഒന്നിലധികം ദിവസങ്ങളില്‍ വിസ്തരിച്ച ശേഷമാണ് നാദിര്‍ഷ വിസ്താരത്തിന് വേണ്ടി കോടതിയില്‍ എത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാദിര്‍ഷക്ക് വന്ന ഫോണ്‍ വലിയ വിവാദമായിരുന്നു. ദിലീപിനെ കുടുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന ആരോപണത്തിന് ഇത് കാരണമായിരുന്നു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്.
Also Read: 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലയാത് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ്. ഇയാളുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു നാദിര്‍ഷയുടെയും ദിലീപിന്റെയും ആക്ഷേപം. ഒന്നര കോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടുവെന്നും പണം കൈമാറിയില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നുമായിരുന്നുവത്രെ ഭീഷണി.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

ദിലീപ് കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഭീഷണി കോള്‍ വന്നതും നടന് പോലീസില്‍ പരാതി നല്കിയതും. ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നായിരുന്നുവത്രെ ഭീഷണി. നിങ്ങള്‍ ഒന്നര കോടി നല്‍കിയില്ലെങ്കില്‍ രണ്ടര കോടി രൂപ നല്കാന് വേറെ ആളുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
Also Read: 1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാം

ഭീഷണിപ്പെടുത്തി വന്ന ഫോണിന്റെ ശബ്ദരേഖയും മറ്റു വിവരങ്ങളും സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി എന്നാണ് വിവാദം കത്തിനിന്ന വേളയില്‍ ദിലീപും നാദിര്‍ഷയുമെല്ലാം സൂചിപ്പിച്ചിരുന്നത്. ദിലീപിനെ നേരിട്ട് വിളിക്കാന്‍ ശ്രമിച്ചു. നടക്കാത്തതിനെ തുടര്‍ന്ന് നാദിര്‍ഷയെയും ദിലീപിന്റെ സഹായിയെയും ഫോണില്‍ ബന്ധപ്പെട്ടാണ് ബ്ലാക്ക്മെയില്‍ ചെയ്തത് എന്നും പരാതിയിലുണ്ട്.

തന്നെ കേസില്‍ കുടുക്കാന്‍ ചില കളികള്‍ നടന്നുവെന്ന സംശയമാണ് ദിലീപ് അന്ന് പ്രകടിപ്പിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താരം ആരോപിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ കാര്യമായ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നതാണ് കണ്ടത്.
Recommended Video

2017 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായി. പിന്നീടാണ് ഭീഷണി കോള്‍ വിവരം പുറത്തുവന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടത് ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. ദിലീപിനെയും നാദിര്‍ഷയെയും ഒരുമിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷമാണ് 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം നടന് ജാമ്യം ലഭിച്ചു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications