ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് ബൂസ്റ്റ്: ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലേക്കെന്ന് ഡികെ
നിരവധി ബിജെപി നേതാക്കൾ കോണ്‍ഗ്രസ് പാർട്ടിയിൽ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കര്‍ണാടക പി സി സി പ്രസിഡന്റ് ഡികെ ശിവകുമാർ. "നിരവധി ബിജെപി നേതാക്കളുണ്ട്, മാധ്യമങ്ങൾക്ക് മുന്നിൽ ഇപ്പോള്‍ അവരുടെ പേര് ചര്‍ച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അവരുമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ചർച്ച ചെയ്യുന്നു.
എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഇവരുടെ കോണ്‍ഗ്രസ് പ്രവേശനം. അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും"- ശിവകുമാർ പറഞ്ഞു. താനുമായി നല്ല ബന്ധത്തിലല്ലാത്ത ആളുകൾക്ക് പോലും കോൺഗ്രസിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതാനും ചില ബി ജെ പി എം എല്‍ എമാര്‍ ഉള്‍പ്പടേയുള്ളവരാണ് ഡികെ ശിവകുമാറിന്റെ വലയത്തിനുള്ളിലുള്ളതെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. ഒപ്പം ജെ ഡി എസില്‍ നിന്നുള്ളവരുമുണ്ട്. നേരത്തെ ഒരു ജെ ഡി എസ് എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയുണ്ടാവുമെന്ന് അന്ന് തന്നെ കെ പി സി സി പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു.
മലയാളികളുടെ താരദമ്പതികള്‍; വൈറലായി ദിലിപീന്റെ കാവ്യയുടേയും ചിത്രങ്ങള്‍

വ്യക്തിപരമായ അഭിപ്രായങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടുപോയവര്‍ കോണ്‍ഗ്രസ് എന്ന വികാരം മുന്‍ നിര്‍ത്തി തിരികെ വരണമെന്നാണ് ഡികെ ആവശ്യപ്പെടുന്നത്. "അവർക്ക് എന്നോടോ അല്ലെങ്കിൽ മറ്റാരെങ്കിലുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടാവും. എന്നാൽ അവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അടിസ്ഥാനം ഇത്തരം വ്യക്തിപരമായ കാര്യമായിരിക്കില്ല. പാര്‍ട്ടി താല്‍പര്യം മുന്‍ നിര്‍ത്തിയാവും തീരുമാനം "-അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ ചേരാൻ മറ്റ് പാർട്ടികളിലെ അംഗങ്ങൾ നൽകിയ അപേക്ഷകൾ പരിശോധിക്കാൻ മുതിർന്ന നേതാവ് അല്ലും വീരഭദ്രപ്പയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ശിവകുമാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മറ്റിയാവും നേതാക്കളെ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും പഠിച്ച് കെ പി സി സി അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കമ്മിറ്റിക്ക് രൂപം നല്‍കിയ അന്നുമുതൽ തന്നെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ഭാഗമായി ജെഡി (എസ്)-ൽ നിന്നും ബി ജെ പിയിൽ നിന്നുമുള്ള നിരവധി താഴെത്തട്ടിലുള്ള നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരുന്നു. അതേസമയം, മുൻ ബിജെപി മന്ത്രി സി പി യോഗേശ്വർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശിവകുമാർ തള്ളി."എനിക്ക് ഒരു വ്യക്തിയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല. എന്നാൽ ചിലർ സ്വന്തമായി ഒരു മാർക്കറ്റ് ഉണ്ടാക്കുന്നു. അവർ വാർത്തകൾ സൃഷ്ടിക്കുന്നു," യോഗേശ്വരിനെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു.

2019ൽ കോൺഗ്രസിൽ നിന്ന് കൂറുമാറിയ 14 എംഎൽഎമാർ ബി ജെ പിയിൽ ചേര്‍ന്നെങ്കിലും അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് ശിവകുമാർ പറയുന്നത്. 2023ലെ തിരഞ്ഞെടുപ്പിന് അടുത്ത് അവർക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റിലാണ് വിജയിക്കാന്‍ കഴിഞ്ഞതെങ്കിലും അത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

കർണാടക ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തട്ടകമായ ഹാവേരിയിലെ ഹനഗലിൽ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 2023 ല്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനം എന്ന നിലയില്‍ ഇത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ്. അതുകൊണ്ട് തന്നെയാണ് നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറാവുന്നതെന്നും അവര്‍ അവകാശപ്പെടുന്നു.

7319 വോട്ടിനായിരുന്നു ബി ജെ പിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ബിജെപിയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ ഈ വിജയം ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. മുഖ്യമന്ത്രിക്കെതിരെയാണ് തോല്‍വിയില്‍ പാര്‍ട്ടിയിലെ എതിര്‍ പക്ഷം വിരല്‍ ചൂണ്ടുന്നത്. ജെഡിഎസിന്റെ സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയില്‍ ബിജെപി 31185 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടേയും ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.












Click it and Unblock the Notifications