Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോളർ കടത്ത്: 'മുഖ്യമന്ത്രി റേഡിയോ പോലെ, മറുപടി പറയാത്തത് ഭയം മൂലം', പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: വിവാദ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട് എന്നുളള സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും മൊഴികളില്‍ മുഖ്യമന്ത്രി മറുപടി പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. സഭയില്‍ ബാനര്‍ ഉയര്‍ത്തിയും മുദ്രാവാക്യം മുഴക്കിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യോത്തര വേള തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ നിയമസഭയ്ക്ക് ഉളളില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എംബി രാജേഷ് പ്രതിപക്ഷത്തെ ഓര്‍മ്മപ്പെടുത്തി. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുത് എന്നും സ്പീക്കര്‍ പ്രതിപക്ഷത്തെ അംഗങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ സഭാ നടപടികളോട് സഹകരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചു.

ക്ലാസിക് ലുക്കിൽ ഷംന കാസിം, കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

11

മുഖ്യമന്ത്രി മറുപടി നല്‍കിയാല്‍ മാത്രമേ സഭാ നടപടികളുമായി സഹകരിക്കൂ എന്നതാണ് പ്രതിപക്ഷ നിലപാട്. തുടര്‍ച്ചയായ രണ്ടാം ദിവസം ആണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുന്നത്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മറുപടി പറയാത്തത് ഭയം ഉളളത് കൊണ്ടാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി റേഡിയോ പോലെയാണ്. ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇത്രയും ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും, ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും വര്‍ധിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നിയമസഭാ വേദിയില്‍ ഈ ആരോപണത്തിന് മറുപടി പറഞ്ഞാല്‍ ശരിയായ മറുപടി പറയാതെ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരു റേഡിയോ പോലെ ആര്‍ക്കും തിരിച്ച് ചോദിക്കാന്‍ പറ്റാത്ത വിധത്തിലുളള മറുപടി പറയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്നും വിഡി സതീശന്‍ നിയമസഭയ്ക്ക് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+