കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവാരത്ത് ചെക്ക്‌പോസ്റ്റ്, അമിതഭാരം കയറ്റിയാല്‍ ലൈസന്‍സ് കട്ട്, പാര്‍ക്കിങ് തടയാന്‍ എസ്‌ഐ; താമരശേരി ചുരത്തെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

താമരശേരി: ചുരം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ചുരം കയറുന്ന 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ തടയാനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. ചുരത്തിലൂടെ 25 ടണ്ണും അതില്‍ കൂടുതലും ഭാരമുള്ള ചരക്കു വാഹനങ്ങള്‍ നേരത്തെ നിരോധിച്ചിരുന്നു. ചുരം റോഡ് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നാണ് ചരക്ക് വാഹനങ്ങള്‍ നിരോധിച്ചത്.

ഫാൻസ് വെട്ടുകിളികളുടെ മുഖംമൂടി വലിച്ച് കീറേണ്ട സമയം അതിക്രമിച്ചു! പാർവ്വതിക്ക് കയ്യടിച്ച് ചിന്മയി
25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ ബദല്‍ റോഡുകളായ കുറ്റ്യാടി ചുരം, നാടുകാണി ചുരം എന്നിവയിലൂടെ പോകണമെന്നായിരുന്നു നിര്‍ദേശം. തോല്‍പ്പെട്ടി, ബാവലി, മുത്തങ്ങ, ലക്കിടി ചെക്‌പോസ്റ്റുകളിലും അമിതഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങള്‍ തടയും. ഇത്തരം വാഹനങ്ങള്‍ കടത്തി വിടുന്നത് മൂലം ചുരത്തില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ താമരശ്ശേരി താലൂക്ക് ഹാളില്‍ യോഗം വിളിച്ചു ചേര്‍ത്തു.

collector

10 ചക്രത്തില്‍ കൂടുതലുള്ള വാഹനങ്ങളും ഇനി താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടില്ല. ഓവര്‍ലോഡ് ക്വാറി സാധനങ്ങള്‍ കയറ്റി വരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സാധനങ്ങള്‍ കയറ്റിയ ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കലക്ടര്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചുരത്തില്‍ അനധികൃത പാര്‍ക്കിങ് നിരോധിച്ച സാഹചര്യത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ കേസെടുക്കും. കഴിഞ്ഞ ദിവസം അനധികൃതമായി വാഹനം നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് 45 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തിരുന്നു. അനധികൃത പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചുരത്തില്‍ ഒരു എസ്.ഐയെ നിയമിക്കും. ശനിയാഴ്ച്ചക്കുള്ളില്‍ ആറ്, ഏഴ്, എട്ട് വളവുകളിലെ കുഴികള്‍ അടയ്ക്കാനും ചുരം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
District administration to rescue Thamarassery pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X