കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നു; വിവാഹ മോചനക്കേസുകളില്‍ വന്‍ വര്‍ധന

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു കാലത്ത് കരുത്തുറ്റ കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ മാതൃകയായിരുന്ന കേരളത്തില്‍ ഇപ്പോള്‍ വിവാഹമോചനകേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നെന്ന് റിപ്പോര്‍ട്ട്. ആറ് മാസത്തിനുള്ളില്‍ 26,885 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം.

രാജ്യത്ത് ഏകദേശം 23.43 ലക്ഷം വിവാഹ മോചനക്കേസുകള്‍ നടക്കുന്നുണ്ട്. ഇതില്‍ 8.36 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണ്. കേരള സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2016 ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് 26, 885 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Divorce

അണുകുടുംബങ്ങളുടെ വരവാണ് കേരളത്തില്‍ ഇത്രയധികം വിവാഹമോചനകേസുകള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ കൂട്ടുകുടുംബമായതിനാല്‍ ദമ്പതിമാര്‍ക്കിടയില്‍ വരുന്ന പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടുമായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് കൂട്ടുകുടുംബങ്ങള്‍ കുറവാണ്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ്ങോ ചര്‍ച്ചകളോ നടക്കുന്നില്ല.

2005, 2006ല്‍ 8456 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 2012 ആകുമ്പോഴേക്കും അത് 24815 ആയി വര്‍ധിച്ചു. എല്ലാ തവണത്തെയും പോലെ തന്നെ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം സര്‍ക്കാര്‍ കണക്ക് പ്രകാരം ജനുവരി 2011 മുതല്‍ 2012 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കുടുംബ കോടതികളില്‍ 44326 വിവാഹമോചന കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്. പാശ്ചാത്യസംസ്‌കാരങ്ങളില്‍ കേരള ജനത ഏറെ ആകൃഷ്ടരാകുന്നതും മദ്യത്തിന്റെ ഉപഭോഗം കൂടുന്നതും വിവാഹബന്ധങ്ങള്‍ തകരാനുള്ള കാരണങ്ങളായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

English summary
Divorce case increased in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X