ഇത്രക്ക് പക മനുഷ്യനുണ്ടാകുമോ? മണിയുടെ ആ ചിത്രത്തിന്റെ പേര് മാറ്റിച്ചു: വിനയന്‍ ചേട്ടാന്ന് വിളിച്ച് നടന്നയാള്‍
കലാഭവന്‍ മണിയുടെ ഒന്‍പതം ചരമവാർഷികത്തില്‍ സംവിധായകന്‍ വിനയന്‍ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമായി മാറുന്നു. കലാഭവൻ മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും തനിക്ക് പോരാടേണ്ടി വന്നിട്ടുണ്ടെങ്കിലും സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ തന്റെ മുന്നിൽ വന്നുപെടാതെ ഓടിമാറുന്ന മണിയേയും താൻ അന്ന കണ്ടിട്ടുണ്ടെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
താന്‍ വിളക്ക് കൊടുത്തി എന്ന ഒറ്റക്കാരണത്താല്‍ കലാഭവന്‍ മണിയെ നായകനാക്കി സലീംബാബ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ പേര് വരെ ഫെഫ്ക ഇടപെട്ട് മാറ്റി എന്ന് മാത്രമല്ല, വീണ്ടും പൂജ നടത്തിച്ചെന്നും വിനയന്‍ കുറിക്കുന്നു. താന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ വർഗ്രൂപ്പ് എന്ന് ഇന്നറിയപ്പെടുന്ന ഫിലിം ഇൻഡസ്ട്രയിലെ വിവരദോഷികളായ ചില സംവിധായകരും നടൻമാരും ചേർന്ന് മലയാള സിനിമയിൽ അന്നു കാട്ടിക്കൂട്ടിയ വൃത്തികേടുകളും വിളിച്ച് പറയാന്‍ സാധിച്ചെന്നും അദ്ദേഹം കുറിക്കുന്നു. വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഞാൻ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി... പിന്നെ കുറേ കഴിഞ്ഞപ്പോൾ ഈ മഹാൻമാരെ ഓർത്ത് ചിരിച്ചു..പക്ഷേ അപ്പോഴും മനസ്സിൽ എവിടോ ഒരു വിങ്ങൽ തോന്നി. ഈ വിളക്കു കൊളുത്തിയ ശ്രീമാൻ ഞാൻ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിൻ സെക്രട്ടറിയായി വിനയൻ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്.. ഇത്രക്കു പക മനുഷ്യനുണ്ടാകാമോ?
പലർക്കും ഇതു കേട്ടാൽ വിശ്വസിക്കാൻ കഴിയില്ല അല്ലേ?ഒരു പാവം മനുഷ്യനായ ശ്രീ സലിം ബാവ സാക്ഷി ആയുണ്ട്.. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചു പറഞ്ഞ സംവിധായകൻ സലിംബാവ ഇന്നും ജീവിച്ചിപ്പുണ്ട് സുഹൃത്തുക്കളേ.. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും. അതുപോലെ ഇവരുടെ നിരവധി നീചമായ കാര്യങ്ങൾ എണ്ണിയെണ്ണി എനിക്കു പറയുവാൻ കഴിയും.
ഒന്നോർത്തു നോക്കൂ.. ഇത്രയും വൃത്തികെട്ട ഫാസിസ്ററ് രീതികൾ സിനിമയിൽ നടപ്പാക്കിയവരാണ് സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ കയറാനും അവാർഡ് കമ്മിറ്റിയിൽ കയറാനും ഒക്ക ഇന്നും കോട്ടും തൈപ്പിച്ചു നടക്കുന്നത്. തൊഴിൽ വിലക്കെന്ന കുറ്റത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സുപ്രീം കോടതിയും ശിക്ഷ വിധിച്ച് ഫൈൻ അടിച്ച മാന്യൻമാരെ കുറിച്ച് നമ്മുടെ സാംസ്കാരിക വകുപ്പിനാണൻകിൽ നല്ല അഭിപ്രായം ആണു താനും.. പാണനാകാൻ പറ്റാത്തതു കൊണ്ടു തന്നെ എന്നോടു വലിയ ദേഷ്യവുമുണ്ട്.
സിനിമയിലെ നന്മമരങ്ങളുടെ തനിനിറം ചാലക്കുടിക്കാരൻ ചംങ്ങാതിയിലൂടെ തുറന്നു കാണിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല. ആ ഞെട്ടലിന്റെ വൈരാഗ്യത്തിൽ ഇന്നും അവരുടെ പിണിയാളുകളെ ക്കൊണ്ട് ആ സിനിമയെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഈ വൈതാളികരുടെ എല്ലാം വായടപ്പിച്ചു കൊണ്ട് ടിവിയിൽ വന്നപ്പോൾ പോലും മഴവിൽ മനോരമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട് റിക്കോഡിട്ട ചിത്രമായിരുന്നു ചാലക്കുടിക്കാരൻ ചംയങ്ങാതി എന്നോർത്താൽ കൊള്ളാം.
മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി മണിയുടെ കഥ പറഞ്ഞുകൊണ്ട് അങ്ങനൊരു ചിത്രം എടുക്കാൻ കഴിഞ്ഞതിലും അതിലൂടെ പലർക്കും പൊള്ളുന്ന സിനിമയിലെ ചില അപ്രിയ സത്യങ്ങൾ പറയാൻ കഴിഞ്ഞതിലും എനിക്ക് ഏറെ അഭിമാനമുണ്ട്. ചാരിതാർത്ഥ്യമുണ്ട്. അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് ഉയർന്നു വരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന കലാഭവൻ മണിയുടെ സ്മാരകം ഇത്രയും കാലം തുടർന്നു ഭരിച്ചിട്ടു പോലും ഇടതു പക്ഷ സർക്കാരിനു പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി എനിക്കു തോന്നുന്നു.. ഉടനെ അതിനൊരു പരിഹാരം ഉണ്ടാവണം എന്നഭ്യർതഥിക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications