കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമാധാനത്തിനു കാരണം കൗശലക്കാര്‍: കാതോലിക്കാ ബാവ

  • By Desk
Google Oneindia Malayalam News

പിറവം: സഭയില്‍ ഉണ്ടായ അസമാധനത്തിനു കാരണം ദൈവം തന്ന രണ്ടവസരങ്ങളും കൗശലപൂര്‍വ്വം വിനിയോഗിച്ചവരാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ കാതോലിക്ക മാര്‍ത്തോമ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ. പാമ്പാക്കുട സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചെറിയപള്ളിയില്‍ സഭയുടെ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമന്‍ ( മുറിമറ്റത്തില്‍) ബാവയുടെ 105 മത് ഓര്‍മ്മപ്പെരുന്നാളില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്ക ബാവ.

1958 ലും, 1995ലും കോടതി വിധികളിലൂടെ നീതിന്യായ വ്യവസ്ഥിതിയിലൂടെ ദൈവം നല്‍കിയ സമാധാനം ഒരുകൂട്ടര്‍ ദുരുപയോഗിച്ചു. സഭയെ അസമാധാനത്തിലും തര്‍ക്കങ്ങള്‍ക്കും വേദിയാക്കി. എന്നാല്‍ ഇപ്പോള്‍ തന്ന ദൈവനിശ്ചയം ആര്‍ക്കും തടുക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കുരുടന്‍മാരായ വഴികാട്ടികളെ നിങ്ങള്‍ക്ക് ഹാ കഷ്ടം എന്ന ദൈവവചനം ഇത്തരുണത്തില്‍ പ്രസക്തമാണ്. ഒന്നാം കാതോലിക്കയുടെ ത്യാഗങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിനു ശേഷം ശാശ്വത ഫലമുണ്ടാകുകയാണെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

katholika bava

അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അധ്യക്ഷനായി.പാമ്പാടി കെ.ജി കോളെജ് അധ്യാപകന്‍ പ്രൊഫ. വിപിന്‍.കെ. വര്‍ഗീസ് എഴുതിയ പരി. ഒന്നാം കാതോലിക്ക ബാവയുടെ ജീവചരിത്ര ഗ്രന്ഥം കാതോലിക്ക ബാവ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു. വികാരി ഫാ.അബ്രാഹം പാലപ്പിള്ളില്‍, ഫാ.ജോണ്‍സ് അബ്രാഹം കോനാട്ട്, ഫാ.എം .സി കുര്യാക്കോസ്, ഫാ.വി .എ മാത്യൂസ്, ഫാ.വി.എം പൗലോസ്, ഫാ.റോബില്‍ മര്‍ക്കോസ്, ഫാ.ജോസഫ് മലയില്‍, ഫാ.ജോസ് തോമസ്, ഫാ.വി.ബി കുര്യാക്കോസ്, ഫാ.ജോണ്‍സി ചോളകത്തില്‍, എന്നിവര്‍ സംസാരിച്ചു.

English summary
Discomposure in malankara orthodox is due to clever people says katholika bhava
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X