25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഫിലിപ്പീൻസ് സ്വദേശിയായ ജൊഹാന എന്ന യുവതിയുടെ ബാഗിൽ നിന്നാണ് വിലകൂടിയ കൊക്കെയ്ൻ പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ജൊഹാനയെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു.

പിണറായി പോലീസിന് ആർഎസ്എസിനെ പേടി? മോഹൻഭാഗവത് ഇനിയും വരും, പതാക ഉയർത്തും!

കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

തിങ്കളാഴ്ച ഉച്ചയോടെ മസ്ക്കറ്റിൽ നിന്നുള്ള വിമാനത്തിലാണ് ജൊഹാന നെടുമ്പാശേരിയിലെത്തിയത്. സാവോ പോളോയിൽ നിന്നും യാത്രതിരിച്ച യുവതിയുടെ കൈവശം നാലേമുക്കാൽ കിലോ കൊക്കെയ്നുണ്ടായിരുന്നു. കേരളത്തിലെ ഇടനിലക്കാർക്ക് കൈമാറാൻ വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് ജൊഹാന മൊഴി നൽകിയിരിക്കുന്നത്.

സാവോ പോളോയിൽ...

സാവോ പോളോയിൽ...

സാവോ പോളായിൽ നിന്നാണ് ജൊഹാനയ്ക്ക് ലഹരിമരുന്ന് നൽകിയത്. നാലെമുക്കാൽ കിലോ തൂക്കം വരുന്ന കൊക്കെയ്ൻ മസ്ക്കറ്റ് വഴി കൊച്ചിയിലെത്തിക്കാനായിരുന്നു നിർദേശം. ഇതനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിയപ്പോഴാണ് ജൊഹാന പിടിയിലായത്.

ഇടനിലക്കാർക്ക് നൽകാൻ...

ഇടനിലക്കാർക്ക് നൽകാൻ...

സാവോ പോളോയിൽ നിന്നാണ് തനിക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതെന്നും, കൊച്ചിയിലെത്തിയാൽ ഇടനിലക്കാർ വരുമെന്ന് പറഞ്ഞിരുന്നതായും ജൊഹാന മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊച്ചിയിലെ ഇടനിലക്കാരെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും യുവതി പറഞ്ഞു.

 ചോദ്യം ചെയ്തുവരുന്നു...

ചോദ്യം ചെയ്തുവരുന്നു...

സാവോപോളോയിൽ നിന്നും കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തിയ ജൊഹാന ഇപ്പോൾ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ്. വിദേശരാജ്യത്ത് നിന്നും കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തിയ സംഭവം നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അതീവഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. യുവതിയെ രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 പരിശോധന...

പരിശോധന...

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിൽ റേവ് പാർട്ടികൾ സംഘടിപ്പിക്കുന്നുവെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധഭാഗങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. ഒരാഴ്ചക്കുള്ളിൽ കഞ്ചാവ്, എൽഎസ്ഡി അടക്കമുള്ള ലഹരിമരുന്നുകളുമായി അനവധിപേരെ പിടികൂടിയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
drugs seized from cochin airport, police arrested phillipine woman.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്