റേറ്റിംഗിനായി തരംതാഴുന്നു, വിനായകന് ജാതിയും കറുപ്പ് നിറവും പറഞ്ഞായിരുന്നു പിന്തുണയെന്ന് ശാന്തിവിള
നടന്‍ വിനായകനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്. സത്യത്തില്‍ ഒരാളെ ഇത്രയും ആരും ഹരാസ് ചെയ്യരുതെന്ന് വിനായകനെ പിന്തുണച്ച് ശാന്തിവിള പറഞ്ഞു. പത്രക്കാര്‍ സദാചാരത്തിന്റെ എല്ലാം തികഞ്ഞവരായിരിക്കുകയാണ്. അത്രയും മാധ്യമപ്രവര്‍ത്തകരാണ് അവിടെ എത്തിയത്.
അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ
മനപ്പൂര്‍വം വിനായകനെ പ്രകോപിതനാക്കി. മീടുവിനെ കുറിച്ചെല്ലാം ചോദിച്ച് ഇത്തവണയും വീണ്ടും മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയായിരുന്നു. തെറ്റുകള്‍ ചെയ്യാറില്ലാത്തവരാണോ ഈ മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്താ ചാനലുകള്‍ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്തൊക്കെയാണ് അവര്‍ വിനായകനോട് പറഞ്ഞതെന്നും ശാന്തിവിള ചോദിക്കുന്നു.

വിനായകനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എന്നാല്‍ പുള്ളി വാര്‍ത്താസമ്മേളനം കഴിയാതെ അവര്‍ പോയില്ല. ഈ മാധ്യമപ്രവര്‍ത്തകര്‍ വിനായകനെ ആക്രമിക്കാതിരുന്നത് തിരിച്ച് കിട്ടുമെന്ന് ഭയന്നാവും. പാവപ്പെട്ട വല്ലവനുമാണെങ്കില്‍ അതും നടക്കുമായിരുന്നു. വിനായകന്‍ ഇത്തരം സ്ഥലങ്ങളില്‍ പോകാതിരിക്കുന്നതാണ് നല്ലത്. ഇതൊക്കെ കഴിഞ്ഞ് ഒരു കൂട്ടരുണ്ട്. അവര്‍ വിനായകനെ പിന്തുണച്ച് വരുന്നവരാണ്. ജാതി പറഞ്ഞ് കളിക്കലാണ് ഇവരുടെ പണി. വിനായകന്‍ പുലയനാണ്, വിനായകന്‍ ഹരിജനാണ് എന്നൊക്കെ പറയുന്നു. വിനായകന്‍ കറുത്ത വര്‍ഗക്കാരനാണെന്നും ഇവര്‍ പറയും. വിനായകന്‍ തന്നെ സംബന്ധിച്ച് ഒരു നടനാണ്.

എത്രയോ പേര്‍ മലയാള സിനിമയില്‍ കറുത്തവരായി വന്നിട്ടുണ്ട്. ശ്രീനിവാസനും, അച്ഛന്‍ കുഞ്ഞുമൊക്കെ അതില്‍ വരും. ഇപ്പോഴാണ് സിനിമയില്‍ ജാതിയൊക്കെ വരാന്‍ തുടങ്ങിയത്. കറുപ്പിന്റെ നിറവും ജാതിയൊക്കെയാണ് ഇവര്‍ സംസാരിക്കുന്നത്. വിനായകന്റെ വിഷയത്തില്‍ അപ്പോള്‍ തന്നെ ഇറങ്ങി ഇവര്‍ ജാതീയമായി വേര്‍തിരിച്ച് കളയും. പല വിഭാഗങ്ങളിലേക്കാണ് ഇവര്‍ എല്ലാവരെയും മാറ്റുന്നത്. കലാകാരന്മാരെ ഒരിക്കലും ജാതീയമായ കോണിലേക്ക് മാറ്റരുത്. വിനായകന്‍ പറഞ്ഞ നല്ല കാര്യങ്ങളൊന്നും ഈ മാധ്യമങ്ങള്‍ക്ക് വേണ്ട. അവര്‍ പറഞ്ഞോണ്ടിരിക്കുന്നത് മീടുവിനെ കുറിച്ചാണ്. അവര്‍ക്ക് അത് മാത്രമാണ് അറിയേണ്ടതെന്നും ശാന്തിവിള പറഞ്ഞു.

പത്രക്കാര്‍ ചൊറിഞ്ഞോണ്ടിരുന്നപ്പോഴാണ് വിനായകന്‍ ആ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് നോക്കി അത്തരത്തില്‍ സംസാരിച്ചത്. അവരോട് മാപ്പുപറയുകയാണെന്നും വിനായകന്‍ കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആ പെണ്‍കുട്ടിക്ക് വിഷമമില്ലെങ്കില്‍ ആ പറഞ്ഞ സോറി ഞാന്‍ പിന്‍വലിക്കുമെന്നും വിനായകന്‍ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ ആരെങ്കിലും വിനായകനെ പോലെ തുറന്ന് സംസാരിക്കുമോ? ഞാന്‍ പത്തിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പിട്ടുണ്ടെന്ന് ഏത് താരം പറയുന്നു. ഇവിടെയുള്ളവരെ സദാചാരത്തിന്റെ സംരക്ഷകരാണ്. വിനായകന്‍ പറഞ്ഞത് പോലെ സിനിമയിലെ സ്ത്രീകളെ പറ്റി മാത്രം പറയുന്നത് എന്തുകൊണ്ടാണെന്നും വിനായകന്‍ ചോദിക്കുന്നു.

കേരളത്തിലെ എത്രയോ അപലപകളായ സ്ത്രീകള്‍ പീഡനം അനുഭവിക്കുന്നുണ്ട്. അതൊന്നും ഡബ്ല്യുസിസി ഗൗനിക്കുന്നിയേല്ല നഗ്ന സത്യമാണ് വിനായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. പത്രക്കാര്‍ എല്ലാം തികഞ്ഞവരാണോ. എന്തെല്ലാം വങ്കത്തരങ്ങളാണ് അവര്‍ എഴുതി വിടുന്നത്. കൃത്യമായ ഉത്തരമാണ് വിനായകന്‍ നല്‍കിയിരിക്കുന്നത്. നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് വിനായകന്‍. അത് പറയുന്നത് കേട്ടാല്‍ മനസ്സിലാക്കാം. സ്ത്രീകളെ ആയുധമായി പണ്ടേ ഉപയോഗിക്കാറുണ്ടെന്ന് വിനായകന്‍ പറയുന്നു. ഒറ്റയെണ്ണത്തിനെ ഞാനിപ്പോള്‍ അടുപ്പിക്കാറില്ലെന്നും താരം പറഞ്ഞിരുന്നു. കാരണം എപ്പോഴാണ് കേസ് വരുന്നതെന്ന് പറയാനാവാത്ത അവസ്ഥയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

മലയാളത്തില്‍ ആദ്യമായി വന്ന സിനിമയില്‍ നായികയായി അഭിനയിച്ചവര്‍ പുലയ സ്ത്രീയായതിന് എന്താണ് പ്രശ്‌നം. അത് നായന്മാര്‍ മുടക്കി എന്നൊക്കെയാണ് ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ്. പ്രമാണിമാര്‍ ആ ചിത്രം കാണാന്‍ വന്നില്ല എന്നൊക്കെയാണ് പറയുന്നത്. നൂറു ശതമാനം കള്ളമാണ് അത്. മള്ളൂര്‍ ഗോവിന്ദപ്പിള്ളയെ പോലുള്ള പ്രമുഖരാണ് അത് കാണാനെത്തിയത്. പികെ റോസിയെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ജാതിവാദികള്‍ സ്‌ക്രീനിലേക്ക് കല്ലെറിഞ്ഞെന്നും, തിയേറ്റര്‍ കത്തിച്ചെന്നുമാണ് ഇവര്‍ പറയുന്നത്. റോസി തിരുവനന്തപുരം വിട്ടുപോയി എന്നത് സത്യമാണ്. അവരെ ഒരാള്‍ വിവാഹം ചെയ്തു എന്ന് മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഒരു നായര്‍ യുവാവാണ് അവരെ വിവാഹം ചെയ്തതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications