Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്': ഡിവൈഎഫ്ഐ

ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും അൺപാർലമെൻററിയായ കാര്യങ്ങളാണ് ചിന്ത ചെയ്യുന്നതെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്.

k surendran

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻചിന്ത ജെറോമിനെതിരെ നടത്തിയ പരാമർശം സ്ത്രീത്വത്തെ അവഹേളിക്കുന്നതും അധിക്ഷേപകരവുമാണെന്ന് ഡിവൈഎഫ്ഐ. സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്.
നിക്ഷിപ്ത താൽപര്യത്തിന് വേണ്ടി മാധ്യമ സഹായത്തോടെ പൊതു ബോധം നിർമിച്ചെടുക്കുകയും അത് വഴി വ്യക്തികളെ തേജോവധം ചെയ്യുകയുമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ഒരു രാഷ്ട്രീയ പാർടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവ് എന്ന് നിലയിൽ കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്. സ്ത്രീത്വത്വ അപമാനിക്കും വിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ.സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

ഡിവൈഎഫ്ഐ പങ്കുവെച്ച കുറിപ്പ്...

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻചിന്ത ജെറോമിനെതിരെ നടത്തിയ പരാമർശം സ്ത്രീത്വത്തെ അവഹേളിക്കുന്നതും അധിക്ഷേപകരവുമാണ്. സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്.
നിക്ഷിപ്ത താൽപര്യത്തിന് വേണ്ടി മാധ്യമ സഹായത്തോടെ പൊതു ബോധം നിർമിച്ചെടുക്കുകയും അത് വഴി വ്യക്തികളെ തേജോവധം ചെയ്യുകയുമാണ്.

ഒരു രാഷ്ട്രീയ പാർടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവ് എന്ന് നിലയിൽ കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്. സ്ത്രീത്വത്വ അപമാനിക്കും വിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ.സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന്
DYFI സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും അൺപാർലമെൻററിയായ കാര്യങ്ങളാണ് ചിന്ത ചെയ്യുന്നതെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കൊല്ലത്ത് ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയായിരുന്നു സുരേന്ദ്രൻറെ പരാമർശം. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്മെൻറാണിതെന്നും ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിലും പരാതി നൽകുകയും ചെയ്തു. പിന്നാലെ അമ്മയുടെ ചികിത്സയ്ക്കായാണ് അപാർട്മെൻറിൽ താമസിച്ചതെന്നും 20,000 രൂപയായിരുന്നു മാസവാടകയെന്നും ചിന്ത വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+