പൈപ്പ്‌ലൈനില്‍ സംവാദം നിയമങ്ങള്‍ ലംഘിച്ചെന്ന് സമരസമിതി; എങ്കില്‍ കോടതി തടയില്ലേയെന്ന് ഗെയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പെട്രോളിയം ആന്‍ഡ് മിനെറല്‍ ആക്റ്റിലെ നിബന്ധനകളെല്ലാം കാറ്റി്ല്‍ പറത്തിയാണ് ഗെയില്‍ നിര്‍ദിഷ്ട കൊച്ചി-കൂറ്റനാട്-ബാംഗ്ലൂര്‍-മാംഗ്ലൂര്‍ പൈപ്പ് ലൈന്‍ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നെതന്ന് സമരസമിതി ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.ടി പ്രദീപ് കുമാര്‍. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാട്ടുകാര്‍ നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ കോടതി ഗെയിലിന്റെ പ്രവൃത്തികള്‍ തടയുമായിരുന്നില്ലേ എന്ന് ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ എം. വിജു. നിര്‍ദിഷ്ട ഗെയില്‍ പൈപ്പ്‌ലൈന്‍ സംബന്ധിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തിലാണ് ഇരു പക്ഷവും വാദമുഖങ്ങള്‍ നിരത്തിയത്.

ദേശീയ പാതയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കെഎസ്ആര്‍ടിസി ബസ്‌ ഇടിച്ചു പതിനഞ്ച് ബസ്‌ യാത്രക്കാര്‍ക്ക് പരിക്ക്

പദ്ധതിയില്‍നി്ന്ന 79 കിലോ മീറ്റര്‍ വരുന്ന ജനവാസ മേഖല ഒഴിവാക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് അഡ്വ. വി.ടി പ്രദീപ് കുമാര്‍ പറഞ്ഞു. എന്നാല്‍, ഒരിക്കല്‍ സര്‍വേ നടത്തുകയും അതിനനുസരിച്ച് പൈപ്പുകള്‍ ഡിസൈന്‍ ചെയ്യുകയും ചെയ്തതിനാല്‍ റീ അലൈന്‍മെന്റ് സാധ്യമല്ലെന്ന് എം. വിജു പറഞ്ഞു. മാത്രവുമല്ല, നോട്ടിഫൈ ചെയ്തതല്ലാത്ത സ്ഥലം ഏറ്റെടുക്കുതിന് കോടതിയുടെ വിലക്കുണ്ടെും അദ്ദേഹം ചൂണ്ടിക്കാട്ടി.

debate

ഗെയില്‍ നല്‍കിയ നോട്ടിഫിക്കേഷനിലെ അപാകതകള്‍ പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും വിവരം പോലും ലഭിച്ചില്ല. ലഭിച്ചതില്‍പ്പോലും അപാകതകള്‍ ധാരാളമുണ്ടെും അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാവരെയും നേരത്തെ വിവരം അറിയിച്ചതായി വിജു പറഞ്ഞു. ലൈന്‍ പോകുന്ന സ്ഥലങ്ങളില്‍ ഇടവിട്ട് സര്‍വേ കല്ലുകള്‍ പാകിയിട്ടുണ്ട്. അപാകതകള്‍ പലതും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇനി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാനും ഗെയില്‍ സന്നദ്ധമാണെ് വിജു അറിയിച്ചു.


ജനസംഖ്യ അനുസരിച്ച് സുരക്ഷ ഏറ്റവും കൂടുതല്‍ നല്‍കേണ്ട സ്ഥലങ്ങള്‍ പോലും ഗെയില്‍ അധികൃതര്‍ ചെറിയ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയതായി പ്രദീപ് കുമാര്‍ പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയുടെ കമ്മിഷന്‍ കണ്ടെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ കണ്ടെത്തിയിരുന്നെെങ്കില്‍ അതനുസരിച്ച് കോടതി ഗെയിലിന് നിര്‍ദേശങ്ങള്‍ നല്‍കുമായിരുല്ലോ എന്ന് വിജു ചൂണ്ടിക്കാട്ടി. എല്ലാതരം സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൈപ്പ്‌ലൈനെും അദ്ദേഹം വിശദീകരിച്ചു. കാഥോഡിക് പ്രൊട്ടക്ഷന്‍, സ്‌കാഡ, സുരക്ഷാ വാല്‍വുകള്‍ തുടങ്ങിയവ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേംനാഥ്, സെക്രട്ടറി വിപുല്‍നാഥ്, ട്രഷറര്‍ കെ.സി റിയാസ് എിവരും പങ്കെടുത്തു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Disputes in pipeline regarding breaking the rules; Gail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്