ഷമ മുഹമ്മദിന് ഇരട്ട വോട്ടെന്ന് എംവി ജയരാജന്‍; തെളിവ് ചോദിച്ച് ഷമ, കണ്ണൂരിലും വിവാദം
അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നടക്കുന്നതെന്ന് ഷമ മുഹമ്മദ്
കണ്ണൂർ: എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ടുണ്ടെന്ന ആരോപണവുമായി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിലാണ് ഷമയ്ക്ക് ഇരട്ട വോട്ടുകളുള്ളത്. ഷമയുടെ ഇരട്ട വോട്ട് സംബന്ധിച്ച തെളിവുകളും ജയരാജൻ പുറത്തുവിട്ടു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

കണ്ണൂർ നിയമസഭ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ടുവോട്ടുകളും. ഒന്നിൽ പിതാവിന്‍റെ പേരും മറ്റൊന്നിൽ ഭർത്താവിന്‍റെ പേരുമാണ് വിലാസത്തോടൊപ്പം നൽകിയിരിക്കുന്നത്. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമ മുഹമ്മദിന്‍റെ വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടർ കൂടിയായ ഷമ വിലാസത്തോടൊപ്പം ഭർത്താവ് കെ.പി. സോയ മുഹമ്മദിന്‍റെ പേരാണ് നൽകിയിരിക്കുന്നത്.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് എം.വി ജയരാജൻ ചോദിച്ചു. ജില്ലയിൽ ഇത്തരത്തിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസും മുസ്ലിംലീഗും വ്യാപകമായി വോട്ടുചേർത്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
അതേസമയം രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന ആരോപണം തള്ളി ഷമ മുഹമ്മദ് രംഗത്തെത്തി. അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നടക്കുന്നതെന്നും ഷമ മുഹമ്മദ് പറഞ്ഞു. സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസാരിക്കുന്നതിനാലാണ് തനിക്കെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ കൊണ്ടുവരുന്നതെന്ന് ഷമ പറഞ്ഞു.
Recommended Video
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം
പ്രതിപക്ഷ രമേശ് ചെന്നിത്തല ഇവിടെ ഒരുപാട് കള്ളവോട്ടുണ്ടെന്ന് പറഞ്ഞത് ശരിയാണ്. എന്റെ മേലുള്ള ആരോപണം തെളിയിക്കാന്‍ പിണറായി വിജയനോടും എം വി ജയരാജനോടും ആവശ്യപ്പെടുന്നു. ധർമ്മടത്താണ് കൂടുതൽ കള്ളവോട്ടുകൾ ഉള്ളതെന്നും ഷമ മുഹമ്മദ്.
നേരത്തെ യുഡിഎഫ് സ്ഥാനാർഥികളായ എസ്.എസ് ലാലിനും ശോഭ സുബിനും ഒന്നിലധികം വോട്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലാലിന് രണ്ടും ശോഭ സുബിന് മൂന്ന് വോട്ടുകളുമാണുള്ളത്. ശോഭ സുനിലിന് രണ്ട് തിരിച്ചറിയാൽ കാർഡുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവിനും ഇരട്ട വോട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. അത് ഉദ്യാഗസ്ഥരുടെ പിഴവാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം.












Click it and Unblock the Notifications